കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ എംബിബിഎസ്; ജസ്റ്റിസ് രാജേന്ദ്രബാബുവിന്റെ പുതിയ നിർദേശം, വിദ്യാർത്ഥികൾക്ക് ആശ്വാസം...

വിദ്യാർത്ഥികളിൽ നിന്ന് ഒരു കാരണവശാലും ബ്ലാങ്ക് ചെക്കുകൾ വാങ്ങരുതെന്നും ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും ഒരു വര്‍ഷത്തെ ബാങ്ക് ഗ്യാരന്റി മാത്രമേ വാങ്ങാവൂയെന്ന് ഫീസ് നിര്‍ണയ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് രാജേന്ദ്ര ബാബു നിര്‍ദ്ദേശിച്ചു. പല സ്വാശ്രയ കോളേജുകളും വിദ്യാർത്ഥികളിൽ നിന്ന് മൂന്ന് വർഷത്തെ ബാങ്ക് ഗ്യാരന്റി വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

70 ലക്ഷം ദിർഹത്തിന്റെ അവകാശി പ്രത്യക്ഷപ്പെട്ടു! കൊച്ചിക്കാരൻ മാത്യു! പക്ഷേ, പകുതി പാക്കിസ്താനിക്ക്..70 ലക്ഷം ദിർഹത്തിന്റെ അവകാശി പ്രത്യക്ഷപ്പെട്ടു! കൊച്ചിക്കാരൻ മാത്യു! പക്ഷേ, പകുതി പാക്കിസ്താനിക്ക്..

ഗൾഫുകാരന്‍ ഭർത്താവിന് സംശയരോഗം! പീഡനം! ഹനാൻ ജീവനൊടുക്കിയതിന് പിന്നിൽ ഇതെല്ലാം... നബീൽ റിമാൻഡിൽ...ഗൾഫുകാരന്‍ ഭർത്താവിന് സംശയരോഗം! പീഡനം! ഹനാൻ ജീവനൊടുക്കിയതിന് പിന്നിൽ ഇതെല്ലാം... നബീൽ റിമാൻഡിൽ...

വിദ്യാർത്ഥികളിൽ നിന്ന് ഒരു കാരണവശാലും ബ്ലാങ്ക് ചെക്കുകൾ വാങ്ങരുതെന്നും ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന ഫീസും ബാങ്ക് ഗ്യാരന്റിയും നൽകി സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ആശ്വാസം നൽകുന്നതാണ് ഈ തീരുമാനങ്ങൾ.

mbbs

ബ്ലാങ്ക് ചെക്കുകൾ വാങ്ങുന്നത് തലവരിപ്പണമായി കണക്കാക്കി നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല സ്വാശ്രയ മെഡിക്കൽ കോളേജുകളും ബ്ലാങ്ക് ചെക്ക് ആവശ്യപ്പെടുന്നതായി വിദ്യാർത്ഥികളും പരാതിപ്പെട്ടിരുന്നു. ഇതുകൂടാതെ ഒരു വർഷത്തെ ബാങ്ക് ഗ്യാരന്റി മാത്രമേ വിദ്യാർത്ഥികളിൽ നിന്ന് ഇപ്പോൾ വാങ്ങിക്കാവൂയെന്നും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

തെന്നിന്ത്യൻ സിനിമയിലെ 'പപ്പേട്ടന്' പാലക്കാട് ദാരുണാന്ത്യം! ആരും കണ്ടില്ല, സമ്പാദ്യവും നഷ്ടപ്പെട്ടുതെന്നിന്ത്യൻ സിനിമയിലെ 'പപ്പേട്ടന്' പാലക്കാട് ദാരുണാന്ത്യം! ആരും കണ്ടില്ല, സമ്പാദ്യവും നഷ്ടപ്പെട്ടു

ശ്രീനിവാസന്റെ ആ രഹസ്യം മുകേഷ് പരസ്യമായി പറഞ്ഞു! ഇനി ആരും കരിഓയിൽ ഒഴിച്ച് വികൃതമാക്കരുത്....ശ്രീനിവാസന്റെ ആ രഹസ്യം മുകേഷ് പരസ്യമായി പറഞ്ഞു! ഇനി ആരും കരിഓയിൽ ഒഴിച്ച് വികൃതമാക്കരുത്....

നിർദേശങ്ങൾ ലംഘിക്കുന്ന സ്വാശ്രയ മെഡിക്കൽ കോളേജുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജസ്റ്റിസ് രാജേന്ദ്രബാബു അറിയിച്ചു. സുപ്രീംകോടതി ഉത്തരവ് പ്രകാരം സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഈ വര്‍ഷം 11 ലക്ഷം രൂപയാണ് വാര്‍ഷിക ഫീസ്. ഇതില്‍ അഞ്ച് ലക്ഷം പണമായി നല്‍കണം. ബാക്കി തുകയ്ക്കാണ് ബാങ്ക് ഗ്യാരന്റി നല്‍കേണ്ടത്. ബാങ്ക് ഗ്യാരന്റി ഈ മാസം 15 ന് മുന്‍പായി നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

English summary
justice rajendra babu commision instruction on self financing mbbs admission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X