കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിധി; വിശുദ്ധ ഗ്രന്ഥം ഭരണഘടന, ജസ്റ്റിസ് നരിമാന്റെ വിയോജിപ്പ് ഇങ്ങനെ...

Google Oneindia Malayalam News

ദില്ലി: ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിലേക്ക് വിട്ടിരിക്കുകയണ്. മതത്തിന്റെ കാര്യത്തിൽ ഇടപെടില്ലെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിംകോടതി കേസ് ഏഴംഗ ബെഞ്ചിന് വിട്ടത്. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. ഈ വിഷയം ശബരിമലയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. അൻപത്തിയാറ് പുനഃപരിശോധനാ ഹർജികൾ അടക്കം അറുപത് ഹർജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.

ഭൂരിപക്ഷ വിധിയാണ് സുപ്രിംകോടതി പുറപ്പെടുവിച്ചത്. മൂന്ന് ജഡ്ജിമാർ വിശാല ബെഞ്ചിന് വിടുന്നതിനെ അനുകൂലിച്ചു. രണ്ട് പേർ എതിർക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, എഎം ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. ആർഎഫ് നരിമാനും ഡിവൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിർത്തു. ജസ്റ്റിസ് നരിമാന്‍റെ വിയോജിപ്പ് ഇതാണ്...

പ്രതിഷേധങ്ങൾക്കെതിരെ വിമർശനം

പ്രതിഷേധങ്ങൾക്കെതിരെ വിമർശനം

ദാവൂദി ബോറ സമുദായത്തിലെ സ്ത്രീ ചേലാകര്‍മ്മം, മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം എന്നിവയോടൊപ്പം ശബരിമല വിഷയവും വിശാല ബെഞ്ചിന് വിട്ടുകൊണ്ടുള്ളതാണ് ഭൂരിപക്ഷ വിധി. എന്നാൽ ശബരിമല കേസിനൊപ്പം തന്നെ ദാവൂദി ബോറ കേസ് ടാഗ് ചെയ്യുന്നത് ശരിയല്ല എന്നാണ് ജസ്റ്റിസ് നരിമാന്‍ തന്റെ ഭിന്ന വിധിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സുപ്രീംകോടതി വിധിക്കെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമെതിരേയും നരിമാന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു.

ദാവൂദി ബോറ വിഷയം

ദാവൂദി ബോറ വിഷയം

ഭൂരിപക്ഷ വിധിക്കെതിരേ ജസ്റ്റിസ് നരിമാന്‍ കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തിയത്. നേരത്തെയുള്ള വിധി ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടുള്ളതാണ്. അതിനാല്‍ തന്നെ ശബരിമല കേസിനോടൊപ്പം ദാവൂദി ബോറ വിഷയം പരിഗണിക്കുകയോ പരിശോധിക്കുകയോ കോടതി ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഈ വിഷയങ്ങളെല്ലാം ചേര്‍ത്തു കൊണ്ട് വിശാല ബെഞ്ചിന് വിടുന്നത് ശരിയല്ല എന്നാണ് നരിമാന്‍ പറഞ്ഞത്.

വിശുദ്ധ ഗ്രന്ഥം ഭരണഘടന

വിശുദ്ധ ഗ്രന്ഥം ഭരണഘടന


ഭരണ ഘടനയാണ് വിശുദ്ധ ഗ്രന്ഥം എന്നും വിയോജന വിധിയിൽ വ്യക്തമാക്കരുന്നു. സുപ്രീംകോടതി വിധിക്കെതിരായ വിമർശനം അനുവദനീയമാണ്. പക്ഷെ അത് അട്ടിമറിക്കാനുള്ള സംഘടിതശ്രമം അനുവദിച്ചുകൂടാ. കോടതി വിധി പുറപ്പെടുവിച്ച് കഴിഞ്ഞാൽ അത് അന്തിമവും എല്ലാവർക്കും ബാധകവുമാണ്. വിശുദ്ധ ഗ്രന്ഥം ഇന്ത്യൻ ഭരണഘടനയാണെന്നും ജസ്റ്റിസ് നരിമാൻ വിയോജന വിധിയിൽ വ്യക്തമാക്കുന്നു.

മതപരമായ വിഷയങ്ങൾ നിസാരമല്ല

മതപരമായ വിഷയങ്ങൾ നിസാരമല്ല

മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പ്രഖ്യാപിക്കുകായിരുന്നു. മതത്തിന് വലിയ പ്രാധാന്യം ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. വിശാല ബെഞ്ച് പരിഗണിക്കുന്നതുവരെ നിലവിലെ യുവതി പ്രവേശന വിധി നിസലനിൽക്കുകയും ചെയ്യും.

Recommended Video

cmsvideo
sabarimala verdict: supreme court order on review petition
പഴയ വിധിയിൽ ഉറച്ച് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

പഴയ വിധിയിൽ ഉറച്ച് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

മതപരമായ വിഷയങ്ങൾ നിസാരമല്ല എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‌ ഗൊഗോയിയുടെ പരാമർശത്തിന് പിന്നാലെയാണ് വിശുദ്ധ ഗ്രന്ഥം ഭരണഘടനയെന്ന പരാമർശം , റോഹിന്‍റൻ നരിമാന്‍ നടത്തിയത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും പഴയ വധിയിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു. . ശബരിമല സ്ത്രീ പ്രവേശവും മുസ്ലീം പാഴ്സി ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശവുമടക്കം എല്ലാ ഹര്‍ജികളും ഇനി വിശാല ബെഞ്ചിന്‍റെ പരിഗണനയിലായിരിക്കും.

English summary
Justice RF Nariman's statement about sabarimala verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X