കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണം വാങ്ങാൻ പോയിട്ട് ഒര കാര്യവും ഇല്ല, ജ്വല്ലറികൾ തുറക്കില്ല !!!

കേരള ജ്വല്ലേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ജ്വല്ലറികള്‍ ബുധനാഴ്ച തുറന്ന് പ്രവര്‍ത്തിയ്ക്കില്ല. ആഭരണങ്ങളുടെ വാങ്ങൽ നികുതി ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടാണ് വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നത്. ഇതിന് മുന്നോടിയാണ് ഒരു ദിവസത്തെ കടയടപ്പ്. കേരള ജ്വല്ലേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

Gold

2013 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അഞ്ച് ശതമാനം നികുതി നല്‍കണമെന്നാണ് ജ്വല്ലറികള്‍ കിട്ടിയ നിര്‍ദ്ദേശം. കോമ്പൗണ്ടിങ് നികുതിയ്ക്ക് പുറമേ ആണ് ഇത്. അഞ്ച് ശതമാനം നികുതി പിന്‍വലിയ്ക്കുമെന്ന് ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് തീരുമാനമാകാതെ നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.

ബുധനാഴ്ച കേരളത്തിലെ എല്ലാ ജ്വല്ലറികളും അടച്ചിടുമെന്ന് കേരള ജുല്ലേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

English summary
Jwellers in Kerala will not open on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X