ജ്യോതിയ്ക്കും വരനെ നൽകി ഫേസ്ബുക്ക്! മലപ്പുറംകാരിയെ താലിച്ചാർത്തിയത് തമിഴ്നാട് സ്വദേശി രാജ്കുമാർ...
കഴിഞ്ഞദിവസം രാവിലെ കൽകിപുരി ശിവക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.
മലപ്പുറം: ഒടുവിൽ രഞ്ജിഷ് മഞ്ചേരിക്ക് പിന്നാലെ ഫേസ്ബുക്ക് മാട്രിമോണി ജ്യോതിക്കും തുണയായി. ഫേസ്ബുക്കിലൂടെ വരനെ തേടിയ മലപ്പുറം സ്വദേശിനി ജ്യോതിയെ താലിച്ചാർത്തിയത് തമിഴ്നാട് സ്വദേശി രാജ്കുമാർ. കഴിഞ്ഞദിവസം രാവിലെ കൽകിപുരി ശിവക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.
മലപ്പുറം എലവണ്ണപ്പാറ സ്വദേശിനിയും ഫാഷൻ ഡിസൈനിങ് ബിരുദധാരിയുമായ ജ്യോതി ഒന്നര മാസം മുമ്പാണ് വരനെ തേടി ഫേസ്ബുക്ക് പോസ്റ്റിട്ടത്. വിവാഹം കഴിക്കാത്ത 28 വയസുകാരിയായ തനിക്ക് ജാതി, ജാതകം എന്നിവ വിഷയമല്ലെന്നും സുഹൃത്തുക്കളുടെ അറിവിൽ ആരെങ്കിലുമുണ്ടെങ്കിൽ അറിയിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. വരനെ തേടിയുള്ള ജ്യോതിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായി. ഇതിനുപിന്നാലെയാണ് തമിഴ്നാട്ടിൽ നിന്നും രാജ്കുമാറിന്റെ വിവാഹാലോചന എത്തിയത്.

വിവാഹം...
വരനെ തേടിയുള്ള ജ്യോതിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. വിവാഹം ആലോചിച്ചുള്ള നൂറുകണക്കിന് ഫോൺകോളുകൾ ജ്യോതിയെ തേടിയെത്തി. ഇതിൽ നിന്നാണ് തനിക്ക് യോജിച്ച വരനെ ജ്യോതി കണ്ടെത്തിയത്. തമിഴ്നാട് ബർഗൂർ സ്വദേശിയായ രാജ്കുമാറിനായിരുന്നു ആ ഭാഗ്യം. തുടർന്ന് ഇരു കുടുംബങ്ങളും തമ്മിൽ സംസാരിച്ച് കാര്യങ്ങൾ ഉറപ്പിച്ചു. ഒടുവിൽ കഴിഞ്ഞദിവസം ഇവരുടെ വിവാഹവും കഴിഞ്ഞു.

രാജ്കുമാർ...
ജ്യോതിയെ താലിച്ചാർത്തിയ തമിഴ്നാട് ബർഗൂർ സ്വദേശിയായ രാജ്കുമാർ പോലീസ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞദിവസം രാവിലെ കൽകിപുരി ശിവക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങ്. ഫേസ്ബുക്ക് മാട്രിമോണിയിലൂടെ വരനെ കണ്ടെത്തിയ മലപ്പുറം എലവണ്ണപ്പാറ സ്വദേശിനിയായ ജ്യോതി ഫാഷൻ ഡിസൈനിങ് ബിരുദധാരിയാണ്. അച്ഛനും അമ്മയും ജീവിപ്പിച്ചിരില്ല. ഏകസഹോദരൻ മുംബൈയിൽ ആർട്ട് ഡയറക്ടർ. അനിയത്തി സിവിൽ എൻജിനീയറിങ് വിദ്യാർത്ഥി.

നന്ദി...
ഫേസ്ബുക്കിനും സുഹൃത്തുക്കൾക്കും നന്ദി അറിയിച്ചുകൊണ്ടാണ് തന്റെ വിവാഹവാർത്ത ജ്യോതി ഫേസ്ബുക്കിൽ പങ്കുവെച്ചത്. മാധ്യമങ്ങൾക്കും ബന്ധുക്കൾക്കും നന്ദി അറിയിച്ചതിനോടൊപ്പം വിവാഹ ചിത്രങ്ങളും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ജ്യോതിയുടെ കല്ല്യാണ ചിത്രങ്ങളെടുത്തത് ഫേസ്ബുക്ക് മാട്രിമോണിയെന്ന ആശയം പടച്ചുവിട്ട രഞ്ജിഷ് മഞ്ചേരിയാണെന്നതും കൗതുകമുണ്ടാക്കുന്നതാണ്. പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ രഞ്ജിഷ് മഞ്ചേരിക്കും ഫേസ്ബുക്ക് മാട്രിമോണിയിലൂടെയാണ് വധുവിനെ ലഭിച്ചത്.

ഒന്നര മാസം മുമ്പ്...
ഏപ്രിൽ മാസത്തിലാണ് ജ്യോതി വരനെ തേടി ഫേസ്ബുക്ക് പോസ്റ്റിടുന്നത്. ഫേസ്ബുക്കിലൂടെ വിവാഹം ആലോചിക്കുന്ന ആദ്യ മലയാളി പെണ്‍കുട്ടിയായിരുന്നു ജ്യോതി. വരനെ തേടിയുള്ള ഫേസ്ബുക്ക് പോസ്റ്റ് അതിവേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ജ്യോതിയ്ക്ക് മികച്ച പിന്തുണ നൽകിയും സഹായം വാഗ്ദാനം ചെയ്തും നിരവധി കമന്റുകൾ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരുന്നു. ആ പിന്തുണയും പ്രാർത്ഥനകളുമെല്ലാണ് ഇപ്പോൾ ഫലംകണ്ടിരിക്കുന്നത്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications