'കിരൺ ബേദിയുടെ സൂര്യനും സെൻകുമാറിന്റെ കോണ്ടവും,വാസ്തവത്തിൽ സംഘിത്തരം ഒരു മനോരോഗമാണ്'
തിരുവനന്തപുരം: സൂര്യന്‍ ഓം ശബ്ദം ജപിക്കുന്നത് നാസ റെക്കോഡ് ചെയ്തെന്നുള്ള വീഡിയോ പുതുച്ചേരി ലഫ്റ്റനെന്‍റ് ഗവര്‍ണറായ കിരണ്‍ ബേദി കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. സംഭവത്തില്‍ രൂക്ഷ പരിഹാസമാണ് അവര്‍ക്കെതിരെ ഉയര്‍ന്നത്. എന്തുകൊണ്ടാണ് ഐഎഎസുകാര്‍ ഇത്തരം മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്നതെന്നായിരുന്നു ചിലര്‍ ചോദിച്ചത്. മുന്‍ ഡിജിപി ടിപി സെന്‍കുമാറുമായും കിരണ്‍ ബേദിയെ ചിലര്‍ താരതമ്യം ചെയ്തിരുന്നു.
ഇപ്പോഴിതാ വിഷയത്തില്‍ രൂക്ഷ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. കിരൺ ബേദിയുടെ സൂര്യനും സെൻകുമാറിന്റെ കോണ്ടവും എന്ന തലക്കെട്ടോടെയാണ് ചാമക്കാലയുടെ ഫേസ്ബുക്ക് കുറിപ്പ്. പോസ്റ്റ് വായിക്കാം

രൂക്ഷ വിമര്‍ശനം
നാസ റെക്കോര്‍ഡ് ചെയ്ത സൂര്യന്‍റെ ശബ്ദം, സൂര്യന്‍ ഓം ജപിക്കുന്ന എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു കിരണ്‍ ബേദി വീഡിയോ ട്വീറ്റ് ചെയ്തത്. മനുഷ്യന് കേള്‍ക്കാന്‍ കഴിയാത്ത ഈ ശബ്ദം നാസ റെക്കോര്‍ഡ് ചെയ്തതാണെന്നായിരുന്നു വീഡിയോയില്‍ അവകാശപ്പെടുന്നത്.ഇതോടെ ട്രോള്‍ പെരുമഴയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

മനോരോഗമാണ്
വാസ്തവത്തിൽ സംഘിത്തരം ഒരു മനോരോഗമാണെന്ന വിമര്‍ശനമാണ് ചാമക്കാല ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് ഇങ്ങനെ-കിരൺ ബേദിയുടെ സൂര്യനും സെൻകുമാറിന്റെ കോണ്ടവും !കിരൺ ബേദി ,ഇന്ത്യൻ പൊലീസ് സർവീസിന്റെ അഭിമാന വനിത, ടി.പി സെൻകുമാർ നട്ടെല്ലുള്ള ഡിജിപി ......ഇങ്ങനെയൊക്കെ കരുതിയ കാലത്തെയോർത്ത് തലയിൽ കൈവയ്ക്കുകയാണ് എന്നെപ്പോലുള്ളവർ....

ഇന്ത്യയ്ക്ക് അപമാനം
സൂര്യൻ ഓം ചൊല്ലുന്നു എന്ന് കിരൺ ബേദിയെ പോലൊരാൾ സമൂഹമാധ്യമത്തിൽ എഴുതുമ്പോൾ അപമാനിതമാവുന്നത് ഇന്ത്യയെന്ന രാജ്യമാണ്.ഈ രാജ്യത്തെ ഏറ്റവും വലിയ മൽസരപരീക്ഷയിൽ (UPSC ) വിജയിച്ച വ്യക്തിയുടെ നിലവാരം ഇതാണെങ്കിൽ ബാക്കി ഇന്ത്യക്കാരൻ എന്തെന്നാവും മറ്റ് രാജ്യക്കാർ ചിന്തിക്കുക !

വിദ്യാഭ്യാസത്തിന് എന്തു ഗുണം
ഇവരൊക്കെ നേടിയ വിദ്യാഭ്യാസത്തിന് എന്തു ഗുണം !വ്യാജവാർത്തകളുടെ കാലത്ത് അതിന്റെ പ്രചാരകനായി ഒരു മുൻ ഡിജിപി തന്നെയെത്തുന്നു.JNU വിദ്യാർഥിനികൾ തലയിൽ കെട്ടുന്ന കോണ്ടത്തിന്റെ കെട്ടുകഥ സൈബർ പൊലീസിന്റെ കൂടി തലവനായിരുന്നയാളാണ് പടച്ചുവിടുന്നത്.

വിമര്‍ശിച്ചാല്‍ പുലഭ്യവും
അറബി പഠിച്ചാലേ അമ്പലത്തിൽ ജോലി കിട്ടൂ എന്ന വ്യാജ പ്രചാരണവും നടത്തിയത് സെൻകുമാറാണ്.അദ്ദേഹത്തെ വിമർശിച്ചാൽ പുലഭ്യവും.വാസ്തവത്തിൽ സംഘിത്തരം ഒരു മനോരോഗമാണ്.മനുഷ്യന്റെ വിദ്യാഭ്യാസവും വിവരവും വിവേചനബുദ്ധിയുമെല്ലാം അത് കാർന്നെടുക്കും.

സൂര്യന്‍ വരാതിരിക്കുമോ എന്തോ
അപ്പോൾ പിന്നെ സൂര്യൻ ഓം ഉച്ചരിക്കുന്നതായി കിരൺ ബേദിക്ക് തോന്നും.മനുഷ്യനെക്കാൾ വലുത് മതമാണെന്ന് ഗുരുവിന്റെ നാട്ടിൽ സെൻകുമാറിനും തോന്നും.മാഡം ബേദിയെപ്പോലുള്ളവരുടെ വാക്കുകേട്ട് സൂര്യൻ നാണം കൊണ്ട് ഇന്നാട്ടിൽ വരാതാകുമോ എന്തോ.....!
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications