കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇവിടെ മുഖ്യൻ താനാണ് വിമാനം പറത്തിയതെന്ന് തള്ളി മറിക്കുന്നു.. കേരളം പിണറായിയുടെ തറവാട് സ്വത്താണോ?'

Google Oneindia Malayalam News

തിരുവനനന്തപുരം; ലോക്ക് ഡൗണിൽ പെട്ട് മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി പോയ മലയാളികളെ തിരികെ എത്തിക്കുന്നതിൽ സർക്കാർ ഉത്തരവാദിത്തം കാണിക്കണമെന്ന രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഇവരെ മടക്കിയെത്തിക്കാൻ ട്രെയിനും കെഎസ്ആർടിസി ബസുകളും ഏർപ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതിനിടെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉയർത്തുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

 വിമാനം പറത്തിയെന്ന് തള്ളി മറിക്കുന്നു

വിമാനം പറത്തിയെന്ന് തള്ളി മറിക്കുന്നു

കരുതലിൽ കരിയുന്ന മലയാളി.കേന്ദ്രം വിമാനം അയച്ചുകൊടുത്തപ്പോള്‍ കാശുള്ളവന്‍ അതില്‍ കയറി നാടെത്തി.കാശില്ലാത്ത പ്രവാസി, കേന്ദ്ര, കേരള സര്‍ക്കാരുകളുടെ കരുതല്‍ മൂലം വിദേശത്ത് ദുരിതമനുഭവിക്കുന്നു.ഇവിടെ കരുതല്‍ മുഖ്യമന്ത്രി താന്‍ സ്വയം വിമാനം പറത്തി വന്നെന്ന് തള്ളി മറിക്കുന്നു.വന്നവര്‍ സ്വന്തം ചിലവിൽ ക്വാറന്‍റീനില്‍ കഴിയണമെന്ന് മാത്രം !

 തറവാട് സ്വത്തെന്ന് തോന്നിപോവും

തറവാട് സ്വത്തെന്ന് തോന്നിപോവും

അതിലും ദയനീയമാണ് ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ പെട്ടുപോയ മലയാളികളുടെ കാര്യം.വെറുക്കപ്പെട്ടവരാണ് അവര്‍ പിണറായി വിജയന്.."അങ്ങനെ ഇപ്പോ ആരെയും കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നില്ല" എന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പറയുന്നതു കേട്ടാല്‍ കേരളം അദ്ദേഹത്തിന്‍റെയോ പിണറായിയുടെയോ തറവാട്ട് സ്വത്താണെന്ന് തോന്നിപ്പോവും....!

 ആരുടെ കണ്ണിലാണ് പൊടിയിടുന്നത്?

ആരുടെ കണ്ണിലാണ് പൊടിയിടുന്നത്?

അടിയന്തിര ചികില്‍സ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, വിദ്യാര്‍ഥികള്‍, തൊഴില്‍ പോയവര്‍, തീര്‍ഥാടകര്‍...ഡല്‍ഹി മുതല്‍ ചെന്നൈ വരെ മലയാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ കണ്ണീരോടെ കാത്തിരുിക്കുന്നു..കേന്ദ്രം ട്രെയിൻ തരുന്നില്ലെന്ന് പിണറായി പറയുന്നു,.കേരളവും അതത് സംസ്ഥാനങ്ങളും ചോദിച്ചാല്‍ ട്രെയിന്‍ തരുമെന്ന് റെയില്‍വെ പറയുന്നു. ആരുടെ കണ്ണിലാണ് നിങ്ങള്‍ പൊടിയിടുന്നത് ?

 സമ്പത്തിന് എന്താണ് പണി

സമ്പത്തിന് എന്താണ് പണി

ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനം മലയാളികളെ നാട്ടിലേക്ക് വിടില്ല എന്ന് പറഞ്ഞിട്ടുണ്ടോ ?ലക്ഷങ്ങള്‍ ശമ്പളം കൊടുത്ത് ഏകോപനത്തിന് ഇരുത്തിയിരിക്കുന്ന എ സമ്പത്തിന് ഡല്‍ഹിയില്‍ എന്താണ് പണി?നോണ്‍ സ്റ്റോപ് ട്രെയിന്‍ കേരളത്തിന് മാത്രം അനുവദിക്കുന്നില്ലെങ്കില്‍ അതിന്‍റെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്തണം.

 കെഎസ്ആര്‍ടിസി കയറ്റില്ലെന്ന് ?

കെഎസ്ആര്‍ടിസി കയറ്റില്ലെന്ന് ?

ആയിരക്കണക്കിന് കെഎസ്‍ആര്‍ടിസി ബസുകള്‍ ഗാരേജുകളില്‍ കിടന്ന് തുരുമ്പെടുക്കുന്നു..ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയിടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ എന്താണ് തടസം?യഡിയൂരപ്പയോ പളനിസ്വാമിയോ പറഞ്ഞോ കെഎസ്ആര്‍ടിസി കയറ്റില്ലെന്ന് ?ഇനി വല്ലവിധേനയും അതിര്‍ത്തിയില്‍ എത്തപ്പെടുന്ന മലയാളികളോടും ശത്രുതാമനോഭാവത്തോടെയാണ് കേരളസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

Recommended Video

cmsvideo
പിണറായി ധിക്കാരിയായ മുഖ്യമന്ത്രിയെന്ന് കെ മുരളീധരന്‍ : Oneindia Malayalam
 കാലം കണക്ക് ചോദിക്കും

കാലം കണക്ക് ചോദിക്കും

മൈസൂരുവിലും ചെന്നൈയില്‍ നിന്നുമെല്ലാം വരുന്നവരെ കൊടുംചൂടില്‍ മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുന്നു..ആരെയാണ് നിങ്ങള്‍ കരുതുന്നത്..പിണറായീ..മനുഷ്യത്വം അല്‍പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ ഈ ക്രൂരത നിങ്ങള്‍ അവസാനിപ്പിക്കണം.രോഗികളുടെ എണ്ണം കുറച്ചുകാണിച്ച് കേരള മോഡൽ ഉയർത്തിപ്പിടിക്കാനുള്ള തട്ടിപ്പിന് ഇല്ലെങ്കിൽ കാലം കണക്കു ചോദിക്കും......

English summary
Jyothi kumar chamakkala about expats issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X