Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്തു പ്രഹസനമാണ് സഖാവേ?ഇത് പിണറായിയുടെ നാട്ടുരാജ്യമാണ്,തിരുവായ്ക്ക് എതിര്‍വ പാടില്ല'

തിരുവനന്തപുരം; മാധ്യമപ്രവര്‍ത്തകരോടും സ്വതന്ത്രനിലപാടുകാരോടുമുള്ള സിപിഎം അസഹിഷ്ണുത ആര്‍എസ്‍എസിനെയും കടത്തിവെട്ടുകയാണെന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. ഐടി സെക്രട്ടറിയുടെ അഭിമുഖത്തിലൂടെ സ്പ്രിങ്ക്ളര്‍ തട്ടിപ്പ് പൊതുജനത്തിന് ബോധ്യപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകനെ ധനമന്ത്രി തന്നെ സൈബര്‍ ഗൂണ്ടകള്‍ക്ക് എറി‍ഞ്ഞു കൊടുക്കുന്നു.കോട്ടയത്ത് കോവിഡ് രോഗിയെ കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്താന്‍ വൈകിയതെന്ത് എന്ന ഒരു നിസാര ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനെ വേട്ടയാടാന്‍ മുഖ്യമന്ത്രി നേരിട്ട് ഇറങ്ങുന്നു. ഇതാണോ സഹിഷ്ണുതയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചാമക്കാല ചോദിച്ചു. പോസറ്റ് വായിക്കാം

 കേരളത്തിലെ യെച്ചൂരിയുടെ പാർട്ടി

കേരളത്തിലെ യെച്ചൂരിയുടെ പാർട്ടി

എന്തു പ്രഹസനമാണ് സഖാവേ....?മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട വാര്‍ത്ത ഇന്ത്യയിലെ ജനാധിപത്യവിശ്വാസികളായ എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്.രാഹുല്‍ ഗാന്ധിയും സീതാറാം യച്ചൂരിയുമെല്ലാം ഒറ്റക്കെട്ടായി ആര്‍എസ്എസിന്‍റെ അസഹിഷ്ണുത രാഷ്ട്രീയത്തെ അപലപിച്ചു. അതിന്‍റെ പേരില്‍ ഒന്നിച്ച് കോടതി കയറി.എന്നാലോ കര്‍ണാടകയില്‍ മോദിയുടെ പാര്‍ട്ടിയുടെ അതേ പാത പിന്തുടരുന്നു, കേരളത്തില്‍ യച്ചൂരിയുടെ പാര്‍ട്ടി.

 ലജ്ജിപ്പിക്കുന്നതാണ്

ലജ്ജിപ്പിക്കുന്നതാണ്

മാധ്യമപ്രവര്‍ത്തകരോടും സ്വതന്ത്രനിലപാടുകാരോടുമുള്ള സിപിഎം അസഹിഷ്ണുത ആര്‍എസ്‍എസിനെയും കടത്തിവെട്ടുകയാണ്.സോഷ്യല്‍മീഡിയയിലൂടെയും ടെലിവിഷന്‍ ചര്‍ച്ചകളിലൂടെയും പാര്‍ട്ടിപത്രത്തിലൂടെയും ഭിന്നാഭിപ്രായങ്ങള്‍ക്ക് നേരെ സിപിഎം നടത്തുന്ന ആക്രമണം ഗൗരി ലങ്കേഷിന്‍റെ ആത്മാവിനെപ്പോലും ലജ്ജിപ്പിക്കുന്നതാണ്.

 മുഖ്യമന്ത്രി നേരിട്ട് ഇറങ്ങുന്നു

മുഖ്യമന്ത്രി നേരിട്ട് ഇറങ്ങുന്നു

ഐടി സെക്രട്ടറിയുടെ അഭിമുഖത്തിലൂടെ സ്പ്രിങ്ക്ളര്‍ തട്ടിപ്പ് പൊതുജനത്തിന് ബോധ്യപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകനെ ധനമന്ത്രി തന്നെ സൈബര്‍ ഗൂണ്ടകള്‍ക്ക് എറി‍ഞ്ഞു കൊടുക്കുന്നു.കോട്ടയത്ത് കോവിഡ് രോഗിയെ കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്താന്‍ വൈകിയതെന്ത് എന്ന ഒരു നിസാര ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനെ വേട്ടയാടാന്‍ മുഖ്യമന്ത്രി നേരിട്ട് ഇറങ്ങുന്നു.

 പിണറായിയുടെ നാട്ടുരാജ്യം

പിണറായിയുടെ നാട്ടുരാജ്യം

എന്തിന്, വയനാട്ടില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ കുറഞ്ഞു എന്ന ട്വീറ്റീല്‍ സ്ഥലം എംപിയായ രാഹുല്‍ ഗാന്ധിയെ ടാഗ് ചെയ്ത മാധ്യമപ്രവര്‍ത്തകയെ ആക്രമിക്കാന്‍ പോലും ഒരു മന്ത്രി സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നു.എന്നുവച്ചാല്‍ ഇത് പിണറായിയുടെ നാട്ടുരാജ്യമാണ്....തിരുവായ്ക്ക് എതിര്‍വ പാടില്ല.

സണ്ണി ലിയോണിന്റെ ആദ്യ ചിത്രം റിലീസിനൊരുങ്ങുന്നു, നായകൻ നിഷാന്ത് സാഗർ...

സണ്ണി ലിയോണിന്റെ ആദ്യ ചിത്രം റിലീസിനൊരുങ്ങുന്നു, നായകൻ നിഷാന്ത് സാഗർ...

സകലമാധ്യമങ്ങളും പൊന്നുതമ്പുരാന്‍റെ വാഴ്ത്തുപാട്ടുകള്‍ മുഴക്കിക്കൊള്ളണം, അല്ലെങ്കില്‍ പാര്‍ട്ടി വിധിക്കുന്ന ശിക്ഷ ഏറ്റുവാങ്ങണം....ഇതാണോ സഖാവേ സഹിഷ്ണുത. ??ഗൗരി ലങ്കേഷിനുവേണ്ടി മുതലക്കണ്ണീര്‍ പൊഴിക്കാന്‍ ലജ്ജയില്ലേ നിങ്ങള്‍ക്ക് .??നിങ്ങളും സംഘപരിവാറും തമ്മില്‍ എന്താണ് വ്യത്യാസം...?ചെറിയ വിമര്‍ശനങ്ങളോ വിയോജിപ്പുകളോ ചോദ്യം ചെയ്യലുകളോ പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിങ്ങള്‍ക്ക് എങ്ങനെയാണ് ഒരു ജനാധിപത്യ ഭരണകൂടത്തെ മുന്നോട്ട് കൊണ്ടു പോവാന്‍ കഴിയുക.??

ഗോവിന്ദച്ചാമി പോലും തോറ്റു പോകും

ഗോവിന്ദച്ചാമി പോലും തോറ്റു പോകും

ശമ്പളം തട്ടിപ്പറിക്കാനുള്ള ഉത്തരവ് കത്തിച്ച /കോടതിയെ സമീപിച്ച സുമ, ഹൃദ്യ, ഷാഹിദാബീവി എന്നിവരുൾപ്പെടെയുള്ള ടീച്ചറന്മാരെ സൈബര്‍ സഖാക്കള്‍ ആക്രമിക്കുന്ന രീതിയോട് ഗോവിന്ദച്ചാമി പോലും തോറ്റു പോകും.ഇതേ ആളുകളാണ് നവോത്ഥാനവും തുല്യനീതിയും പ്രസംഗിക്കുന്നത്.ഉത്തരവിനെതിരെ പ്രതിഷേധിച്ച സലാഹുദീന്‍ മാഷിനെ സ്വന്തം വിദ്യാര്‍ഥികളുടെ മുന്നില്‍ അപമാനിച്ച കടകംപള്ളിയുടെ പാര്‍ട്ടി തന്നെ ന്യൂനപക്ഷസമുദായത്തിന്‍റെ സംരക്ഷകര്‍. !!

Recommended Video

cmsvideo
    പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യന്റെ മാസ്സ് | Oneindia Malayalam
    സംഘപരിവാറിനെ പോലെ തന്നെ

    സംഘപരിവാറിനെ പോലെ തന്നെ

    ജനങ്ങളുടെ അവസാന അഭയസ്ഥാനമായ കോടതിയെ മറികടക്കാൻ ഓർഡിനൻസ് ഇറക്കാനൊരുങ്ങുന്നു കമ്യൂണിസ്റ്റ് സർക്കാർ....ഇനി മുതല്‍
    സംഘപരിവാറിന്‍റെ അസഹിഷ്ണുതയ്ക്കെതിരെ കവലപ്രസംഗത്തിനിറങ്ങുന്ന സഖാക്കള്‍ കണ്ണാടിയില്‍ സ്വന്തം മുഖമൊന്ന് നോക്കണം. സംഘപരിവാറിനെപ്പോലെ തന്നെ ജീര്‍ണിച്ചതാണ് നിങ്ങളുടെ ഫാസിസ്റ്റ് മുഖവുമെന്ന് അപ്പോള്‍ ബോധ്യപ്പെടും.ജനാധിപത്യ സമൂഹത്തില്‍ നിങ്ങളുടെ സ്ഥാനം പടിക്കുപുറത്താണെന്ന് ജനം ബോധ്യപ്പെടുത്താന്‍ ഇനി കാലമേറെ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+