Get Updates
Get notified of breaking news, exclusive insights, and must-see stories!

' കൊറോണ വന്നാലും കുറ്റം രാഹുലിന് സ്ഥാപിക്കാൻ മൽസരിക്കുന്നവർ, മോദിയുടെ കുഴലൂത്തുകാർ'

തിരുവനന്തപുരം; കൊവിഡ് ബാധയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ പരസ്യങ്ങളും ഔദ്യോഗിക വിദേശയാത്രകളും ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എംപിമാരുടെ ശമ്പളം 30 ശതമാനം വെട്ടികുറക്കാനുള്ള കേന്ദ്ര​മന്ത്രിസഭയു​ടെ തീരുമാനം പുറത്ത്​ വന്നതിന്​ പിന്നാലെയായിരുന്നു സോണിയയുടെ പ്രതികരണം.

അതേസമയം പരസ്യം ഒഴിവാക്കണമെന്ന ആവശ്യത്തിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

 1250 കോടി രൂപ

1250 കോടി രൂപ

പരസ്യമല്ല, വേണ്ടത് പ്രവൃത്തി... കോവിഡ് കാലത്ത് കോടികൾ മുടക്കിയുള്ള സർക്കാർ പരസ്യങ്ങൾ ഒഴിവാക്കണം എന്ന കോൺഗ്രസ് അധ്യക്ഷയുടെ ആവശ്യത്തെ ചില ദേശീയ മാധ്യമ സുഹൃത്തുക്കൾ വിമർശിച്ചു കണ്ടു ....അവർക്കായാണ് ഈ കുറിപ്പ്.....1250 കോടി രൂപയാണ് സർക്കാരിൻ്റെ പരസ്യ ഇനത്തിൽ പ്രതിവർഷം ചിലവ്. മഹാമാരി മനുഷ്യനെ പട്ടിണിയിലും ദുരിതത്തിലും ആക്കുന്ന ഈ കാലത്ത് വേണ്ടത് പരസ്യമല്ല , പ്രവൃത്തിയാണ്... ആശുപത്രി വികസനത്തിന്, അന്നദാനത്തിന് എല്ലാം ഈ പണം ഉപയോഗിക്കുക എന്നതാണ് ജനങ്ങളോട് ഉത്തരവാദിത്തമുള്ള സർക്കാർ ചെയ്യേണ്ടത്...

 എന്തു കൊണ്ട് അതിന് ശേഷിയില്ലാതായി

എന്തു കൊണ്ട് അതിന് ശേഷിയില്ലാതായി

പരസ്യങ്ങളില്ലാതെ, പ്രചാരവേലയില്ലാതെ, സർക്കാർ ഒപ്പമുണ്ടെന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാക്കാൻ കഴിയണം....ഇനി മാധ്യമങ്ങളുടെ പരസ്യവരുമാനത്തെക്കുറിച്ച്....സർക്കാർ പരസ്യങ്ങൾ മാത്രം എങ്ങനെ മാധ്യമങ്ങളുടെ മുഖ്യ വരുമാനമാർഗമായി ?മുമ്പ് പ്രധാന പരസ്യദാതാക്കളായിരുന്ന കമ്പനികൾക്ക് എന്തു കൊണ്ട് അതിന് ശേഷിയില്ലാതായി ?

 അപ്പോൾ അപ്രസക്തമാകും

അപ്പോൾ അപ്രസക്തമാകും

UPA കാലത്ത് സർക്കാർ പരസ്യമല്ല, ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ കമ്പനികളുടെ പരസ്യമാണ് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്....5 വർഷത്തെ മോദി ഭരണം അംബാനിയും അദാനിയും പോലുള്ള സംഘിക്കമ്പനികളൊഴികെ സകലതിനെയും ഒരു വഴിക്കാക്കി....രാജ്യത്ത് ബിസിനസ് നടക്കണം, വിപണി സജീവമാകണം, സമ്പദ്ഘടന ശക്തമാക്കണം...
അപ്പോൾ പരസ്യങ്ങളും താനെ വരും....
സർക്കാരിൻ്റെ തളളൽ പരസ്യങ്ങൾ അപ്പോൾ അപ്രസക്തമാകും....

 എന്തിന് ആകുലപ്പെടണം ?

എന്തിന് ആകുലപ്പെടണം ?

മറ്റൊന്ന്, ഇന്ത്യൻ മാധ്യമങ്ങളുടെ വരുമാനത്തെയോ നിലനിൽപ്പിനെയോ കുറിച്ച് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി എന്തിന് ആകുലപ്പെടണം ?കേരളത്തിൽ നിന്നല്ല, ഡൽഹിയിൽ നിന്ന് മാധ്യമങ്ങളുടെ "സേവന"ത്തെ നോക്കിക്കാണണം.രാജ്യത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇല്ലാതാക്കാൻ അഹോരാത്രം പണിയെടുക്കുന്നവരാണ് 80 % ഇന്ത്യൻ മാധ്യമങ്ങളും.

കുഴലൂത്തുകാരായവർ

കുഴലൂത്തുകാരായവർ

കൊറോണ വന്നാലും കുറ്റം രാഹുൽ ഗാന്ധിക്കെന്ന് സ്ഥാപിക്കാൻ മൽസരിക്കുന്നവർ...അടിസ്ഥാന യുക്തി പോലും മറന്ന് മോദി സർക്കാരിൻ്റെ കുഴലൂത്തുകാരായവർ....ദൃശ്യമാധ്യമങ്ങൾ ഇന്ത്യൻ പ്രതിപക്ഷത്തിന് നൽകുന്ന എയർ ടൈം എത്രയാണ് ?പത്രങ്ങൾ ഇന്ത്യൻ പ്രതിപക്ഷത്തിന് നൽകുന്ന ഇടം എത്രയാണ് ?

അപ്പോഴെ മാധ്യമപ്രവർത്തനമാകൂ...

അപ്പോഴെ മാധ്യമപ്രവർത്തനമാകൂ...

ജനാധിപത്യത്തിലെ ശരിയായ നാലാം തൂണ് ഭരണ, പ്രതിപക്ഷങ്ങൾക്ക് തുല്യ ഇടം നൽകണം....അപ്പോഴെ മാധ്യമപ്രവർത്തനമാകൂ...
അല്ലാത്തത് പ്രചാരവേലയാണ്..
കേരളത്തിലായാലും കേന്ദ്രത്തിലായാലും.....ശത്രുവിൻ്റെ പ്രചാരവേലക്കാരുടെ നിലനിൽപിനെക്കുറിച്ച് ഞാൻ ആശങ്കപ്പെടണമെന്ന് പറയുന്നത് എവിടുത്തെ ന്യായമാണ് ദേശീയ മാധ്യമ സുഹൃത്തുക്കളേ....?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+