കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ പത്തനാപുരം പ്രസംഗം പരിഭാഷപ്പെടുത്തിയത് ആരാണ്? പരിഭാഷകയ്ക്ക് കൈയ്യടി!!

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുലിന്റെ പ്രസംഗത്തിന് ജ്യോതിയുടെ തീപ്പൊരി പരിഭാഷ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ രണ്ട് പ്രസംഗങ്ങളുടെ പരിഭാഷകരാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗായി കൊണ്ടിരിക്കുന്നത്. രാഹുലിന്റെ പത്തനാപുരത്തെ തീപ്പൊരി പ്രസംഗം പരിഭാഷപ്പെടുത്തിയ യുവതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. ആരാണ് ഇവരെന്നാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. അതേസമയം പത്തനംതിട്ടയില്‍ പ്രസംഗത്തിന് വിമര്‍ശനമാണ് ഏറ്റിരിക്കുന്നത്.

രാഹുല്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് പരിഭാഷയില്‍ പറഞ്ഞതെന്നാണ് ഉന്നയിക്കുന്നത്. അതേസമയം രാഹുലിന്റെ പ്രചാരണ പരിപാടികള്‍ കേരളത്തില്‍ വന്‍ സ്വീകാര്യത നേടുന്നുണ്ട്. ഇതില്‍ പരിഭാഷകരുടെ പങ്ക് എല്ലാവരും എടുത്ത് പറയുന്നുണ്ട്. ഇതോടൊപ്പം പരിഭാഷ മെച്ചപ്പെടുത്താന്‍ മികച്ചവരെ നിയമിക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം.

പത്തനാപുരത്തെ പ്രസംഗം

പത്തനാപുരത്തെ പ്രസംഗം

രാഹുല്‍ കേരളത്തില്‍ നടത്തിയ ഏറ്റവും മികച്ച പ്രസംഗമെന്നായിരുന്നു പത്തനാപുരത്തെ പ്രസംഗത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍. അതിന്റെ പരിഭാഷയും ഏറെ പ്രശംസിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുകയാണ് ഈ തീപ്പൊരി പ്രസംഗം. ദേശീയ വിഷയങ്ങള്‍ ആഴത്തില്‍ പറഞ്ഞ രാഹുലിന്റെ ശക്തമായ പ്രസംഗത്തിന് മലയാളം ശബ്ദ പരിഭാഷ നല്‍കിയ വനിത ആരെന്നാണ് എല്ലാവരും ഇപ്പോള്‍ അന്വേഷിക്കുന്നത്.

ആരാണ് ജ്യോതി വിജയകുമാര്‍

ആരാണ് ജ്യോതി വിജയകുമാര്‍

ജ്യോതി വിജയകുമാറാണ് രാഹുലിന്റെ പ്രസംഗം തര്‍ജമ ചെയ്തത്. ചെങ്ങന്നൂരില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ മകളാണ് ജ്യോതി വിജയകുമാര്‍. കോണ്‍ഗ്രസിനുള്ളില്‍ സജീവ സാന്നിധ്യമാണ് അവര്‍. തിരുവനന്തപുരത്തെ സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി ഫാക്കല്‍റ്റിയായി ജോലി ചെയ്യുന്ന ജ്യോതി നേരത്തെയും രാഹുലിന്റെ പ്രസംഗം പരിഭാഷ നടത്തിയിട്ടുണ്ട്. മത്സ്യതൊഴിലാളി സംഗമത്തില്‍ രാഹുല്‍ പ്രസംഗിച്ചപ്പോഴാണ് ജ്യോതി പരിഭാഷകയായത്.

സോണിയയുടെ പരിഭാഷ

സോണിയയുടെ പരിഭാഷ

2016ല്‍ സോണിയാ ഗാന്ധി കേരളത്തിലെത്തിയ സന്ദര്‍ഭത്തില്‍ അന്നത്തെ പ്രസംഗവും ജ്യോതി പരിഭാഷപ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് സോണിയാ ഗാന്ധി ജ്യോതിയെ വിളിച്ച് അഭിനന്ദിച്ചിരുന്നു. തന്റെ പ്രസംഗത്തേക്കാള്‍ നന്നായത് ജ്യോതിയുടെ പരിഭാഷയായിരുന്നുവെന്ന് സോണിയ പറഞ്ഞിരുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനാണ് ജ്യോതിയോട് സോണിയയുടെ പ്രസംഗം തര്‍ജമ ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചത്. ചെങ്ങന്നൂരില്‍ രാഹുല്‍ നടത്തിയ പ്രസംഗം പരിഭാഷ ചെയ്തതോടെയാണ് ജ്യോതി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ താരമായത്.

തര്‍ജമ ഇങ്ങനെ

തര്‍ജമ ഇങ്ങനെ

രാഹുലിന്റെയും സോണിയയുടെയും ഭാഷാ പ്രയോഗങ്ങള്‍ കഠിനമായിരുന്നു. ഇരുവരുടെയും വീഡിയോകളും പ്രസംഗങ്ങളും താന്‍ മുമ്പ് കണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചതെന്ന് ജ്യോതി പറയുന്നു. സോണിയ തന്നെ അഭിനന്ദിച്ചപ്പോള്‍ അദ്ഭുതപ്പെട്ട് പോയെന്ന് ജ്യോതി പറഞ്ഞു. സിവില്‍ സര്‍വീസ് പരീക്ഷ രണ്ട് തവണ എഴുതി പാസായെങ്കിലും, ആ മേഖല വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ആദ്യ വനിതാ ചെയര്‍ പേഴ്‌സണായിരുന്നു ജ്യോതി.

കുര്യന് പിഴച്ചു

കുര്യന് പിഴച്ചു

രാഹുലിന്റെ പത്തനംതിട്ടയില്‍ പ്രസംഗം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. മുതിര്‍ന്ന നേതാവ് പിജെ കുര്യനായിരുന്നു ഈ പ്രസംഗം തര്‍ജമ ചെയ്തത്. മൈക്കിന് ശബ്ദമില്ലാത്തതും, പരിഭാഷയില്‍ കൃത്യത ലഭിക്കാത്തതുമായി വന്‍ പിഴവാണ് കുര്യനാണ് ഉണ്ടായത്. രണ്ട് തവണ കുര്യന് പരിഭാഷയ്ക്ക് തയ്യാറാക്കിയ മൈക്ക് വേദിയില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് അടുത്തേക്ക് മാറ്റിവെക്കേണ്ടി വന്നു. ഒടുവില്‍ വന്‍ പൊല്ലാപ്പുകളാണ് വേദിയില്‍ രാഹുലിന് ഉണ്ടായത്.

മൈക്കിന് ശബ്ദമില്ല

മൈക്കിന് ശബ്ദമില്ല

താന്‍ സംസാരിച്ച മൈക്കിന് ശബ്ദം പോര എന്ന് രാഹുലിന് പരാതി പറയേണ്ടിയും വന്നു. ഒടുവില്‍ തന്റെ മൈക്കുമെടുത്ത് പിജെ കുര്യന്‍ രാഹുലിന് തൊട്ടടുത്ത് എത്തി. തുടര്‍ന്ന് കുര്യനെ അദ്ദേഹം തന്നെ വിളിച്ച് അടുത്ത് നിര്‍ത്തി. മൂന്ന് തവണ കുര്യന് വേണ്ടി രാഹുല്‍ താന്‍ പറഞ്ഞത് ആവര്‍ത്തിക്കേണ്ടി വന്നു. അതില്‍ തന്നെ കേന്ദ്ര സര്‍ക്കാറിനെ ശക്തമായി വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ കുര്യന്‍ തന്റെ പരിഭാഷയില്‍ വിട്ടുപോവുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ കൈയ്യടി

സോഷ്യല്‍ മീഡിയയില്‍ കൈയ്യടി

ജ്യോതി വിജയകുമാറിന്റെ പരിഭാഷയ്ക്ക് സോഷ്യല്‍ മീഡിയയില്‍ കൈയ്യടികളാണ് ലഭിച്ചത്. ഇത്തരം ആളുകളാണ് പരിഭാഷയ്ക്ക് വേണ്ടതെന്നായിരുന്നു അഭിപ്രായം. എന്നാല്‍ പിജെ കുര്യന്‍ വന്‍ ട്രോളുകളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. രാഹുല്‍ സിപിഎമ്മിനെ കുറിച്ച് പറഞ്ഞില്ലെങ്കിലും തന്റെ പരിഭാഷയില്‍ അത് ഉള്‍പ്പെടുത്താനുള്ള മഹാമനസ്‌കത കുര്യന്‍ കാണിച്ചെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. മോദിയെയും ബിജെപിയെയും രാഹുല്‍ വിമര്‍ശിച്ചതിന്റെ പരിഭാഷയും പരിഹാസമാണെന്ന് സോഷ്യല്‍ മീഡിയ പറഞ്ഞു.

കേരളം ലോക്സഭ തിരഞ്ഞെടുപ്പ് 2019

നിന്നെയും നിന്റെ പട്ടികളെയും തല്ലിയോടിക്കും.... രാജ് ബബ്ബാറിനെതിരെ ഭീഷണിയുമായി ബിഎസ്പി നേതാവ്നിന്നെയും നിന്റെ പട്ടികളെയും തല്ലിയോടിക്കും.... രാജ് ബബ്ബാറിനെതിരെ ഭീഷണിയുമായി ബിഎസ്പി നേതാവ്

English summary
jyothi vijayakumar who translate rahul gandhis speech in pathanapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X