കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തിന് മുന്നില്‍ പിണറായി സർക്കാർ പിന്മാറി സർക്കാരായി മാറി; ജ്യോതികുമാര്‍ ചാമക്കാല

Google Oneindia Malayalam News

തിരുവനന്തപുരം: ശക്തമായ ഒരു പ്രതിപക്ഷമില്ലായിരുന്നെങ്കിൽ കേരളത്തെ മൊത്തമായും വിദേശ കുത്തകകൾക്ക് വിൽക്കാനായിരുന്നു ഇവിടത്തെ ഇടത് സർക്കാരിന്റെ അജണ്ട എന്ന് വേണം കരുതാനെന്ന് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല. പതിവ് പോലെ പ്രതിപക്ഷനേതാവ് വ്യക്തമായ തെളിവികളുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ ഈ ദുരൂഹ ഇടപാടുകൾക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ ആദ്യം നിഷേധിക്കുകയും , പ്രതിരോധിക്കുകയും ചെയ്ത മുഖ്യമന്ത്രി ഒടുവിൽ എല്ലാ തവണയു പോലെ ഇടപാടിൽ നിന്ന് നാണംകെട്ട് പിന്മാറുന്ന കാഴ്ചയാണ് ഈ ഭൂമി ഇടപാടിലും കണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കേരളത്തിലെ ആഴക്കടൽ മൽസ്യബന്ധനം അമേരിക്കൻ കുത്തക കമ്പനിയായ ഇ എം സി സിക്ക് തീറെഴുതികൊടുക്കാനുള്ള തീരുമാനത്തിൽ നിന്ന് പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ മൂലം പിന്മാറേണ്ടി വന്ന പിണറായി സർക്കാരിന് അതെ കമ്പനിക്ക് ചേർത്തല പള്ളിപ്പുറം മെഗാ ഫുഡ് പാർക്കിൽ നാലേക്കർ ഭൂമി അനുവദിക്കാനുള്ള തീരുമാനവും പിൻവലിക്കേണ്ടി വരുന്നു. ശക്തമായ ഒരു പ്രതിപക്ഷമില്ലായിരുന്നെങ്കിൽ കേരളത്തെ മൊത്തമായും വിദേശ കുത്തകകൾക്ക് വിൽക്കാനായിരുന്നു ഇവിടത്തെ ഇടത് സർക്കാരിന്റെ അജണ്ട എന്ന് വേണം കരുതാൻ.

jyothi-

അമേരിക്കൻ കമ്പനിയുമായി കേരളം ഷിപ്പിംഗ് ആൻഡ് ഇന്ലാന്ഡ് നാവിഗേഷൻ കോര്പറേഷനുമായി (കെ എസ് ഐ ​എൻ സി ) ഒപ്പ് വെച്ച 2950 കോടി രൂപയുടെ ധാരണ പത്രവും കേരളം വ്യവസായ വികസന കോർപ്പറേഷനുമായി ഒപ്പുവെച്ച 5000 കോടിയുടെ ധാരണ പത്രവും റദ്ധാക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ഇപ്പോൾ കള്ളി വെളിച്ചെത്താവുമെന്നായപ്പോൾ, ഭൂമി ഇടപാടും ഉപേക്ഷിക്കാൻ സർക്കാർ നിർബന്ധിതമായിരിക്കുന്നത് ..

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

പതിവ് പോലെ പ്രതിപക്ഷനേതാവ് വ്യക്തമായ തെളിവികളുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ ഈ ദുരൂഹ ഇടപാടുകൾക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ ആദ്യം നിഷേധിക്കുകയും , പ്രതിരോധിക്കുകയും ചെയ്ത മുഖ്യമന്ത്രി ഒടുവിൽ എല്ലാ തവണയു പോലെ ഇടപാടിൽ നിന്ന് നാണംകെട്ട് പിന്മാറുന്ന കാഴ്ചയാണ് ഈ ഭൂമി ഇടപാടിലും കണ്ടത്. സ്പ്രിങ്ക്ലെർ , ഈ മൊബിലിറ്റി പ്രൊജക്റ്റ് പമ്പ മണൽ ഖനന കരാർ, ആഴക്കടൽ തുടങ്ങി നിരവധി വിഷയങ്ങളിൽ പിണറായി സർക്കാർ പിന്മാറി സർക്കാരായി മാറുന്ന കാഴ്ച നമ്മൾ കണ്ടതാണ് . ക്രിയാത്മകവും , ജാഗ്രതയോടുകൂടിയുള്ള ഇടപെടലോടു കൂടി സർക്കാരിന്റെ ഗൂഢനീക്കങ്ങളെ തിരിച്ചറിഞ്ഞ് ജനമധ്യത്തിൽ തുറന്നു കാട്ടിയ പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനം അത്യന്തം പ്രശംസനീയവുമാണ് .

സാരിയിൽ സുന്ദരിയായി അനുമോൾ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Chandy oommen criticize pinarayi vijayan

English summary
Jyothikumar Chamakala sharply criticizes Chief Minister Pinarayi Vijayan and the government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X