"51 യുവതികൾ ,51 വെട്ട് ,51 മുഖ്യമന്ത്രിയുടെ ഭാഗ്യ നമ്പരാവണം"! രൂക്ഷ പരിഹാസവും വിമര്‍ശനവും
ശബരിമലയില്‍ 51 സ്ത്രീകള്‍ പ്രവേശിച്ചിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ ദര്‍ശനം നടത്തിയ സ്ത്രീകളുടെ പേരു വിവരങ്ങളും ഫോണ്‍ നമ്പറുകളും ഉള്‍പ്പെടെ ഉള്ള വിവരങ്ങള്‍ ഉണ്ട്. ഈ ലിസ്റ്റില്‍ ഉള്ളവരില്‍ ഏറെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു.
എന്നാല്‍ ലിസ്റ്റില്‍ 50 കഴിഞ്ഞവരും ഒരു പുരുഷനും ഉള്‍പ്പെട്ടത് വിവാദത്തിന് കാരണമായി. സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. ഫേസ്ബുക്കിലൂടെയാണ് നേതാവിന്റെ വിമര്‍ശനം.

വെര്‍ച്വല്‍ ക്യൂ ലിസ്റ്റ്
ആന്ധ്രാ, തമിഴ്നാട്, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെടുന്നവരുടെ ലിസ്റ്റാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

പോലീസ് സംരക്ഷണത്തില്‍
ഇതില്‍ സ്ത്രീകളുടെ ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടായിരുന്നു. എല്ലാവരും 10 നും 50 നും ഇടയില്‍ പ്രായമുള്ളവരാണെന്നും ഇവര്‍ പോലീസ് സംരക്ഷണത്തില്‍ ദര്‍ശനം നടത്തിയെന്നുമാണ് കോടതിയില്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ ഉള്ളത്.

വിടാതെ മാധ്യമങ്ങള്‍
കനകദുര്‍ഗയും ബിന്ദുവും മാത്രമാണ് ശബരിമലയില്‍ കയറിയതെന്ന വാദാമാണ് ഇതോടെ പൊളിഞ്ഞത്. എന്നാല്‍ ലിസ്റ്റ് പുറത്തുവന്നതോടെ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ മാധ്യമങ്ങള്‍ ബന്ധപ്പെട്ടതോടെ പലരും 50 വയസ് കഴിഞ്ഞവരാണെന്ന് വ്യക്തമാക്കി.

ലിസ്റ്റില്‍ പുരുഷനും
ചിലര്‍ ശബരിമലയിലേക്ക് വന്നില്ലെന്നും മാധ്യമങ്ങളെ അറിയിച്ചു. അതിനിടെ ലിസ്റ്റില്‍ ഒരു പുരുഷനും ഉള്‍പ്പെട്ടത് സര്‍ക്കാരിന് തലവേദനയായി. ചൈന്നെ സ്വദേശിയായ പുരുഷന്റെ പേരാണ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്.

വിശദീകരണം തേടി
ഇതോടെ ലിസ്റ്റില്‍ സര്‍ക്കാര്‍ പ്രതികൂട്ടിലായി. ലിസ്റ്റിലെ പൊരുത്തക്കേടുകള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിനോടും നിയമവകുപ്പിനോടും വിശദീകരണം തേടിയിട്ടുണ്ട്.

ബെഹ്റയുടെ തൊപ്പിയില്‍ പൊന്‍തൂവല്‍
ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല രംഗത്തെത്തിയത്. ചാമക്കാലയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ-ലോക് നാഥ് ബഹ്റയുടെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി.

പോലീസ് പട്ടിക
പുരുഷനായ പരൻ ജ്യോതി സ്ത്രീയാണെന്ന് സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചത് പൊലീസ് നൽകിയ പട്ടിക പ്രകാരമാണത്രെ.

നവോത്ഥാന സര്‍ക്കാര്‍
ആണിനെയും പെണ്ണിനെയും പോലും തിരിച്ചറിയാത്ത പൊലീസിന്റെ സംരക്ഷണയിലാണ് കേരളം !
51 യുവതികൾ ശബരിമലയിൽ ദർശനം നടത്തിയെന്നാണ് "നവോത്ഥാന സർക്കാർ " പരമോന്നത നീതിപീഠത്തെ അറിയിച്ചത്.

ഭാഗ്യ നമ്പറാവണം
മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോൾ ഭൂരിഭാഗം യുവതികൾക്കും പ്രായം 50 ന് മുകളിൽ . 51 യുവതികൾ ,51 വെട്ട് ,51 മുഖ്യമന്ത്രിയുടെ ഭാഗ്യ നമ്പരാവണം.

ഉത്തരവാദിത്തം ഏറ്റെടുക്കുമോ
പക്ഷേ സുപ്രീംകോടതിയിൽ കള്ളം പറഞ്ഞതിന്റെ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കുമോ. ശ്രീ പിണറായി വിജയൻ ?,ശബരിമല യുവതീപ്രവേശത്തിൽ ആവർത്തിച്ച് കള്ളം പറഞ്ഞ് നിങ്ങളെന്താണ് നേടുന്നത് ?

നിലപാടാണോ
ബോധപൂർവം ആളുകളുടെ വിശ്വാസത്തെ വ്രണപ്പെടുത്തി കുഴപ്പമുണ്ടാക്കുന്നത് ഭരണാധികാരിക്ക് ചേരുന്ന നിലപാടാണോ ?ഇതും ഉപദേശിച്ചത് അഡ്വ. പി എസ് ശ്രീധരൻ പിള്ളയാണോ
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications