• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിയെ ഭിത്തിയില്‍ ഒട്ടിച്ച് ജ്യോതികുമാര്‍ ചാമക്കാല!! ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

  • By

തിരുവനന്തപുരം: ബാലക്കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയാണ്. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ പാകിസ്താനില്‍ വ്യോമാക്രമണം നടത്തിയ ആസൂത്രണത്തെ കുറിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. ദേശീയ മാധ്യമമായ ന്യൂസ് നാഷന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദി വ്യോമാക്രമണം നടത്തിയ 'തന്ത്രത്തെ' കുറിച്ച് വിവരിച്ചത്.

പാലക്കാട്ട് ഒഴികെ എല്ലാ മണ്ഡലങ്ങളിലും വിജയിക്കും, ആത്മവിശ്വാസത്തിലെന്ന് യുഡിഎഫ്

ഇപ്പോള്‍ വിഷയത്തില്‍ മോദിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. കാവല്‍ക്കാരന്‍ കള്ളന്‍ മാത്രമല്ല പമ്പര വിഡ്ഢി കൂടിയാണെന്ന് തെളിയിച്ചിരിക്കുന്നു എന്നാണ് ചാമക്കാല ഫേസ്ബുക്കില്‍ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

മനസില്‍ ഒരു കാര്യം

മനസില്‍ ഒരു കാര്യം

മിന്നലാക്രമണം നടത്താന്‍ തീരിമാനിച്ച അന്ന് നന്നായി മഴപെയ്യുന്നുണ്ടായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി മേഘങ്ങളും വളരെ കൂടുതലായിരുന്നു. ഇതേ തുടര്‍ന്ന് തീരുമാനിച്ച ദിവസത്തില്‍ നിന്നും വ്യോമാക്രമണം മാറ്റിവെക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടും. ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ലെങ്കിലും അപ്പോള്‍ എന്‍റെ മനസ്സില്‍ ഒരു കാര്യം തോന്നി.

 ഗുണം ചെയ്യും

ഗുണം ചെയ്യും

പാകിസ്താന്‍ സേനയുടെ റഡ‍ാറുകളില്‍ നിന്ന് ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്നു മേഘങ്ങള്‍ക്ക് സാധിക്കുമെന്നതാണ്. അത് നമ്മുടെ ആക്രമണത്തിന് ഗുണം ചെയ്യുമെന്നും തോന്നി. അങ്ങനെയാണ് അത്തരമൊരു കാലാവസ്ഥയില്‍ ആക്രമണത്തിന് തീരുമാനിക്കുന്നതെന്ന് ആയിരുന്നു അഭിമുഖത്തില്‍ മോദി പറഞ്ഞത്.

 വയറ് നിറച്ച് ട്രോള്‍

വയറ് നിറച്ച് ട്രോള്‍

പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളിലെ അശാസ്ത്രീയത വ്യക്തമാക്കി നിരവധിപ്പേര്‍ രംഗത്ത് എത്തിയതോടെ വലിയ വിമര്‍ശനമാണ് മോദിക്കും ബിജെപിക്കുമെതിരെ നടന്നുകൊണ്ടിരിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ വയറു നിറയെ ട്രോളും നിറയുകയാണ്.

 വാ മോദിജി വാ

വാ മോദിജി വാ

ഇതിന് പിന്നാലെയാണ് പരിഹാസവുമായി ചമക്കാലയും രംഗത്തെത്തിയത്. ചാമക്കാലയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ- Wah! മോദി ജി Wah!

മേഘങ്ങൾക്കിടയിൽ പതുങ്ങിയിരിക്കുന്ന ഇന്ത്യൻ വ്യോമസേന വിമാനം. പാക്കിസ്ഥാൻ റഡാറുകൾ ഇരുട്ടിൽ തപ്പി....

 ഒബാമയുടെ ചോദ്യം

ഒബാമയുടെ ചോദ്യം

ഇത്ര പ്രതിഭാശാലിയായ പ്രധാനമന്ത്രി നമുക്കല്ലാതെ മറ്റാർക്കുണ്ട് ! മോദി ജി ആവശ്യത്തിന് ഉറങ്ങാറില്ലേ എന്ന് പ്രസിഡൻറ് ഒബാമ ചോദിച്ചതിന്റെ കാരണം ഇപ്പോഴല്ലേ പിടി കിട്ടിയത്.ഇത്തരം എന്തെങ്കിലുമൊക്കെ അദ്ദേഹത്തോടും വച്ചു കാച്ചിക്കാണണം.....

 കിം ജോങ്ങ് ആണത്

കിം ജോങ്ങ് ആണത്

കളിപ്പാട്ടവുമായി നിൽക്കുന്ന കൊച്ചു കുട്ടിയെപ്പോലെ ബലിസ്റ്റിക് മിസൈലുമായി നിൽക്കുന്ന മറ്റൊരു നേതാവിന്റെ ചിത്രമേ നമ്മൾ അടുത്തിടെ കണ്ടിട്ടുള്ളൂ. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ആണത്.

 ഏകാധിപതി

ഏകാധിപതി

അതുപോലെ തന്നെയാണ് മോശം കാലാവസ്ഥയിലും വിമാനം പറപ്പിക്കാൻ വ്യോമസേന പൈലറ്റിനെ നിർബന്ധിതനാക്കുന്ന പ്രധാനമന്ത്രി.തന്റെ രാഷ്ട്രീയ നേട്ടത്തിന് സൈനികരെ കൊലയ്ക്കു കൊടുക്കാൻ മടിയില്ലെന്ന് തുറന്നു സമ്മതിച്ചിരിക്കുന്നു ഈ ഏകാധിപതി.

 എവിടെ നില്‍ക്കുന്നു

എവിടെ നില്‍ക്കുന്നു

പ്രധാനപ്പെട്ട ഒരു സൈനിക ഓപ്പറേഷൻ പോലും തവള കരഞ്ഞാൽ മഴ പെയ്യുമെന്ന് പറയുന്ന അറിവിന്റെ അടിസ്ഥാനത്തിലായെങ്കിൽ ഈ രാജ്യത്തിന്റെ ഭരണനിർവഹണം എവിടെ നിൽക്കുന്നു?

 ധൈര്യം വന്നില്ലേ

ധൈര്യം വന്നില്ലേ

എയർ മാർഷൽ പോലും തിരുവായ്ക്ക് എതിർവാ പറയാൻ ഭയക്കുന്നോ ?മോശം കാലാവസ്ഥ റഡാറിനല്ല ഓപ്പറേഷന്റെ കൃത്യതയ്ക്കാണ് വെല്ലുവിളിയെന്ന് പറയാൻ ആർക്കും ധൈര്യം വന്നില്ലേ ?

 അപകടത്തിലാവുന്നത്

അപകടത്തിലാവുന്നത്

ബാലാക്കോട്ട് ആക്രമണം അന്നു തന്നെ വേണമെന്ന് മോദി ശഠിച്ചത് എന്തിന് ?തിരഞ്ഞെടുപ്പ് നേട്ടത്തിന് സൈന്യത്തെ ഉപയോഗിക്കുക എന്ന കുബുദ്ധിക്ക് സൈനിക നേതൃത്വവും വഴങ്ങിയെങ്കിൽ നമ്മുടെ രാജ്യസുരക്ഷയാണ് അപകടത്തിലാകുന്നത്.

 തെളിവ് വേണോ

തെളിവ് വേണോ

ഗോമൂത്രം കൊണ്ട് കാൻസർ ഭേദമാകുമെന്നും കുരുക്ഷേത്രയുദ്ധത്തിൽ ഇന്റർനെറ്റ് ഉപയോഗിച്ചെന്നും പറയുന്ന വിവരദോഷികൾ ഈ രാജ്യത്തെ കുരുതി കൊടുക്കുമെന്നതിന് ഇതിൽപ്പരം തെളിവ് വേണോ .

 റഡാര്‍ മോദി

റഡാര്‍ മോദി

കാവൽക്കാരൻ കള്ളൻ മാത്രമല്ല പമ്പരവിഡ്ഢി കൂടിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.ബാലനരേന്ദ്രൻ മുതലയെ പിടിച്ച കഥ കേട്ട് പുളകിതരായ ഭക്ത ജനങ്ങളെ, നിങ്ങൾക്ക് രോമാഞ്ചമുണ്ടാക്കാൻ ഇതാ "ഓപ്പറേഷൻ റഡാർ മോദിയും...."ആഘോഷിച്ചാലും......😁

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

10 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് വെളിപ്പെടുത്തല്‍! യെദ്യൂരപ്പയുടെ നെഞ്ചില്‍ അടുത്ത ആണി

English summary
jyothikumar chamakkal facebook post against modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X