കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കടുക് ശരിക്ക് പൊട്ടിയോ, ദോശ മറിച്ചിട്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം മലയാളി സ്വയം നോക്കണം'

Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി നടത്തിയിരുന്ന പതിവ് പത്രസമ്മേളനം നിർത്തുകയാണെന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി അറിയിച്ചിരുന്നു. അവലോകന യോഗം ആഴ്ചയിൽ രണ്ടു ദിവസം ചേരാൻ തീരുമാനിച്ചതിനെത്തുടർന്നാണ് ദിവസേനയുള്ള പത്രസമ്മേളനം താൽക്കാലികമായി അവസാനിപ്പിച്ചത്.

അതേസമയം വിമർശനം കടുത്തതോടെയാണ് പത്രസമ്മേളനം അവസാനിപ്പിച്ചതെന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്. മുഖ്യമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

 മലയാളി സ്വയം നോക്കണം

മലയാളി സ്വയം നോക്കണം

ആ കരുതൽ ഇനിയില്ല.....മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസമ്മേളനം ഇനിയില്ല......കേരളത്തിന് ആ കരുതല്‍ നഷ്ടമാകും ....ആറു മണിക്ക് വാര്‍ത്താ ബുള്ളറ്റിനുകളും ടെലിവിഷന്‍ സീരിയലുകളും തിരികെയെത്തും......ഗ്യാസ് ഓഫ് ചെയ്തോ, പൈപ്പിൽ വെള്ളം പോകുന്നുണ്ടോ, കടുക് ശരിക്ക് പൊട്ടിയോ, ദോശ മറിച്ചിട്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം മലയാളി സ്വയം നോക്കണം......

 പേടിച്ചിട്ടാണ്

പേടിച്ചിട്ടാണ്

കോവിഡ് എങ്ങുമെത്താതെ നില്‍ക്കുമ്പോ വിജയേട്ടനെന്തേ കരുതല്‍ പാതിവഴിയില്‍ ഇട്ട് പോയതെന്ന് ആരും ചോദിക്കരുത് ......ഉത്തരം മുട്ടിയിട്ടാണ്.....പേടിച്ചിട്ടാണ്...കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണക്കാരന്‍റെ സ്വകാര്യവിവരങ്ങള്‍ അമേരിക്കന്‍ കുത്തക കമ്പനിക്ക് വിറ്റ്കാ ശാക്കിയതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യങ്ങളെ പേടിച്ചിട്ടാണ്.......

 ഇരട്ടച്ചങ്കിന്റെ മിടിപ്പ് കൂടി

ഇരട്ടച്ചങ്കിന്റെ മിടിപ്പ് കൂടി

മാധ്യമപ്രവര്‍ത്തകരില്‍ ഉശിരുള്ള ഒന്നോ രണ്ടോ പേര്‍ സ്പ്രിങ്ളര്‍ ഇടപാട് ആവര്‍ത്തിച്ച് ചോദിച്ചതോടെ തടിതപ്പിക്കോളാൻ കാശുവാരിയെറിഞ്ഞ് സ്വന്തമാക്കിയ പിആര്‍ വിദഗ്ധര്‍ അദ്ദേഹത്തെ ഉപദേശിച്ചു.....പ്രതിപക്ഷത്തിന്‍റെ അന്വേഷണം സ്വന്തം വീടിന്‍റെ സ്വീകരണ മുറിയിലെത്തി എന്നറിഞ്ഞതോടെ ഇരട്ടച്ചങ്കിൻ്റെ മിടിപ്പ് കൂടി.മുഖ്യമന്ത്രി പറഞ്ഞത് പ്രതിപക്ഷ നേതാവിന് മനസിലായില്ലെന്നാണ് പിണറായി പറയുന്നത്.......

 കുഞ്ഞ് ചാവേറുകൾ

കുഞ്ഞ് ചാവേറുകൾ

അത് ശരിയാ, അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന് പറഞ്ഞാല്‍ ആര്‍ക്ക് മനസിലാകും .......?കുറഞ്ഞത് സ്വന്തം വീട്ടിലുള്ള ഐടി വിദഗ്ധരോടെങ്കിലും ചോദിച്ച് കാര്യങ്ങള്‍ പഠിക്കാമായിരുന്നു മുഖ്യമന്ത്രിക്ക്.......സ്പ്രിങ്ളറും ദുരിതാശ്വാസ നിധി വഴിമാറ്റലുമൊക്കെ വിശദീകരിക്കാന്‍ ഷംസീര്‍, റഹിം ആദിയായ കുഞ്ഞു ചാവേറുകളെ ചാനലുകള്‍ക്ക് എറിഞ്ഞു കൊടുക്കുന്നതും അവസാനിപ്പിക്കണം.......

 പ്രതിപക്ഷം എതിരല്ല

പ്രതിപക്ഷം എതിരല്ല

പാവങ്ങള്‍, സ്റ്റുഡിയോകളിലിരുന്ന് വിങ്ങിപ്പൊട്ടുകയാണ്......ദുരിതാശ്വാസനിധി വഴിമാറ്റിയതിനെക്കുറിച്ച് ഷാജി ചോദിക്കുമ്പോള്‍ കടംകയറി നിന്ന സിഎച്ചിന്‍റെ മകന് പഠിക്കാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കിയതാണ് മറുപടി.......സര്‍ക്കാരിന്‍റെ ഏതെങ്കിലും ഫണ്ടില്‍ നിന്ന് ദുരിതത്തിലായ ആരെയും സഹായിക്കുന്നതിന് പ്രതിപക്ഷം എതിരല്ല.......

 അതാണ് അന്തസ്

അതാണ് അന്തസ്

ജനസമ്പര്‍ക്ക പരിപാടിയില്‍ ഇത്തരം നൂറുകണക്കിന് സഹായങ്ങള്‍ നല്‍കിയിട്ടുണ്ട് ശ്രീ ഉമ്മന്‍ ചാണ്ടി........പക്ഷേ പ്രളയദുരിതാശ്വാസ ഫണ്ടെടുത്ത് നേതാക്കളുടെ ബാങ്ക് ലോണ്‍ തീര്‍ക്കുന്നതും സഖാക്കള്‍ക്ക് പുട്ടടിക്കാന്‍ നല്‍കുന്നതുമാണ് ചോദ്യം.......സിഎച്ചിന്‍റെ കുടുംബത്തിന്‍റെ കടം തീര്‍ത്തത് സംസ്ഥാന സര്‍ക്കാരല്ല, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്....
അതാണ് അന്തസ്............

Recommended Video

cmsvideo
മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താസമ്മേളനം ഇനിയില്ല
 പിണറായി വിജയന് കഴിയില്ല

പിണറായി വിജയന് കഴിയില്ല

പിന്നെ, കൃപേഷും ശരത് ലാലും ഷുഹൈബും....അത് ഞങ്ങളുടെ നെഞ്ചിലെ തീ തന്നെയാണ്......ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്ന പ്രസ്ഥാനം ഈ നാട്ടില്‍ ഉള്ളിടത്തോളം ആ തീ ഞങ്ങളിലുണ്ടാവും.....അവരോട് കാട്ടുന്ന അനീതി ഞങ്ങള്‍ ചോദ്യം ചെയ്യുകയും ചെയ്യും........പ്രളയമോ കോവിഡോ ഇനി അതിലും വലുത് വന്നാലും ആ ചോദ്യം ഇല്ലാതാക്കാന്‍ പിണറായി വിജയന് കഴിയില്ല..........

English summary
Jyothikumar chamakkala about CM's Press meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X