കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഏഷ്യാനെറ്റ് പൂട്ടിപ്പോവും! ഭരണം കിട്ടുമെന്ന് പറഞ്ഞപ്പോ പാടി പുകഴ്ത്തി'; ട്രോളി ജ്യോതികുമാർ ചാമക്കാല

Google Oneindia Malayalam News

തിരുവനന്തപുരം; ഏഷ്യാനെറ്റ് ചാനൽ ചർച്ച ബഹിഷ്കരിച്ചിരിക്കുകയാണ് സിപിഎം. പാർട്ടി പ്രതിനിധികൾക്ക്‌ വസ്‌തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിലാണ് ചാനൽ ചർച്ച നടത്തുന്നതെന്നും ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ്‌ ചർച്ച ബഹിഷ്കരിക്കാൻ തിരുമാനിച്ചതെന്ന് പാർട്ടി വ്യക്തമാക്കിയിരുന്നു. സംവാദത്തിന്റെ ജനാധിപത്യ മര്യാദകൾ പൂർണമായും ലംഘിക്കപ്പെട്ട ഘട്ടത്തിലാണ്‌ ഈ തിരുമാനമെന്നാണ് പാർട്ടി അറിയിച്ചത്. അതേസമയം വിഷയത്തിൽ സിപിഎമ്മിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 അതല്ലേ ജനാധിപത്യം സഖാക്കളേ ?

അതല്ലേ ജനാധിപത്യം സഖാക്കളേ ?

ഏഷ്യാനെറ്റ് പൂട്ടിപ്പോവും !ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചകളിൽ ഇനി സിപിഎം പ്രതിനിധികൾ പങ്കെടുക്കില്ല പോലും !ചാനലിൻ്റെ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണമെന്ന് പാർട്ടി പറയുന്നു....എന്താണ് ജനാധിപത്യ വിരുദ്ധത ?സിപിഎം / സർക്കാർ പ്രതിനിധികളോട് അസുഖകരമായ ചോദ്യങ്ങൾ ചോദിക്കുന്നു....അതല്ലേ ജനാധിപത്യം സഖാക്കളേ ?

 'സഹിഷ്ണുത'യുടെ സ്റ്റഡി ക്ലാസ് എടുക്കുന്നവർ

'സഹിഷ്ണുത'യുടെ സ്റ്റഡി ക്ലാസ് എടുക്കുന്നവർ

ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ ധർമ്മം സർക്കാരിൻ്റെ പോരായ്മകളെ ഉയർത്തിക്കാട്ടുകയും ചോദ്യം ചെയ്യുകയുമല്ലേ ?രാജ്യമെങ്ങും 'സഹിഷ്ണുത'യുടെ സ്റ്റഡി ക്ലാസ് എടുക്കുന്നവർ, അടിയന്തരാവസ്ഥയെ ആവർത്തിച്ചോർത്ത് വിമർശിക്കുന്നവർ ചോദ്യം ചോദിക്കുന്ന മാധ്യമങ്ങളെ ബഹിഷ്ക്കരിക്കുന്നതെങ്ങനെ ?

 പാടിപ്പുകഴ്ത്തിയവരല്ലേ നിങ്ങൾ ?

പാടിപ്പുകഴ്ത്തിയവരല്ലേ നിങ്ങൾ ?

അസഹിഷ്ണുതയുടെ പാരമ്യം അല്ലേ അത് ?കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് സർവെ നടത്തിപ്പറഞ്ഞപ്പോൾ ഇതേ ചാനലിനെ പാടിപ്പുകഴ്ത്തിയവരല്ലേ നിങ്ങൾ ?അതിൻ്റെ പേരിൽ യുഡിഎഫ് നേതാക്കൾ ഏഷ്യാനെറ്റ് ബഹിഷ്ക്കരിച്ചോ ?ആരോഗ്യമന്ത്രിയെ വിമർശിച്ച ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മലയാള മനോരമ എഡിറ്റോറിയൽ എഴുതിയപ്പോൾ മുഖ്യമന്ത്രിയും സഹസഖാക്കളും അത് ഉയർത്തിപ്പിടിച്ച് നടന്നു....

Recommended Video

cmsvideo
Who Is Faizal Fareed Third Accused In Gold Smuggling Case ? | Oneindia Malayalam
 ഇതെന്ത് ജനാധിപത്യമാണ് സഖാക്കളെ ?

ഇതെന്ത് ജനാധിപത്യമാണ് സഖാക്കളെ ?

അതിൻ്റെ പേരിൽ മനോരമയെ ബഹിഷ്ക്കരിക്കാനും യുഡിഎഫ് തയാറായില്ല....സിപിഎമ്മോ? അതേ മനോരമയുടെ ചാനൽ അവതാരകർ അപ്രിയ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ലൈവിലും സമൂഹമാധ്യമങ്ങളിലും അവരെ അധിക്ഷേപിച്ചു.....ഇതെന്ത് ജനാധിപത്യമാണ് സഖാക്കളെ ?

 എകെജി സെന്ററിൽ നിന്നല്ല

എകെജി സെന്ററിൽ നിന്നല്ല

നിങ്ങൾക്കു വേണ്ടി വിടുപണി ചെയ്യാൻ കുറെയധികം അഭിനവ മാധ്യമപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ടല്ലോ ?കേരളത്തിലെ മുഴുവൻ മാധ്യമപ്രവർത്തകരും ആ പണി ചെയ്യണമെന്ന് കരുതുന്നത് എന്തു മര്യാദയാണ് ?ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകർക്ക് എ.കെ.ജി സെൻ്ററിൽ നിന്നല്ലല്ലോ ശമ്പളം കൊടുക്കുന്നത് ....!പിന്നെ ലോകത്തേറ്റവും പ്രേക്ഷകരുള്ള മലയാളം വാർത്താ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്....

English summary
Jyothikumar chamakkala about CPM's stand on asianet news discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X