കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗജന്യ ഭക്ഷ്യ കിറ്റിന്‍റെ പേരില്‍ തട്ടിപ്പെന്ന് ചാമക്കാല; 304.99കോടി എങ്ങോട്ടു പോകുന്നുവെന്ന് അറിയണം

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 87 ലക്ഷം കുടുംബങ്ങൾക്ക് സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നുണ്ട്. ആദ്യം എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗങ്ങളിൽപ്പെടുന്ന മുൻഗണനാ കുടുംബങ്ങൾക്കും പിന്നീട് മുൻഗണനേതര വിഭാഗങ്ങൾക്കും കിറ്റ് നൽകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പഞ്ചസാര (ഒരുകിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരുകിലോ), ചെറുപയർ (ഒരുകിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ (അരലിറ്റർ) എന്നിങ്ങലെ 17 ഇനങ്ങള്‍ അടങ്ങിയ കിറ്റാണ് നല്‍കുന്നത്.

750 കോടിയോളം രൂപയാണ് ഇതിനു പ്രതീക്ഷിക്കുന്ന ചെലവ്. ഇതിന് 350 കോടി കഴിഞ്ഞദിവസം സർക്കാർ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കിറ്റിന്‍റെ പേരില്‍ വലിയ തട്ടിപ്പാണ് നടക്കുന്നതെന്നാണ് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല ആരോപിക്കുന്നത്. നാലുമണിക്ക് പഴംപൊരി തിന്നുന്നവര്‍ തണുത്ത ശേഷം തിന്നണം ഇല്ലെങ്കില്‍ നാവു പൊള്ളും എന്നു പോലും കരുതലറിയിക്കുന്ന മുഖ്യമന്ത്രി ആന്‍ഡ് ടീമിന്‍റെ കോവിഡ് തട്ടിപ്പ് പരമ്പര തുടങ്ങിയിരിക്കുന്നുവെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

കണക്കിലെ കള്ളം

കണക്കിലെ കള്ളം

കരുതലല്ല, കണക്കിലെ കള്ളം...

നാലുമണിക്ക് പഴംപൊരി തിന്നുന്നവര്‍ തണുത്ത ശേഷം തിന്നണം ഇല്ലെങ്കില്‍ നാവു പൊള്ളും എന്നു പോലും കരുതലറിയിക്കുന്ന മുഖ്യമന്ത്രി ആന്‍ഡ് ടീമിന്‍റെ കോവിഡ് തട്ടിപ്പ് പരമ്പര തുടങ്ങിയിരിക്കുന്നു.
സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും പലവ്യജ്ഞന കിറ്റ് വീടുകളിലെത്തിക്കും എന്ന കരുതലില്‍ കണ്ണുനിറഞ്ഞിരിക്കുകയാണ് നമ്മള്‍.

കിറ്റിന്‍റെ ശരിയായ കഥ

കിറ്റിന്‍റെ ശരിയായ കഥ

ഇനി കിറ്റിന്‍റെ ശരിയായ കഥ നോക്കാം. താഴെ കൊടുത്തിരിക്കുന്നത് ഞാന്‍ ഇന്നലെ കടയില്‍ നിന്ന് വാങ്ങിയ സാധനങ്ങളുടെ ബില്ലാണ്. സർക്കാർ സൗജന്യ പലവൃജ്ഞന കിറ്റിലെ അതേ സാധനങ്ങൾ അതേ അളവിലാണ് വാങ്ങിയിട്ടുള്ളത്. ഇതനുസരിച്ച് സര്‍ക്കാര്‍ കിറ്റില്‍ ഉള്ള സാധനങ്ങള്‍ക്ക് വരാവുന്ന പരമാവധി ചില്ലറ വിൽപ്പന വില 750 രൂപയാണ്.

 350 രൂപ

350 രൂപ

മൊത്തനിരക്കില്‍ എടുക്കുമ്പോള്‍ 100 രൂപയെങ്കിലും കുറയും. അതായത് കിറ്റൊന്നിന് പരമാവധി ചിലവ് 650 രൂപ. കിറ്റൊന്നിന് ആയിരം രൂപയാണ് സര്‍ക്കാര്‍ കണക്കില്‍ ചിലവു വരുന്നത്. അതവർ പരസ്യപ്പെടുത്തുകയും ചെയ്തു കഴിഞ്ഞു. അതായത് ഓരോ കിറ്റിനുമായി 350 രൂപ അധികമായി ചിലവാക്കുന്നു. സംസ്ഥാനത്ത് ആകെ 87.14 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകള്‍ ആണുള്ളത്.

അവകാശമുണ്ട്

അവകാശമുണ്ട്

ഒരു കിറ്റിന് അധികമായി മാറ്റി വച്ചിരിക്കുന്ന 350 എന്നാല്‍ 304 കോടി 99 ലക്ഷം രൂപ.(₹ 304,99,00,000/-). സൗജന്യ കിറ്റിന്‍റെ കണക്കില്‍ ഇപ്പഴേ പെടുത്തിയിരിക്കുന്ന ഈ 304.99കോടി രൂപ എങ്ങോട്ടു പോകുന്നു എന്നറിയാന്‍ നികുതിദായകര്‍ക്ക് അവകാശമുണ്ട്. കിറ്റില്‍ തുടങ്ങുന്ന ഈ തട്ടിപ്പ് വിപുലീകരിക്കാനാണ് സാലറി ചലഞ്ച്.

തന്നില്ലെങ്കില്‍ വാങ്ങാനറിയാം

തന്നില്ലെങ്കില്‍ വാങ്ങാനറിയാം

"തന്നില്ലെങ്കില്‍ വാങ്ങാനറിയാം" എന്ന തോമസ് ഐസകിന്‍റെ വെല്ലുവിളി കോവിഡ് തുറന്നിട്ട തട്ടിപ്പ് സാധ്യതകളെക്കുറിച്ചോര്‍ത്ത് ആവേശം മൂത്താണ്. സഖാക്കള്‍ക്ക് തിന്നുമുടിക്കാനും കൊലപാതകികള്‍ക്ക് വേണ്ടി കേസ് നടത്താനും വിദേശമുതലാളിമാരെ സല്‍ക്കരിക്കാനും പാവപ്പെട്ടവന്‍റെ കഴുത്തിന് പിടിക്കുന്ന കരുതല്‍ സര്‍ക്കാര്‍. എന്നിട്ട് കശുവണ്ടി ഉണങ്ങാനിട്ടാല്‍ കാക്കകൊണ്ടുപോകാതെ നോക്കണമെന്ന് ഉപദേശവും.

 'ലവ് കേരള, ലവ് ഇന്ത്യ': കൊവിഡ് ഭേദമായ ബ്രിട്ടീഷ് പൗരന്‍ ആശുപത്രി വിട്ടു, ദൃശ്യം പങ്കുവെച്ച് മന്ത്രി 'ലവ് കേരള, ലവ് ഇന്ത്യ': കൊവിഡ് ഭേദമായ ബ്രിട്ടീഷ് പൗരന്‍ ആശുപത്രി വിട്ടു, ദൃശ്യം പങ്കുവെച്ച് മന്ത്രി

 'അതിഥി തൊഴിലാളികളോടുള്ള മര്യാദ പോലും കാണിച്ചില്ല; തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു' 'അതിഥി തൊഴിലാളികളോടുള്ള മര്യാദ പോലും കാണിച്ചില്ല; തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു'

English summary
Jyothikumar Chamakkala about essential commodity kit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X