കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുരേന്ദ്രനും ചങ്ക് വിജയേട്ടനും!! പിണറായിയെ ഓര്‍ത്ത് സുരേന്ദ്രന്‍റെ ഹൃദയം വിങ്ങുന്നതെന്തിന്? '

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ലെന്നായിരിന്നു ഇന്ന് കെ സുരേന്ദ്രൻ പറഞ്ഞത്. രാവിലെ വന്ന് സർക്കാരിനെ വിമർശിക്കുക എന്ന അജണ്ട മാത്രമാണ് പ്രതിപക്ഷം നടപ്പിലാക്കുന്നതെന്നും കൊവിഡ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിഷേധാത്മകമായ രീതിയാണ് ഇവർ പിന്തുടരുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ മികച്ച നടപടികളാണ് കൈക്കൊള്ളുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം സുരേന്ദ്രന്റെ പ്രസ്താവനയിൽ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

 പൊന്നാണെന്ന്….മുത്താണെന്ന്

പൊന്നാണെന്ന്….മുത്താണെന്ന്

സുരേന്ദ്രനും ചങ്ക് വിജയേട്ടനും..........ഈ കെ.സുരേന്ദ്രനിതെന്തു പറ്റി.? അദ്ദേഹത്തിന്‍റെ തലച്ചോര്‍ സ്പോഞ്ചുപോലെയാണോ...?സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പലവ്യജ്ഞന കിറ്റ് ശുദ്ധ തട്ടിപ്പാണെന്ന് പറഞ്ഞ് നാക്കെടുത്തിട്ട് ഇരുപത്തിനാല് മണിക്കൂറായില്ല;അതിന് മുമ്പ് അതേനാവ് പറയുന്നു പിണറായി വിജയന്‍ പൊന്നാണെന്ന്....മുത്താണെന്ന്....

 സ്ഥിരബുദ്ധിക്ക് എന്തോ കുഴപ്പം

സ്ഥിരബുദ്ധിക്ക് എന്തോ കുഴപ്പം

പിആര്‍ വര്‍ക്കല്ലാതെ മറ്റൊന്നും പിണറായി സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞ സുരേന്ദ്രനെക്കൊണ്ട് തനിക്കു വേണ്ടി പിആര്‍ വര്‍ക്ക് ചെയ്യിക്കാന്‍ കഴിഞ്ഞു എന്നതാണ് പിണറായി വിജയന്‍റെ മിടുക്ക്.സുരേന്ദ്രന്‍ ഹാന്‍സ് ഉപയോഗിക്കും എന്നെല്ലാമുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തെ ഞാന്‍ വിശ്വസിക്കുന്നില്ല.

 സുരേന്ദ്രന്‍റെ ഹൃദയം വിങ്ങുന്നതെന്തിന്...?

സുരേന്ദ്രന്‍റെ ഹൃദയം വിങ്ങുന്നതെന്തിന്...?

പക്ഷേ അദ്ദേഹത്തിന്‍റെ സ്ഥിരബുദ്ധിക്ക് എന്തോ കുഴപ്പം പറ്റിയിട്ടുണ്ടെന്ന് തീര്‍ച്ച...രമേശ് ചെന്നിത്തല പിണറായി വിജയനെ വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് സുരേന്ദ്രന്‍ പറയുന്നത്...!രമേശ് ചെന്നിത്തല നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നത് സുരേന്ദ്രന് കൊള്ളുന്നത് മനസിലാക്കാം..പക്ഷേ പിണറായിയെ ഓര്‍ത്ത് സുരേന്ദ്രന്‍റെ ഹൃദയം വിങ്ങുന്നതെന്തിന്...?

 വഹിച്ച പങ്ക് ചെറുതല്ല

വഹിച്ച പങ്ക് ചെറുതല്ല

സഖാക്കളെ, ഇതാണ് ബി ടീം കളി......കോണ്‍ഗ്രസിന്‍റെയല്ല സിപിഎമ്മിന്‍റെ ബി ടീമാണ് കേരളത്തിലെ ബിജെപി എന്ന ഞങ്ങളുടെ വാദം ശരിയെന്ന് ഇപ്പോള്‍ പൊതു സമൂഹത്തിന് കുറെക്കൂടി വ്യക്തമായി.ശബരിമല വിവാദത്തിലൂടെ കെ.സുരേന്ദ്രന്‍ എന്ന നേതാവിനെ കേരള ബിജെപിയുടെ തലപ്പത്ത് എത്തിച്ചതില്‍ പിണറായി വിജയന്‍ വഹിച്ച പങ്ക് ചെറുതല്ല.

 പിണറായി ശ്രമിച്ചത്

പിണറായി ശ്രമിച്ചത്

എംടി രമേശും ശ്രീധരന്‍ പിള്ളയും ശോഭ സുരേന്ദ്രനും എല്ലാം ചേര്‍ന്ന് തലങ്ങും വിലങ്ങും വെട്ടി നോക്കിയിട്ടും സുരേന്ദ്രന് സ്വപ്നപദവി നേടിക്കൊടുത്തത് പിണറായി വിജയനും അദ്ദേഹത്തിന്‍റെ പൊലീസുമാണ്.സംഘപരിവാരത്തിന് കേരളത്തില്‍ വളരാന്‍ സമുദായസ്പര്‍ദയെന്ന വളമിട്ട് കൊടുക്കാനാണ് പിണറായി ശ്രമിച്ചത്.

 രണ്ട് വ്യത്യസ്ത മുഖങ്ങള്‍

രണ്ട് വ്യത്യസ്ത മുഖങ്ങള്‍

വിവേകമുള്ള കേരള ജനത ആ ചതി തിരിച്ചറിഞ്ഞതിനാൽ പദ്ധതി പാളി. പക്ഷേ കേരള പാര്‍ട്ടിയില്‍ സുരേന്ദ്രന്‍ അജയ്യനായി.ആ നന്ദിയാണ് അദ്ദേഹം ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്.സുരേന്ദ്രനും പിണറായിക്കും പരസ്പരം അഭിനന്ദിക്കാന്‍ കഴിയുന്നതില്‍ വാസ്തവത്തിൽ അദ്ഭുതപ്പെടാന്‍ ഒന്നുമില്ല.....രണ്ടു പേരും ജനാധിപത്യം എന്ന വാക്കിനെപ്പോലും വെറുക്കുന്നവരാണ്.

 ഉള്‍ക്കൊള്ളാനാവില്ല

ഉള്‍ക്കൊള്ളാനാവില്ല

വിമര്‍ശനങ്ങളോട് അസഹിഷ്ണുത മാത്രമുള്ള രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. ഫാസിസത്തിന്‍റെ രണ്ട് വ്യത്യസ്ത മുഖങ്ങള്‍. രമേശ് ചെന്നിത്തല ജനാധിപത്യ അവകാശമുപയോഗിച്ച് വിമര്‍ശിക്കുമ്പോള്‍ അത് രണ്ടു പേര്‍ക്കും ഉള്‍ക്കൊള്ളാനാവില്ല...ജനാധിപത്യം ഇരുവര്‍ക്കും ശീലമില്ല.

 അതിശയമില്ല

അതിശയമില്ല

സ്വതന്ത്രമാധ്യമപ്രവര്‍ത്തനം ഇരു കൂട്ടര്‍ക്കും ചതുര്‍ഥിയാണ്....വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യമാണ് ഇരു കൂട്ടര്‍ക്കും...അക്കാര്യത്തില്‍ സുരേന്ദ്രന്‍റെ നേതാവ് അമിത് ഷായുടെ പാരമ്പര്യം അതേ രീതിയില്‍ പിന്‍പറ്റുന്നയാളാണ് പിണറായി വിജയന്‍...അപ്പോള്‍ പിണറായി വിജയനോട് സുരേന്ദ്രന് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നതില്‍ അതിശയമില്ല...

 സുരേന്ദ്ര-പിണറായിമാരുടെ സ്വപ്നം...

സുരേന്ദ്ര-പിണറായിമാരുടെ സ്വപ്നം...

കോണ്‍ഗ്രസ് മുക്ത ഇന്ത്യയെന്ന പൊതുസ്വപ്നം കൊണ്ടു നടക്കുന്നവരാണ് ഇരുവരും...കേന്ദ്രത്തില്‍ ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതിനെ എതിര്‍ത്ത പ്രധാന സിപിഎം നേതാവ് പിണറായി വിജയനായിരുന്നെന്ന് ഓര്‍ക്കണം...പരസ്പരം പുറം ചൊറിഞ്ഞ് കേരളത്തില്‍ അങ്ങനെ തഴച്ചു വളരാമെന്നാണ് സുരേന്ദ്ര-പിണറായിമാരുടെ സ്വപ്നം...

 ക്ലിഫ് ഹൗസിന്‍റെ പിന്നില്‍

ക്ലിഫ് ഹൗസിന്‍റെ പിന്നില്‍

രമേശ് ചെന്നിത്തലയുടെ കാവി പുതപ്പ് അന്വേഷിച്ച് നടന്ന സഖാക്കള്‍ ക്ലിഫ് ഹൗസിന്‍റെ പിന്നില്‍ ഒന്ന് പോയി നോക്കണം...നരേന്ദ്രമോദി മുതല്‍ കെ. സുരേന്ദ്രന്‍ വരെയുളളവരുടെ പുതപ്പും ട്രൗസറുമെല്ലാം അവിടെ അലക്കിത്തേച്ച് വച്ചിട്ടുണ്ട്...ഇടയ്ക്കിടക്ക് അതിനെ വന്ദിച്ചിട്ടാണ് സഖാവ്‍ പിണറായി ഫാസിസ്റ്റ് വിരുദ്ധ പ്രഭാഷണത്തിന് ഇറങ്ങുന്നത്..

English summary
Jyothikumar chamakkala about K surendran's comment on govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X