'പ്രളയം കഴിഞ്ഞപ്പോ കൊവിഡ്,ഉര്‍വശീ ശാപം ഉപകാരമെന്നായി പിണറായി'; വിമർശിച്ച് ജ്യോതികുമാർ ചാമക്കാല
തിരുവനന്തപുരം; കോവിഡ് കാലത്തെ നിര്‍ബന്ധിത സാലറി ചാലഞ്ചിനെതിരെ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. പ്രളയം വന്നാലും കൊറോണ വന്നാലും സര്‍ക്കാര്‍ ജീവനക്കാരന് കിടക്കപ്പൊറുതിയില്ല. അവന്‍റെ കീശയില്‍ നിന്ന് എങ്ങനെ കയ്യിട്ടുവാരാം എന്നതാണ് പിണറായി സര്‍ക്കാരിന്‍റെ ആലോചനയെന്ന് ചാമക്കാല പറഞ്ഞു.തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാമെന്ന് ജീവനക്കാര്‍ പറയുമ്പോള്‍ അതുപോര, ഞാന്‍ പറയുന്ന തുക വയ്ക്കണം എന്ന് തെരുവുഗൂണ്ടയെപ്പോലെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുകയാണെന്നും ചാമക്കാല ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

'വൈറസിലും വലിയ ബാധ പ്രളയം വന്നാലും കൊറോണ വന്നാലും സര്‍ക്കാര്‍ ജീവനക്കാരന് കിടക്കപ്പൊറുതിയില്ല.....അവന്‍റെ കീശയില്‍ നിന്ന് എങ്ങനെ കയ്യിട്ടുവാരാം എന്നതാണ് പിണറായി സര്‍ക്കാരിന്‍റെ ആലോചന.....തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാമെന്ന് ജീവനക്കാര്‍ പറയുമ്പോള്‍ അതുപോര, ഞാന്‍ പറയുന്ന തുക വയ്ക്കണം എന്ന് തെരുവുഗൂണ്ടയെപ്പോലെ ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രി.........
പ്രളയത്തിന് പിടിച്ചുപറിച്ചതെല്ലാം സഖാക്കള്‍ ഇതിനോടകം വിഴുങ്ങി ജീവനക്കാരാ.....ഇനിയും എങ്ങനെ ഉൗറ്റാം എന്ന് കരുതിയിരിക്കുമ്പോളാണ് കോവിഡിന്‍റെ വരവ്.......ഉര്‍വശീ ശാപം ഉപകാരമെന്നായി സഖാവ് പിണറായി ......
പൊതുസമൂഹത്തിന്‍റെ ശ്രദ്ധയിലേക്ക് ഈ പിഴിയല്‍ കാലത്തെക്കുറിച്ച് ചില ചിന്തകള്‍.......
സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന് പറയുമ്പോള്‍ ഡോക്ടറും നഴ്സും പൊലീസും ഫയര്‍ഫോഴ്സും തുടങ്ങി അവശ്യസര്‍വീസുകളെല്ലാം വരും..........ഈ മനുഷ്യര്‍ കഴിഞ്ഞ കുറേനാളായി ഉൗണും ഉറക്കവും കളഞ്ഞ് കുടുംബത്തെപ്പോലും മറന്ന് പണിയെടുക്കുകയാണ്.........പൊരിവെയിലിലും പാതിരാത്രിയിലും അന്തംവിട്ട് ജോലിയെടുക്കുന്ന ഇവര്‍ക്ക് മാസശമ്പളം കൊടുക്കില്ല എന്ന് പറയുന്നത് എവിടുത്തെ ന്യായമാണ് ?
മറ്റ് വകുപ്പുകളിലെ ജീവനക്കാരുടെ കാര്യം.......കുട്ടികളുടെ സ്കൂള്‍ ,കോളജ് വിദ്യാഭ്യാസ ചിലവ് ഏറ്റവുമധികം വരാന്‍ പോകുന്ന മാസങ്ങളാണ് ഇനി...........എണ്ണിച്ചുട്ട അപ്പം പോലെ കരുതി വയ്ക്കുന്ന കാശ് സര്‍ക്കാരിന് കൊടുത്താല്‍ ജീവനക്കാരുടെ മക്കള്‍ എന്തു ചെയ്യും .?ഇനി എന്തിനാണ് സര്‍ക്കാരിന് ഈ കാശ് ?പ്രളയകാലത്ത് പുനര്‍നിര്‍മാണം എന്ന വലിയ പണച്ചിലവ് വരുന്ന ഒന്ന് മുന്നിലുണ്ടായിരുന്നു.......
കൃഷിനാശമടക്കമുള്ളവയുണ്ടായി ..........കോവിഡ് കാലത്തെ പ്രധാന ചിലവ് ഭക്ഷ്യവസ്തുക്കളാണ്......അതില്‍ നല്ല പങ്കും കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി ലഭിക്കേണ്ടതാണ്...... ( ഔദാര്യമല്ല, അവകാശം)മറ്റൊന്ന് ആരോഗ്യമേഖലയെ മെച്ചപ്പെടുത്തലാണ്. ......നമുക്ക് ചുറ്റുമുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന അധികവികസനം എന്താണ് ....?ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്വയരക്ഷയ്ക്ക് മാസ്കുകളും കയ്യുറകളും പോലും നല്‍കാത്ത നാടാണിത്..........
പിന്നെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് അത്യാവശ്യ ചിലവിനുള്ള പണം കൊടുക്കലാണ്.........അതിന് കേന്ദ്രസഹായമുണ്ട്, സംസ്ഥാനത്തിന്‍റെ കയ്യിലും കാശുണ്ടെന്ന് 20,000കോടി പാക്കേജ് പ്രഖ്യാപിച്ച മുഖ്യമന്ത്രി പറയുകയും ചെയ്തു. (ഇതുകൂടാതെ വന്‍കിട മുതലാളിമാരുടെ സ്നേഹ സഹായവും ഉണ്ട്)...........പിന്നെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പിരിച്ചെടുക്കുന്ന പണം ആര്‍ക്കാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം....
സാധ്യതയുള്ളത് ബഹ്റയുടെ ഹെലികോപ്ടറിൻ്റെ വാടകയും സിപിഎം ഗൂണ്ടകളുടെ ക്വട്ടേഷൻ കാശുമാണ് .....പാര്‍ട്ടി സഖാക്കള്‍ക്ക് പുട്ടടിക്കാന്‍ പാവപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരന്‍റെ കഴുത്തിന് കത്തിവയ്ക്കുന്ന പാര്‍ട്ടി ആരുടെ കൂടെയുണ്ടെന്നാണ് പറയുന്നത് ......?












Click it and Unblock the Notifications