Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് ഒരു ഗുണവുമില്ലാത്ത കുറേപ്പേരെ കോടികള്‍ മുടക്കി തീറ്റിപ്പോറ്റുന്നില്ലേ; വിമര്‍ശനം

തിരുവനന്തപുരം: സ്പ്രിംങ്കര്‍ അടക്കമുള്ള വിഷയങ്ങള്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല. കമ്യൂണിസ്റ്റുകാരുടെ ഇടയില്‍ അല്‍പം ബഹുമാനം തരാന്‍ തോന്നിച്ചിരുന്ന നേതാവാണ് താങ്കള്‍. പക്ഷേ കഴി‍ഞ്ഞ കുറേ ദിവസങ്ങളായി അന്തംകമ്മികള്‍ എന്ന് സോഷ്യല്‍ മീഡിയ വിളിക്കുന്നവരുടെ നിലവാരത്തിലേക്ക് താങ്കള്‍ തരംതാഴുന്നത് കണ്ടവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിക്കുന്നു.

ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

തോമസ് ഐസകിന്

തോമസ് ഐസകിന്

ബഹുമാനപ്പെട്ട ശ്രീ തോമസ് ഐസകിന്

കമ്യൂണിസ്റ്റുകാരുടെ ഇടയില്‍ അല്‍പം ബഹുമാനം തരാന്‍ തോന്നിച്ചിരുന്ന നേതാവാണ് താങ്കള്‍. പക്ഷേ കഴി‍ഞ്ഞ കുറേ ദിവസങ്ങളായി അന്തംകമ്മികള്‍ എന്ന് സോഷ്യല്‍ മീഡിയ വിളിക്കുന്നവരുടെ നിലവാരത്തിലേക്ക് താങ്കള്‍ തരംതാഴുന്നത് കണ്ടതിനാലാണ് ഇതെഴുതുന്നത്.....!

വിശ്വസിക്കുന്നുണ്ടോ

വിശ്വസിക്കുന്നുണ്ടോ

പ്രതിപക്ഷവും സര്‍ക്കാരിനെ ചോദ്യം ചെയ്യുന്ന മാധ്യമങ്ങളും ദേശവിരുദ്ധര്‍ എന്ന് സ്ഥാപിക്കാനാണ് താങ്കളുടെ ശ്രമം.
ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്‍റെ റോള്‍ ഭരണകക്ഷിക്ക് കയ്യടിക്കുക എന്നതാണെന്ന് ശ്രീ ഐസക് വിശ്വസിക്കുന്നുണ്ടോ ? സ്വതന്ത്രമാധ്യമപ്രവര്‍ത്തനമെന്നാല്‍ സര്‍ക്കാരിന് കുഴലൂതുകയാണെന്ന് താങ്കള്‍ പറയുമോ ?

സിപിഎം തുറന്നെതിര്‍ക്കുന്നതെന്തിന്

സിപിഎം തുറന്നെതിര്‍ക്കുന്നതെന്തിന്

അങ്ങിനെയങ്കില്‍ കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങളെ സിപിഎം തുറന്നെതിര്‍ക്കുന്നതെന്തിന് ? അർണബ് ഗോസ്വാമിയെ വിമർശിക്കുന്നതെന്തിന് ? ഏറ്റവുമൊടുവില്‍ കേന്ദ്രം കൊണ്ടു വന്ന പകര്‍ച്ചവ്യാധി നിയമഭേദഗതി ഓര്‍ഡിനന്‍സിലെ ചില വ്യവസ്ഥകള്‍ ദുരുപയോഗസാധ്യതയുള്ളതാണെന്നും നീതിന്യായതത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ പറയുന്നതെന്തിന് ?

മഹാമാരിയുടെ കാലമല്ലേ,

മഹാമാരിയുടെ കാലമല്ലേ,

മഹാമാരിയുടെ കാലമല്ലേ, തല്‍ക്കാലം വിമര്‍ശിക്കേണ്ട എന്ന് കരുതിയാല്‍ പോരായിരുന്നോ സര്‍? ഇവിടെ ജനാധിപത്യപരമായ ഉത്തരവാദിത്തമാണോ താങ്കളുടെ പാര്‍ട്ടി നിറവേറ്റിയതെന്ന് വ്യക്തമാക്കണം? സ്പ്രിങ്ക്ളര്‍ കമ്പനിക്ക് ഫൈസറുമായുള്ള ബന്ധം ചൂണ്ടിക്കാണിച്ചത് മഹാ അപരാധമായിപ്പോയി എന്ന് താങ്കള്‍ പറയുന്നു. ഏതു കരാറിലും conflict of interest നോക്കേണ്ടതില്ലേ സര്‍?

2.3 ബില്യണ്‍ ഡോളര്‍ പിഴ

2.3 ബില്യണ്‍ ഡോളര്‍ പിഴ

ഒരു ഉപാധികളുമില്ലാതെ തുടങ്ങിവച്ച് സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്ന ഈ ഇടപാടില്‍ പ്രത്യേകിച്ചും.......? ധാര്‍മികത ഇല്ലാത്ത മാര്‍ക്കറ്റിങ്ങിന് അമേരിക്കന്‍ ജസ്റ്റിസ് ഡിപാര്‍ട്മെന്‍റ് 2.3 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തിയ കമ്പനിയാണ് ഫൈസര്‍ എന്ന് താങ്കള്‍ക്കും അറിയാമല്ലോ. (order സെപ്റ്റംബര്‍ 9,2009). ഇനി ആമസോണിന്‍റെ കാര്യം....

എന്താവും താങ്കളുടെ പ്രതികരണം

എന്താവും താങ്കളുടെ പ്രതികരണം

ഇനി സ്പ്രിങ്ളറിലേക്ക് വരാം. സമൂഹമാര്‍ക്കറ്റിങ് ആണ് സ്പ്രിങ്ളറുടെ മേഖല എന്ന് അവര്‍ തന്നെ പറയുന്നു. സമൂഹമാര്‍ക്കറ്റിങ് മുഖ്യവരുമാന മാര്‍ഗമായ കമ്പനിക്ക് ഡാറ്റയെന്നാല്‍ നിധിയാണെന്ന് താങ്കള്‍ക്കറിയാത്തതാണോ സര്‍?
ഇനി ഫൈസറും സ്പ്രിങ്ക്ളറുമെല്ലാം യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് വന്നതെന്ന് കരുതുക. എന്താവും താങ്കളുടെ പ്രതികരണം, ശ്രീ ഐസക് ?

ഒരു നിമിഷം വൈകുമോ

ഒരു നിമിഷം വൈകുമോ

അന്താരാഷ്ട്ര കുത്തകകമ്പനികള്‍ക്ക് കേരളത്തെ പണയം വച്ചു എന്ന് പറയാന്‍ താങ്കള്‍ ഒരു നിമിഷം വൈകുമോ ? കോടികള്‍ മുടക്കി സര്‍ക്കാര്‍ തീറ്റിപ്പോറ്റുന്ന ഐടി ഡിപാര്‍ട്മെന്‍റിന് 5 ലക്ഷം പേരുടെ ഡാറ്റപോലും കൈകാര്യം ചെയ്യാനാവില്ല എന്ന് കോടതിയില്‍ പറയേണ്ടി വന്നത് ആരുടെ വീഴ്ചയാണ് സര്‍?

എന്തൊരു ധാര്‍ഷ്ട്യമാണ്

എന്തൊരു ധാര്‍ഷ്ട്യമാണ്

(പിന്നെ മാധ്യമസിന്‍ഡിക്കേറ്റിന്‍റെ കാര്യം. അത് മറ്റാരെക്കാളും അറിയുന്നത് ശ്രീ ഐസക്കിനാണല്ലോ) ജീവനക്കാരുടെ ശമ്പളത്തിന്‍റെ കാര്യത്തിലടക്കം എന്തൊരു ധാര്‍ഷ്ട്യമാണ് താങ്കളുടെ വാക്കുകളില്‍? പണിയെടുത്തിന്‍റെ കൂലിയാണ് അവര്‍ ചോദിക്കുന്നത്. ശ്രീ ഐസക്കിന്‍റെയോ ശ്രീ പിണറായിയുടെയോ ഔദാര്യമല്ല.

കോടികള്‍ മുടക്കി

കോടികള്‍ മുടക്കി

പ്രളയം വന്നാലും കോവിഡ് വന്നാലും ജീവനക്കാരന്‍റെ കുത്തിന് പിടിച്ച് കാശുമേടിക്കുന്നത് മികച്ച സാമ്പത്തിക മാനേജ്മെൻറാണെന്ന് ധനകാര്യവിദഗ്ധന്‍ കൂടിയായ താങ്കള്‍ വാദിക്കുമോ ....? ഭരണപരിഷ്കാര കമ്മിഷന്‍, ഡല്‍ഹിയിലെ ലെയ്സണ്‍ ഓഫീസര്‍, എജി ഓഫീസിലെ ലെയ്സണ്‍ ഓഫീസര്‍ എന്നിങ്ങനെ കേരളത്തിന് ഒരു ഗുണവും ചെയ്യാത്ത കുറേപ്പേരെ കോടികള്‍ മുടക്കി തീറ്റിപ്പോറ്റുന്നില്ലേ....?

ഗുഡ് ബുക്ക്

ഗുഡ് ബുക്ക്

പൊരിവെയിലില്‍ ജോലി ചെയ്യുന്ന പൊലീസുകാരനും ജീവന്‍ പണയംവച്ച് പണിയെടുക്കുന്ന ആരോഗ്യപ്രവര്‍ത്തകരും അടക്കമുള്ളവരുടെ കാശ് പിടിച്ചുപറിക്കുന്നത് കേരള മോഡലിന് നിറം കൂട്ടുമോ ശ്രീ ഐസക്? പിന്നെ സമൂഹമാധ്യമങ്ങളിലൂടെയുള്ള തരംതാണ രാഷ്ട്രീയപ്രവര്‍ത്തനം പിണറായിയുടെ ഗുഡ് ബുക്കില്‍ കയാറാനാണെങ്കില്‍ താങ്കള്‍ക്ക് അതിനുള്ള അവകാശമുണ്ട്. അത് താങ്കളുടെ ഗതികേടായി കണ്ട് സഹതപിച്ചുകൊള്ളാം.....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+