• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആപ്പുണ്ടാക്കാന്‍ പോയ കുട്ടിസഖാവ് തലകുത്തി നിന്നിട്ടും സംഗതി സ്റ്റാര്‍ട്ടാവുന്നില്ല, ട്രോളി ചാമക്കാല!

കൊവിഡ് ലോക്ക്ഡൗണ്‍ കാരണം അടച്ച് പൂട്ടപ്പെട്ട ബിവറേജസും ബാറുകളും തുറക്കുന്നത് കാത്തിരിപ്പാണ് മദ്യപാനികള്‍. മദ്യവിതരണത്തിന് സര്‍ക്കാര്‍ തയ്യാറാക്കിയ ബെവ് ക്യു ആപ്പ് ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ് വരുന്നതും നോക്കി ഇരിപ്പാണ് ആളുകള്‍.

വിഷയത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. ഫേസ്ബുക്ക് പോസ്റ്റിലാണ് വെല്ലുവിളി. വായിക്കാം: '' ബെവ് ക്യൂ ചലഞ്ച്. കോവിഡ് കാലത്ത് കേരളത്തിലെ മദ്യപാനികളെയോര്‍ത്ത് ഏറെ വേദനിച്ചവരാണ് പിണറായി സര്‍ക്കാര്‍. മദ്യ വില്‍പന അവസാനിപ്പിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെ ദേശദ്രോഹമായി കണ്ടവരാണ്. ലോക്ഡൗണ്‍ ഇളവ് വന്നാലുടന്‍ മദ്യസ്നേഹികള്‍ക്ക് സാധനമെത്തിക്കാനുള്ള വഴി തിരയുകയായിരുന്നു സര്‍ക്കാര്‍. ഏറ്റവും മികച്ച വഴി തന്നെ വേണമെന്നുള്ളതുകൊണ്ടാവും സ്പ്രിങ്ക്ളര്‍ സഖാവിനെപ്പോലെ തന്നെ സൈബര്‍ സഖാവിനെ മദ്യത്തിന്‍റെ കാര്യം ഏല്‍പിച്ചു.

ആപ്പുണ്ടാക്കാന്‍ പോയ കുട്ടി സഖാവ് തലകുത്തി നിന്നിട്ടും സംഗതി സ്റ്റാര്‍ട്ടാവുന്നില്ല.

ആപ് വരും അതു വഴി കുപ്പി വരും എന്നു പറഞ്ഞ് കേരളത്തിലെ മദ്യസ്നേഹികള്‍ കാത്തിരിപ്പു തുടങ്ങിയിട്ട് നാളേറെയായി. പാവം കുട്ടിസഖാക്കള്‍, തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കും പോലെയായി കാര്യങ്ങള്‍. സൈബര്‍ ഇടങ്ങളില്‍ തെറിയഭിഷേകം നടത്തുന്നതുപോലെ നിസാരമാണെന്നാണ് കരുതിയത്. ഗൂഗിളുമായുള്ള ഇടപാട് തുടങ്ങിയപ്പോളാണ് പുലിവാല് പിടിച്ചെന്ന് തിരിച്ചറിഞ്ഞത്.

ചെന്നയുടന്‍ പ്ലേസ്റ്റോറിന്‍റെ പരിസരത്തുപോലും നിര്‍ത്താനാവില്ലെന്ന് പറഞ്ഞ് തോട്ടിലെറിഞ്ഞു ഗൂഗിള്‍. ബെവ് ക്യൂ ആപ്പിന്‍റെ സ്ഥാപകന്‍ അഥവാ ചീഫ് ടെക്നോളജി ഓഫീസര്‍ രജിത് രാമചന്ദ്രന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഒന്ന് കടന്നുപോയാല്‍ അദ്ദേഹത്തിന്‍റെ രാഷ്ട്രീയനിലവാരം എത്ര ചീപ്പാണെന്ന് മനസിലാകും. അതുപോട്ടെ, പക്ഷേ ഇദ്ദേഹത്തിന്‍റെ കമ്പനിക്ക് ഈ പ്രൊജക്ട് നല്‍കിയതിന്‍റെ മാനദണ്ഡം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

ഞാൻ വെല്ലുവിളിക്കുന്നു, ഈ പ്രോജക്ട് ഏറ്റെടുക്കാം. ഏതാനും ദിവസം കൊണ്ട് ഇതിലും മികച്ച ആപ് തയാറാക്കി നല്‍കാം. ഒരു കൂപ്പണിന് ബെവ് ക്യൂവിന് 50 പൈസയാണ് നല്‍കുന്നതെങ്കില്‍ എനിക്ക് 10 പൈസ മതി. ഈ പ്രൊജക്ട് നല്‍കാന്‍ തയാറുണ്ടോ ? ബെവ്കോ ഉത്തരം പറയണം'' എന്നാണ് ജ്യോതികുമാർ ചാമക്കാല കുറിച്ചിരിക്കുന്നത്.

സിന്ധ്യയുടെ കോട്ട കമൽനാഥ് പൊളിക്കും, 18 മുതൽ 20 സീറ്റുകൾ വരെ! മധ്യപ്രദേശിൽ ഔട്ടായി ചൗഹാന്‍!

ദിഗ്വിജയ് സിംഗിനെ ഒതുക്കാൻ കമൽനാഥ്! കോൺഗ്രസ് കൈപ്പിടിയിൽ! ബംഗ്ലാവിൽ നിർണായക യോഗം!

English summary
Jyothikumar Chamakkala against Bev Q App
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X