കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തോറ്റ 18 എംപിമാരേയും എവിടേക്കെങ്കിലും അയക്കൂ.. സര്‍ക്കാര്‍ ചിലവില്‍ സുഖജീവിതമാകുമല്ലോ'

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്ന് പരാജയപ്പെട്ട സിപിഎം നേതാവും മുന്‍ എംപിയുമായ എ സമ്പത്തിന് കാബിനറ്റ് റാങ്കോടു കൂടിയ പദവി നല്‍കി നിയമിച്ചതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. അമേരിക്കയ്ക്ക് പോലും ഡല്‍ഹിയില്‍ ഒറ്റ അംബാസിഡറേ ഉള്ളൂ. പിന്നെന്തിനാണ് ഇത്തിരിപ്പോന്ന കേരളത്തിന് രണ്ട് പേര്‍ എന്ന് ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍ ചാമക്കാല ചോദിച്ചു. കുറിപ്പ് വായിക്കാം

chamakkaladd

പുനീത് കുമാറിനെ തിരികെ വിളിക്കണം.അമേരിക്കയ്ക്ക് പോലും ഡൽഹിയിൽ ഒറ്റ അംബാസിഡറേ ഉള്ളൂ.പിന്നെന്തിനാണ് ഇത്തിരിപ്പോന്ന കേരളത്തിന് രണ്ടു പേർ ?മുൻ എം.പി സമ്പത്തിനെ ഡൽഹിയിലേക്ക് നിയമിച്ച സ്ഥിതിക്ക് ഇപ്പോഴത്തെ റസിഡന്റ് കമ്മിഷണർ പുനീത് കുമാറിനെ തിരികെ വിളിക്കണം..

<strong>വെച്ചത് ഡികെ ശിവകുമാറിന് , കൊണ്ടത് കോഫീ ഭീമന്, വിജി സിദ്ധാര്‍ത്ഥയുടെ ജീവനെടുത്തത് രാഷ്ട്രീയ പക?</strong>വെച്ചത് ഡികെ ശിവകുമാറിന് , കൊണ്ടത് കോഫീ ഭീമന്, വിജി സിദ്ധാര്‍ത്ഥയുടെ ജീവനെടുത്തത് രാഷ്ട്രീയ പക?

ഐഎഎസുകാരന് കഴിവില്ലാത്തതിനാലാവണമല്ലോ രാഷ്ട്രീയ നിയമനം ?രണ്ടു പേരെയും തീറ്റിപ്പോറ്റേണ്ട കാര്യം കേരള ജനതയ്ക്കില്ല....പുനീത് കുമാറിനെ വല്ല തേങ്ങാപ്പിണ്ണാക്ക് വികസന ബോർഡിന്റെയും ചെയർമാനാക്കട്ടെ.

തോറ്റ എം.പിമാരെ ബാക്കി 18 പേരെയും 18 സംസ്ഥാനങ്ങളിലേക്കോ രാജ്യതലസ്ഥാനങ്ങളിലേക്കോ നിയമിക്കുന്നതും നന്നാവും.....സർക്കാർ ചെലവിൽ സുഖജീവിതമാകാമല്ലോ .....സമ്പത്ത് ഡൽഹിയിൽ ചെന്നാൽ പിന്നെ കേരളത്തിലേക്ക് കേന്ദ്രപദ്ധതികളുടെ കുത്തൊഴുക്കായിരിക്കും.

തിരുവനന്തപുരത്തോ കൊച്ചിയിലോ ചിലപ്പോൾ കണ്ണൂരോ ഇന്ത്യ ഗേറ്റ് തന്നെ പണിതേക്കും.....പ്രളയത്തിൽ സർവതും തകർന്ന് അണാപ്പൈസയ്ക്ക് വകയില്ലാത്ത മനുഷ്യർ വർഷമൊന്നായിട്ടും കണ്ണീരും കയ്യുമായി കഴിയുമ്പോഴാണ് ഒരു ബ്രാൻഡ് അംബാസിഡറെന്ന ഭാരം കൂടി ചുമലിൽ വച്ചു കൊടുക്കുന്നത്.പ്രളയ സെസ് പിരിച്ച് അംബാസഡർമാർക്ക് ചെലവിന് കൊടുക്കാം....പിന്നെ, ലാവലിൻ കേസൊക്കെ ഉള്ളതല്ലേ, രാഷ്ട്രീയ അംബാസഡർ ഉള്ളത് ഒരു ബലമാണ്.

<strong>'പ്രിയപ്പെട്ട ജയശങ്കരന്‍ വക്കീലേ,അനിയന്‍ സുപ്രീം കോടതി ജഡ്ജിയെങ്കിലും ആവണം',ട്രോളുമായി പികെ ശ്രീമതി</strong>'പ്രിയപ്പെട്ട ജയശങ്കരന്‍ വക്കീലേ,അനിയന്‍ സുപ്രീം കോടതി ജഡ്ജിയെങ്കിലും ആവണം',ട്രോളുമായി പികെ ശ്രീമതി

<strong>ലഹരി മരുന്ന് അടിച്ച് കിളി പോയി ബോളിവുഡ് താരങ്ങള്‍? വീഡിയോ പങ്കുവെച്ച് എംഎല്‍എ, ചൂടന്‍ ചര്‍ച്ച</strong>ലഹരി മരുന്ന് അടിച്ച് കിളി പോയി ബോളിവുഡ് താരങ്ങള്‍? വീഡിയോ പങ്കുവെച്ച് എംഎല്‍എ, ചൂടന്‍ ചര്‍ച്ച

English summary
Jyothikumar Chamakkala against CPM and Sampath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X