'ആർഎസ്എസ് ആക്കി ന്യൂനപക്ഷ വോട്ട് തട്ടാനുളള വെള്ളം പിബിയുടെ അടുപ്പത്തിരുന്ന് തിളയ്ക്കുകയേ ഉള്ളൂ !'
തിരുവനന്തപുരം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വീണ്ടും രംഗത്തെത്തിയിരുന്നു. ആർഎസ്എസിന്റെ മുൻ ജില്ലാ ശാരീരിക് പ്രമുഖ് ആണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഴ്സനൽ സെക്യൂരിറ്റി ഓഫീസർ എന്നായിരുന്നു കോടിയേരിയുടെ പരാമർശം. പൊലീസ് സേനയിൽ ആവശ്യത്തിനു കോൺഗ്രസ് പ്രവർത്തകരുള്ളപ്പോൾ ഒരു മുൻ ആർഎസ്എസ് നേതാവിനെ ചെന്നിത്തല കൂടെകൂട്ടുന്നതെന്നും കോടിയേരി ചോദിച്ചു.
നേരത്തേ രമേശ് കോൺഗ്രസിലെ സർസംഘ ചാലക് ആണെന്നായിരുന്നു കോടിയേരി പറഞ്ഞത്. അതേസമയം കോടിയേരിയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർത്തുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

ശത്രുസംഹാര പൂജ !
കോടിയേരിയുടെ ശത്രുസംഹാര പൂജ !രമേശ് ചെന്നിത്തല ആർഎസ്എസ് ആണെന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് കോടിയേരി ബാലകൃഷ്ണൻ വീണ്ടും.രമേശ് ചെന്നിത്തല ഈശ്വരവിശ്വാസിയാണ് എന്നതിൽ സംശയം വേണ്ട..ഹൈന്ദവ വിശ്വാസികളെല്ലാം ആർഎസ്എസ് ആണ് എന്നാണ് കോടിയേരി പറയുന്നതെങ്കിൽ അദ്ദേഹത്തിൻ്റെ കുടുംബമാണ് ഏറ്റവും വലിയ ആർഎസ്എസുകാർ.

വൈരുദ്ധ്യാത്മക ഭൗതികവാദം
കോവിഡ്കാലത്ത് സ്വന്തം വീട്ടിൽ പ്രത്യേക പൂജ നടത്തിയ കോടിയേരിയാണ് പ്രതിപക്ഷ നേതാവിൻ്റെ വിശ്വാസത്തെ പരിഹസിക്കുന്നത്....!മരണാനന്തര ചടങ്ങുകൾ പോലും മാറ്റി വച്ചിരുന്ന സമയത്ത് ശബരിമല മുൻ മേൽശാന്തിയെ വിളിച്ചു വരുത്തി താങ്കൾ പ്രത്യേക പൂജകൾ നടത്തിയത് വൈരുദ്ധ്യാത്മക ഭൗതികവാദത്തിലുള്ള വിശ്വാസം മൂലമാണോ സഖാവേ ?
Recommended Video

ഉള്ളുരുകി പ്രാർഥിക്കൂ
പ്രാർഥനകളിലും വിശ്വാസത്തിലുമൊന്നും തെറ്റില്ല.പക്ഷേ കോടിയേരിയും കുടുംബവും ഭക്തർ, ചെന്നിത്തല ആർഎസ്എസ് എന്നത് എവിടുത്തെ ന്യായമാണ്....?പിന്നെ താങ്കൾ ഇത്തരം പൂജാദി കർമങ്ങൾ നടത്തുന്നത് നല്ലതാണ്.പിണറായി വലതുകാൽ വച്ച് കയറിയതുമുതൽ ഈ നാട് അനുഭവിക്കുന്ന ദുരന്തങ്ങൾ ഇനിയെങ്കിലും മാറിപ്പോവാൻ ഉള്ളുരുകി പ്രാർഥിക്കൂ.....

തിളയ്ക്കുകയേ ഉള്ളൂ !
അതല്ല മുഖ്യമന്ത്രിക്കസേര 6 മാസമെങ്കിലും കിട്ടാനുള്ള ശത്രുസംഹാര പൂജയാണ് നടത്തിയതെങ്കിലും വിരോധമില്ല..ഒരു കാര്യം കൂടി, ചെന്നിത്തലയെ RSS ആക്കിയാൽ പത്ത് ന്യൂനപക്ഷ വോട്ട് കൂടുതൽ കിട്ടും എന്നാണെങ്കിൽ,ആ വെള്ളം പൊളിറ്റ്ബ്യൂറോയുടെ അടുപ്പത്തിരുന്ന് തിളയ്ക്കുകയേ ഉള്ളൂ !












Click it and Unblock the Notifications