Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉള്ളിലെ സംഘികള്‍ പുറത്തുചാടിയ ശ്രീനിവാസനും രാധാകൃഷ്ണനും കോണ്‍ഗ്രസിന് വലിയൊരു പാഠമാണ്

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്ത് ഉന്നതമായ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന വ്യക്തികളായിരുന്നു ടിപി ശ്രീനിവാസനും കെ എസ് രാധാകൃഷ്ണനും. നയതന്ത്ര വിദഗ്ദനായ ടിപി ശ്രീനിവാസനെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാക്കിയത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരായിരുന്നു.

അതുപോലെ തന്നെ കെഎസ് രാധാകൃഷ്ണന് സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ,പിന്നെ പിഎസ്സി ചെയർമാൻ എന്നീ സ്ഥാനങ്ങളെല്ലാം നല്‍‍കയതും യുഡിഎഫ് സര്‍ക്കാര്‍ തന്നെ. എന്നാല്‍ ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ ഇരുവരും ബിജെപിയിലേക്ക് ചേക്കേറിയത് കോണ്‍ഗ്രസിന് ക്ഷീണമാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ശ്രീനിവാസനും രാധാകൃഷ്ണനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ജ്യോതികുമാര്‍ ചാമക്കാല രംഗത്ത് എത്തിയിരിക്കുന്നത്.

ബിജെപി ടിക്കറ്റില്‍

ബിജെപി ടിക്കറ്റില്‍

കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച കെ എസ് രാധാകൃഷ്ണന്‍ ബിജെപി ടിക്കറ്റില്‍ ആലപ്പുഴയില്‍ മത്സരിക്കുകയും ചെയ്തു. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് കെ എസ് രാധാകൃഷ്ണന്‍ ബിജെപിയില്‍ എത്തിയതെങ്കില്‍ ഒരു മുന്നറിയിപ്പും ഇല്ലാതെയായിരുന്നു ടിപി ശ്രീനിവാസന്‍ ബിജെപി വേദിയില്‍ എത്തിയത്.

കുമ്മനത്തിന്‍റെ വേദിയില്‍

കുമ്മനത്തിന്‍റെ വേദിയില്‍

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണവേദിയിലായിരുന്നു ടിപി ശ്രീനിവാസന്‍ എത്തിയത്. താന്‍ ഒരു പാര്‍ട്ടിയിലും ഇതുവരെ അംഗമായിട്ടില്ല. അതുകൊണ്ട് തന്നെ വ്യക്തിപരമായി എനിക്ക് ആരെയും പിന്തുണയ്ക്കാന്‍ സാധിക്കുമെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കിയെങ്കിലും ഇരുവര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍‍ശനമാണ് കോണ്‍ഗ്രസ് നേതാവായ ജ്യോതികുമാര്‍ ചാമക്കാല നടത്തുന്നത്.

ഉള്ളിലെ സംഘികൾ

ഉള്ളിലെ സംഘികൾ

കേരളം ഏറെ ആദരവോടെ ' സാർ ' എന്ന് വിളിച്ചിരുന്ന രണ്ടു പേരുടെ ഉള്ളിലെ സംഘികൾ ഇക്കുറി പുറത്തു ചാടി. കോൺഗ്രസിനുള്ള വലിയ പാഠം കൂടിയാണ് ഇതെന്നും ജ്യോതികുമാര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.

ഉളുപ്പുണ്ടോ സാർ ?

ഉളുപ്പുണ്ടോ സാർ ?

ഉളുപ്പുണ്ടോ സാർ ?
കേരളം ഏറെ ആദരവോടെ ' സാർ ' എന്ന് വിളിച്ചിരുന്ന രണ്ടു പേരുടെ ഉള്ളിലെ സംഘികൾ ഇക്കുറി പുറത്തു ചാടി. ടി.പി.ശ്രീനിവാസനും കെ.എസ് രാധാകൃഷ്ണനും.

യുഡിഎഫ് സർക്കാരിന്റെ ആനുകൂല്യങ്ങൾ

യുഡിഎഫ് സർക്കാരിന്റെ ആനുകൂല്യങ്ങൾ

കോൺഗ്രസിനുള്ള വലിയ പാഠം കൂടിയാണ് ഇത്. കോൺഗ്രസ് അനുഭാവികളെന്നു നടിച്ച് യുഡിഎഫ് സർക്കാരിന്റെ ആനുകൂല്യങ്ങൾ പറ്റിയവരാണ് ഈ രണ്ട് " അക്കാദമിക പുരുഷൻമാരും ".

എങ്ങനെ കിട്ടി

എങ്ങനെ കിട്ടി

രാധാകൃഷ്ണൻ സാറെ, സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ,പിന്നെ PSC ചെയർമാൻ സ്ഥാനം ഇതൊക്കെ എങ്ങനെ കിട്ടി എന്ന് മറന്നിട്ടുണ്ടാവില്ലല്ലോ അല്ലേ ?

തെക്കുവടക്ക്

തെക്കുവടക്ക്

നയതന്ത്ര വിദഗ്ധനെന്ന പേരിൽ തെക്കുവടക്ക് നടന്ന ശ്രീനിവാസനെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാക്കിയതും കോൺഗ്രസ് തന്നെ. ഇരുട്ടിവെളുത്തപ്പോൾ രണ്ടു സാറുമ്മാരും കാവിപ്പടയുടെ ഭാഗമായി.

അപാരം തന്നെ

അപാരം തന്നെ

എന്തെങ്കിലും നക്കാപ്പിച്ച കിട്ടുമെന്ന് കണ്ടാൽ ഒരു ഉളുപ്പുമില്ലാതെ അതുവരെ വിശ്വസിച്ചു വന്ന പ്രത്യയശാസ്ത്രം മാറ്റിപ്പറയുന്ന ഇവരുടെ അറിവ് അപാരം തന്നെ.

വർഗീയത

വർഗീയത

സ്വാമി വിവേകാനന്ദൻ പറഞ്ഞു , ബുദ്ധിശൂന്യന്റെ ഏറ്റവും വലിയ ആയുധം വർഗീയതയാണ്. അതെ, ബുദ്ധിജീവികളെന്ന് നാം കരുതിയ ഇവരുടെ തലയിൽ കളി മണ്ണാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.

സഖാക്കൾ

സഖാക്കൾ

ഇതിന്റെ പേരിൽ എന്നെ ചൊറിയാൻ പുറപ്പെടും മുമ്പ് സഖാക്കൾ, പാർട്ടി ക്ലാസുകളിൽ നിന്ന് പോയി സംഘി സ്ഥാനാർഥിയായ എത്ര പേർ ഉണ്ടെന്നു കൂടി പഠിക്കുക എന്ന് പറഞ്ഞാണ് ജ്യോതികുമാര്‍ ചാമക്കാല തന്‍റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ജ്യോതികുമാര്‍ ചാമക്കാല

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+