Get Updates
Get notified of breaking news, exclusive insights, and must-see stories!

നവകേരള നിർമാണം എന്ന വാചാടോപത്തിന് അപ്പുറം എന്തു നൽകി പിണറായി സർക്കാർ? ചോദ്യമുയർത്തി ചാമക്കാല

തിരുവനന്തപുരം: അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ് പിണറായി വിജയൻ സർക്കാർ. നിപ്പയും രണ്ട് പ്രളയങ്ങളും ഇപ്പോൾ കൊവിഡും അടക്കം എണ്ണമറ്റ വെല്ലുവിളികളാണ് പിണറായി സർക്കാർ ഈ നാല് വർഷക്കാലത്ത് നേരിട്ടത്. നിരവധി വിവാദങ്ങളും സർക്കാർ അഭിമുഖീകരിച്ചു. അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് ചരിത്രത്തിൽ ആദ്യമായി തുടർഭരണമാണ് പിണറായി സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ പിണറായി സർക്കാർ പരാജയമാണെന്ന് വാദിക്കുകയാണ് കോൺഗ്രസ്.

കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' നാലാം വർഷത്തിൽ നവകേരളമെവിടെ? രണ്ടു പ്രളയങ്ങൾ തകർത്തെറിഞ്ഞ ഒരു നാടിൻ്റെ കണ്ണീരിന് മുകളിലാണ് പിണറായി സർക്കാരിൻ്റെ നാലാം വാർഷികം. ഓഖി വിഴുങ്ങിയ തീരദേശത്തിൻ്റെ നോവിന് മുകളിലാണ് പിണറായി സർക്കാരിൻ്റെ നാലാം വാർഷികം. പ്രകൃതിക്ഷോഭങ്ങളിൽ സർവതും നഷ്ടപ്പെട്ട ജനതയ്ക്ക് നവകേരള നിർമാണം എന്ന വാചാടോപത്തിന് അപ്പുറം എന്തു നൽകി പിണറായി സർക്കാർ? ദുരിതാശ്വാസ ഫണ്ട് സഖാക്കളുടെ അടുക്കളപ്പുറത്ത് എത്തിയപ്പോൾ അടുപ്പുകൂട്ടാൻ ഇടമില്ലാതെ കേരളത്തിലെ വീട്ടമ്മമാർ കണ്ണീരൊപ്പുന്നു.

cm

പരാതിയുമായി സാധാരണക്കാരൻ പോകാനിടയുള്ള സ്ഥിരം ലോക് അദാലത്തിനെ ഇല്ലാതാക്കാൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്ന സർക്കാർ ആരുടെ പക്ഷത്താണ്? അത്താഴപട്ടിണിക്കാരൻ്റെ നാട്ടിൽ ഹെലികോപ്ടർ വാടകയ്ക്ക് കോടികൾ മുടക്കുന്ന സർക്കാർ ആർക്കാണ് കൈതാങ്ങേകുന്നത്? നാടിനും വീടിനും താങ്ങാകേണ്ട കൃപേഷിനും ശരത് ലാലിനും നീതി കിട്ടാതിരിക്കാൻ കോടികളെറിഞ്ഞ് കേസ് നടത്തുന്ന സർക്കാർ ആർക്കാണ് നീതി നൽകുന്നത്?

മതഭേദമില്ലാതെ മലയാളിയുടെ വികാരമായ ശബരിമലയെ കലാപഭൂമിയാക്കിയ സർക്കാർ എവിടെയാണ് നിയമവാഴ്ച ഉറപ്പാക്കുന്നത്? മലയാളിയുടെ സ്വകാര്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് മറിച്ചുവിൽക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ എത് ജനതാൽപര്യമാണ് സംരക്ഷിക്കുന്നത്? മറുനാട്ടിൽ നിന്ന് വരുന്ന മലയാളിയെ മരണദൂതർ എന്ന് വിളിച്ചാക്ഷേപിക്കുന്ന സർക്കാർ ആരെയാണ് കരുതുന്നത്''?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+