Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു വശത്ത് തൊഴിലാളി സ്നേഹം, മറുവശത്ത് കുളം തോണ്ടൽ; 'കാപട്യമേ നിന്റെ പേരല്ലോ സിപിഎം'

തിരുവനന്തപുരം: പത്തുവർഷം പോലുമാവാത്ത ബസുകൾ പൊളിച്ചു വിൽക്കാൻ കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. സ്റ്റാർട്ട് ചെയ്യുമ്പോൾ ശബ്ദം വരുന്നു, ഓടുമ്പോൾ കുലുങ്ങുന്നു, ബോഡി കണ്ടാൽ ലുക്കില്ല ഇതൊക്കെയാണ് പുത്തൻ വണ്ടികൾ പോലും പൊളിച്ചടുക്കാനുള്ള കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ആക്രിക്കാരോടാണോ വാഹനനിർമാതാക്കളോടാണോ കെഎസ്ആര്‍ടിസി മാനേജ്മെൻറ് കമ്മിഷൻ വാങ്ങുന്നതെന്ന് മാത്രം അറിഞ്ഞാൽ മതിയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ചാമക്കാലയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

 cpim

കെഎസ്ആര്‍ടിസി യെ പൊളിക്കുന്നത് ആര് ?

കേരളസർക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ നഷ്ടക്കണക്കിൽ മുന്നിലാണ് കെഎസ്ആര്‍ടിസി

2017-18 ൽ 9904 കോടിയാണ് ആന വണ്ടിയുണ്ടാക്കിയ നഷ്ടം.

ചോദിക്കാനും പറയാനും ആരുമില്ലാത്തതാണ് കാരണമെന്ന് വ്യക്തം.

കെഎസ്ആര്‍ടിസി യിൽ ആർക്കും എന്തു തോന്ന്യാസവും കാണിക്കാമെന്നതിന്റെ ആവർത്തിച്ചുള്ള ഉദാഹരണമാണ് ഇന്ന് മനോരമ ന്യൂസ് പുറത്തുവിട്ട വാർത്ത.

പത്തുവർഷം പോലുമാവാത്ത ബസുകൾ പൊളിച്ചു വിൽക്കാൻ കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നു !

സ്റ്റാർട്ട് ചെയ്യുമ്പോൾ ശബ്ദം വരുന്നു, ഓടുമ്പോൾ കുലുങ്ങുന്നു, ബോഡി കണ്ടാൽ ലുക്കില്ല ഇതൊക്കെയാണ് പുത്തൻ വണ്ടികൾ പോലും പൊളിച്ചടുക്കാനുള്ള കാരണം.

ആക്രിക്കാരോടാണോ വാഹനനിർമാതാക്കളോടാണോ കെഎസ്ആര്‍ടിസി മാനേജ്മെൻറ് കമ്മിഷൻ വാങ്ങുന്നതെന്ന് മാത്രം അറിഞ്ഞാൽ മതി.

കെഎസ്ആർടിസിയോടുള്ള താൽപര്യം മനസ്സിലാക്കാൻ ബജറ്റിലേക്ക് നോക്കിയാൽ മതി...

കഴിഞ്ഞ തവണ നീക്കി വച്ചത് 1000 കോടി. അതിൽ 800 കോടിയും ചിലവഴിച്ചത് പെൻഷന്... 200 ശമ്പളത്തിന്..

ഇക്കുറിയും 1000 കോടി മാത്രം.

പക്ഷേ സംസ്ഥാനത്ത് തലങ്ങും വിലങ്ങും ഇലക്ട്രിക് ബസുകൾ ഓടും തുടങ്ങിയ തള്ളിനൊട്ട് കുറവും ഇല്ല.....

ഒരു വശത്ത് തൊഴിലാളി സ്നേഹം, ബിപിസിഎല്ലിനായി കണ്ണീരൊഴുക്കൽ....

മറുവശത്ത് സ്വന്തം സ്ഥാപനത്തെ കുളം തോണ്ടൽ !

കാപട്യമേ നിന്റെ പേരല്ലോ സിപിഎം !

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+