നാട് മഹാദുരിതത്തില്‍; സിപിഎമ്മിന് ഇപിയെ തിരിച്ചുകൊണ്ടുവരണം, ജലീലിന് പണികൊടുക്കണം, കടുത്ത വിമര്‍ശനം
സമീപകാല ചരിത്രത്തിലൊന്നും കണ്ടിട്ടില്ലാത്ത പ്രളയത്തേയാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. ഇരുപത്തി അഞ്ചിലേറെ മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് കുടംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.
കേരളം ഒറ്റക്കെട്ടായി മാഹാദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ സിപിഎം കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് ഇപി ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള തീരുമാനം നടത്തിയത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സിപിഎമ്മിന്റെ ഈ അനവസര ഇടപെടലിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ ജ്യോതികുമാര്‍ ചാമക്കാല. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ ഇങ്ങനെ..

സഖാവിന് പ്രാമുഖ്യം.
ചോര കിനിയൊന്നരകിടിന്‍ ചുവട്ടിലും.....
ക്ഷീരം തന്നെ സഖാവിന് പ്രാമുഖ്യം.....
കേരളം കണ്ടതില്‍ ഏറ്റവും വലിയ പ്രകൃതിക്ഷോഭമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം നേരിട്ടുവരുന്നത്. നമ്മുടെ 25 ലധികം വരുന്ന ഡാമുകള്‍ തുറന്നു വിട്ടിരിക്കുന്നു.

മുപ്പതോളം ജീവനുകള്‍
മുപ്പതോളം ജീവനുകള്‍ നഷ്ടപ്പെട്ടു.(ഇതിനിടയില്‍ മുനമ്പത്ത് നിന്നും കടലില്‍ പോയി കാണാതായ ഒരു മലയാളി ഉള്‍പ്പെടെയുള്ള 9 പേരേക്കുറിച്ച് വാര്‍ത്തയൊന്നുമില്ല എന്നത് പ്രത്യേകം ഓര്‍മ്മിപ്പിക്കട്ടെ). പ്രകൃതിക്ഷോഭം അതിന്റെ മൂര്‍ദ്ധന്യതയിലെത്തും മുന്‍പാണ് സിപിഎം അവരുടെ സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും ചേരാന്‍ തീരുമാനിച്ചത്.

കരുതിയത്
പക്ഷെ സംസ്ഥാനത്ത് ഇത്തരത്തില്‍ മഴക്കെടുതിയില്‍ 25 ലധികം സാധാരണക്കാരുടെ മൃതദേഹം വിവിധ ആശുപത്രി മോര്‍ച്ചറികളില്‍ കിടക്കവെ, പ്രകൃതി കലിതുള്ളി നില്‍ക്കവെ, തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി യോഗം മാറ്റി വക്കുമെന്ന് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന കുറേപ്പേരെങ്കിലും കരുതി.

അജണ്ട
എന്നാല്‍ അവിടെ തീരുമാനിക്കേണ്ടിയിരുന്ന വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് യോഗം മാറ്റി വച്ചില്ല.ഗൗരവമുള്ള ആ അജണ്ട ഇപ്രകാരമാണ്.....
1. ഇപി ജയരാജനെ അടിയന്തിരമായി മന്ത്രിയാക്കണം.
2. സിപിഐ ക്ക് ക്യാബിനറ്റ് റാങ്കില്‍ ചീഫ് വിപ്പ് പദവി നല്‍കണം
3. ജയരാജന് വ്യവസായം തന്നെ നല്‍കണം.
4. കെടി ജലീലിന് 'പണി കൊടുക്കണം'

എല്‍ഡിഎഫ്
ആരൊക്കെയോ തീരുമാനിച്ചു വച്ചിരുന്ന, പത്ര-ദൃശ്യ മാധ്യമങ്ങളില്‍ ഇതിനോടകം വന്ന കാര്യങ്ങളൊക്കെ പാര്‍ട്ടി ഫോറത്തില്‍ പാസ്സാക്കി, തിങ്കളാഴ്ച എല്‍ഡിഎഫ് ഉം കൂടി തൊട്ടുപിറകെ സത്യപ്രതിജ്ഞയും ആഘോഷവുമായി മുന്നോട്ട് നീങ്ങാം നിങ്ങള്‍ക്ക്. ജനങ്ങള്‍ ഇതൊക്കെ വിലയിരുത്തുന്നുണ്ട് എന്ന കാര്യം മറക്കരുതെന്ന് മാത്രം.

സിപിഐയെങ്കിലും
എല്‍ഡിഎഫ് യോഗം മാറ്റിവയ്ക്കണമെന്ന് സിപിഐ യെങ്കിലും പറയുമെന്ന് കരുതാന്‍ യാതൊരു നിവൃത്തിയുമില്ല. 21 പേരെ മന്ത്രിയാക്കാന്‍ അവസരമുണ്ടായിട്ടും 20 പേരെ മന്ത്രിസഭയിലുള്ളു എങ്കിലും മന്ത്രിയാവാന്‍ യോഗ്യതയുള്ള എംഎല്‍എ മാര്‍ ഇല്ലാഞ്ഞാവാം കാനവും കൂട്ടരും ചീഫ് വിപ്പ് കൊണ്ട് തൃപ്തിപ്പെടുന്നത്.

ഗതികേടു
(പോരാത്തതിന് കുറെ നാളുകളായി പല വിഷയങ്ങളിലും കാനം മൗനിബാബയായിരിക്കുകയാണ്. സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എ മാര്‍ കൊണ്ടുവന്ന തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി നിര്‍ദ്ദേശത്തിനെതിരെ അവര്‍ തന്നെ വോട്ടു ചെയ്യേണ്ടി വന്ന ഗതികേടു തന്നെ ഉദാഹരണം)

നല്ലവാര്‍ത്ത
പിന്നെ ഒരു നല്ലവാര്‍ത്തയുണ്ട്. മുഖ്യമന്ത്രിയും റവന്യു വകുപ്പ് മന്ത്രിയും സ്വന്തം ഡി ജി പിയും നാളെ 'ഹെലികോപ്റ്ററില്‍' ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു. ഓഖി ദുരന്തസമയത്ത് അദ്ദേഹത്തിനുണ്ടായ അനുഭവമാകാം ആകാശ യാത്രയിലേക്ക് മാറാന്‍ കാരണം.

മന്ത്രിസഭാ പുന:സംഘടന
എന്തായാലും എത്ര പ്രകൃതിക്ഷോഭമുണ്ടായാലും ആരൊക്കെ മരിച്ചാലും ഇടതുപക്ഷത്തിന്, സര്‍ക്കാരിന് മന്ത്രിസഭാ പുന:സംഘടനയാണ് പ്രധാനം.... അതു കൊണ്ടു തന്നെ....ചോര കിനിയൊന്നരകിടിന്‍ ചുവട്ടിലും.....ക്ഷീരം തന്നെ സഖാവിന് പ്രാമുഖ്യം.....
ഫെയ്സ്ബുക്ക് പോസ്റ്റ്
ജ്യോതികുമാര്‍ ചാമക്കാല
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications