കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്ത മൂഞ്ചി എങ്കയോ പാത്ത മാതിരി, ബജറ്റ് പ്രസംഗവും നയപ്രഖ്യാപനവും ചേർത്ത അവിയൽ; ട്രോളി ചാമക്കാല

Google Oneindia Malayalam News

തിരുവനന്തപുരം;പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരിക്കുകയാണ്. 40 നെതിരെ 87 വോട്ടുകൾക്കാണ് പ്രമേയം നിയമസഭ തള്ളിയത്. 11 മണിക്കൂറോളം നീണ്ട് നിന്ന ചർച്ചയ്ക്കൊടുവിലായിരുന്നു പ്രമേയം അവതരിപ്പിച്ചത്. മൂന്നേ മുക്കാൽ മണിക്കൂറോളമായിരുന്നു പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയത്.

അതേസമയം മുഖ്യമന്ത്രിയുടെ സുദീർഘമായ മറുപടി പ്രസംഗത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രിയുടേത് ബജറ്റ് പ്രസംഗം പോലെ നീണ്ടുപോയതല്ലാതെ ആരോപണങ്ങൾക്ക് മറുപടി പറയാൻ അദ്ദേഹം തയ്യാറായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗത്തെ രൂക്ഷമായി പരിഹസിക്കുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പിണറായി ചരിത്രം കുറിച്ചു

പിണറായി ചരിത്രം കുറിച്ചു

അവിശ്വാസ പ്രമേയത്തിന് മറുപടിയായി ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ മുഖ്യമന്ത്രിയായി പിണറായി ചരിത്രം കുറിച്ചു.പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളെ നിയമസഭയില്‍ ഒന്നൊന്നായി തൊലിയുരിച്ച് കാണിക്കാന്‍, പൊളിച്ചടുക്കാന്‍, പോകുന്നു എന്നെല്ലാം ചിലര്‍ പറയുന്നത് കേട്ടാണ് അവിശ്വാസ പ്രമേയ ചര്‍ച്ച കേള്‍ക്കാനിരുന്നത്.പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രിയെ പറ്റിച്ചു

മുഖ്യമന്ത്രിയെ പറ്റിച്ചു

ഏതാണ്ട് ആദ്യ അഞ്ച് മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ "ഇന്ത മൂച്ചിയെ എങ്കയോ പാത്ത മാതിരി "എന്നൊരു തോന്നല്‍..ശ്രദ്ധിച്ച് കേട്ടപ്പോളാണ് , ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗവും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗവും ചേര്‍ത്ത് ഒരു അവിയല്‍....!മുഖ്യമന്ത്രിയുടെ പ്രസംഗമെഴുത്തുകാര്‍ അദ്ദേഹത്തെ പിന്നെയും പറ്റിച്ചു...!

കട്ട് ആന്റ് പേസ്റ്റ്

കട്ട് ആന്റ് പേസ്റ്റ്

പ്രതിപക്ഷം ഉന്നയിക്കാന്‍ പോവുന്ന ആരോപണങ്ങള്‍ എന്തെന്നറിയാതെയല്ലല്ലോ മറുപടി പ്രസംഗം തയാറാക്കിയത്?അതില്‍ത്തൊടാന്‍ ധൈര്യമില്ലാത്ത പ്രസ് സെക്രട്ടറിയും സംഘവും കണ്ടെത്തിയ വഴി ബജറ്റ് പ്രസംഗവും ഇംപ്ലിമെന്‍റേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ടും നയപ്രഖ്യാപനപ്രസംഗവും എടുത്തുവച്ച് അവിടുന്നും ഇവിടുന്നും കട്ട് ആന്‍ഡ് പേസ്റ്റ് ചെയ്തു..!

പ്രതിപക്ഷം അവതരിപ്പിച്ചത്

പ്രതിപക്ഷം അവതരിപ്പിച്ചത്

ആറു മണി ഗര്‍ജനത്തിനെന്നപോലെ മുഖ്യമന്ത്രി ഇതും നേരത്തെ ഒന്നു വായിച്ചുനോക്കുകയപോലും ചെയ്യാതെ സഭയില്‍ അവതരിപ്പിച്ചു....പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച പ്രധാന വിഷയങ്ങള്‍ ഒന്ന് നോക്കാം 1.സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ?പങ്ക്.
2.ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയും സ്വജനപക്ഷപാതവും.
3.ബെവ്്ക്യൂ ആപ്പും ലൈഫ് മിഷന്‍ കൈക്കൂലിയുമായുള്ള ബന്ധം.
4.മന്ത്രി കെ.ടി.ജലീലിന്‍റെ ചട്ടവിരുദ്ധവിദേശധനസഹായം സ്വീകരിക്കല്‍.
5.കിഫ്ബിയിലെയടക്കം സര്‍ക്കാരിലെ അനധികൃത നിയമനങ്ങള്‍...
6.പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതി
7.മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം..

ആരെങ്കിലും കേട്ടെങ്കിൽ

ആരെങ്കിലും കേട്ടെങ്കിൽ

രഥയാത്രയും ഹാഗിയ സോഫിയയും നിക്വരാഗ്വയും സ്വാതന്ത്ര്യാനന്തര ഇന്ത്യാ ചരിത്രവുമെല്ലാം കടന്നു വന്ന പ്രസംഗത്തിൽ മേൽപ്പറഞ്ഞ വിഷയത്തിൽ ഏതിനെങ്കിലും ചാനൽ ചർച്ചകളിൽ ഉന്നയിച്ചു വന്ന വിദണ്ഡവാദങ്ങളലല്ലാതെ മുഖ്യമന്ത്രി പുതിയതായി എണ്ണിയെണ്ണി പറഞ്ഞ മറുപടി ആരെങ്കിലും കേട്ടെങ്കില്‍ ഒന്ന് ഷെയര്‍ ചെയ്യണേ..........

40 തിനെതിരെ 87 വോട്ട്; യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു40 തിനെതിരെ 87 വോട്ട്; യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

'സ്വരാജ് ഒന്ന് പിടഞ്ഞ് നോക്കിയതൊഴിച്ചാൽ കാര്യമായ ചെറുത്ത് നിൽപ്പൊന്നുമുണ്ടായില്ല'സ്വരാജ് ഒന്ന് പിടഞ്ഞ് നോക്കിയതൊഴിച്ചാൽ കാര്യമായ ചെറുത്ത് നിൽപ്പൊന്നുമുണ്ടായില്ല

മോദിയുടെ പിതാവിന് ചായക്കട ഉണ്ടായിരുന്നോ?വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് റെയിൽവേയുടെ മറുപടി ഇങ്ങനെമോദിയുടെ പിതാവിന് ചായക്കട ഉണ്ടായിരുന്നോ?വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് റെയിൽവേയുടെ മറുപടി ഇങ്ങനെ

English summary
Jyothikumar Chamakkala mocks CM Pinarayi vijayan on his speech in assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X