കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ നൂറുനാവാണ്: മറ്റത് പറഞ്ഞാല്‍ നാവ് പിഴുതെടുക്കും അമിത് ഷാ: കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്ന ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല രംഗത്ത്. ജനാധിപത്യത്തിന്‍റെ അടിത്തറയിളക്കലാണ് ഇപ്പോള്‍ ബിജെപി ചെയ്യുന്നത്. ഒരു ലജ്ജയുമില്ലാതെ പണമെറിഞ്ഞും പദവി വാഗ്ദാനം ചെയ്തും മറ്റ് പാര്‍ട്ടിക്കാരെ തട്ടിയെടുക്കുകയാണ് ബിജെപിയെന്നാണ് ജ്യോതികുമാര്‍ ആരോപിക്കുന്നത്.

<strong>മുസ്ലിം ലീഗ് സ്ഥാപക നേതാവ് ബാഫഖി തങ്ങളുടെ കുടുംബം ബിജെപിയിലേക്ക്; എംടി രമേശുമായി ചര്‍ച്ച നടത്തി</strong>മുസ്ലിം ലീഗ് സ്ഥാപക നേതാവ് ബാഫഖി തങ്ങളുടെ കുടുംബം ബിജെപിയിലേക്ക്; എംടി രമേശുമായി ചര്‍ച്ച നടത്തി

അമിത് ഷായെപ്പോലെ തിരുവായ്ക്ക് എതിര്‍വായില്ലാത്ത തമ്പ്രാന്‍മാരായിരുന്നു ഞങ്ങളുടെ നേതാക്കളെങ്കില്‍ കോണ്‍ഗ്രസിന് ഈ കൂറുമാറ്റങ്ങള്‍ നേരിടേണ്ടി വരുമായിരുന്നില്ല. ആര് മല്‍സരിക്കണം, സ്ഥാനാര്‍ഥി എങ്ങനെ ശ്വാസമെടുക്കണം, എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആര് മന്ത്രിയാകണം ഇതെല്ലാം ഷായും മോദിയും കൂടി മുറിക്കുള്ളില്‍ അടച്ചിരുന്ന് തീരുമാനിക്കുന്ന രീതി കോണ്‍ഗ്രസിനില്ലെന്നും ജ്യോതികുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ആ ദൗര്‍ബല്യം ഞങ്ങള്‍ക്ക് അഭിമാനമാണ്

ആ ദൗര്‍ബല്യം ഞങ്ങള്‍ക്ക് അഭിമാനമാണ്

ഇന്ത്യന്‍ ഭരണഘടനയുടെ പത്താം ഷെഡ്യൂളിന്‍റെ ആമുഖം ഇങ്ങനെ പറയുന്നു. "രാഷ്ട്രീയ കൂറുമാറ്റമെന്ന തിന്മ രാജ്യത്തിന് വലിയ ആശങ്കയുണ്ടാക്കുന്നു. അതിനെതിരെ പോരാടിയില്ലെങ്കില്‍ ജനാധിപത്യത്തിന്‍റെയും അതിനെ നിലനിര്‍ത്തുന്ന മൂല്യങ്ങളുടെയും അടിത്തറയിളകും." അതെ, ഇന്ത്യയെന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് , ജനാധിപത്യം തലയുയര്‍ത്തി നിലനില്‍ക്കണമെന്ന നിര്‍ബന്ധമാണ് രാജീവ് ഗാന്ധിയെന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രിയെ പത്താം ഷെഡ്യൂള്‍ അഥവാ കൂറുമാറ്റനിരോധനനിയമം എന്ന ചിന്തയിലേക്ക് നയിച്ചത്.
അന്ന് ഭയപ്പെട്ട അതേ കാര്യം , ജനാധിപത്യത്തിന്‍റെ അടിത്തറയിളക്കലാണ് ഇപ്പോള്‍ ബിജെപി ചെയ്യുന്നത്.

കോണ്‍ഗ്രസിന്‍റെ ബലഹീനതയാണെന്ന വാദം

കോണ്‍ഗ്രസിന്‍റെ ബലഹീനതയാണെന്ന വാദം

ഒരു ലജ്ജയുമില്ലാതെ പണമെറിഞ്ഞും പദവി വാഗ്ദാനം ചെയ്തും മറ്റ് പാര്‍ട്ടിക്കാരെ തട്ടിയെടുക്കുന്നു. ഇത് കോണ്‍ഗ്രസിന്‍റെ ബലഹീനതയാണെന്ന വാദവുമായി ചില ബുദ്ധിജീവികളും സംഘിക്കുഞ്ഞുങ്ങളും ഇറങ്ങിയിട്ടുണ്ട്. സമ്മതിച്ചു, കോണ്‍ഗ്രസിന് ഒരു പോരായ്മയുണ്ട്. അത് ജനാധിപത്യം എന്നത് പാര്‍ട്ടിയിലും നടപ്പാക്കുന്നു എന്നതാണ്. ഒരു ജനാധിപത്യരാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലും ജനാധിപത്യം വേണമെന്ന് വിശ്വസിക്കുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ആ ദൗര്‍ബല്യം ഞങ്ങള്‍ക്ക് അഭിമാനമാണ്. ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിക്കാത്ത പാര്‍ട്ടിക്കെങ്ങനെ ജനാധിപത്യരീതിയില്‍ രാജ്യം ഭരിക്കാനാവും. അതേ സ്വാതന്ത്ര്യം മുതലെടുത്ത അവസരവാദികളാണ് പണവും അധികാരവും മോഹിച്ച് ചാടിപ്പോയിട്ടുള്ളത്.

അമിത് ഷായെപ്പോലെ

അമിത് ഷായെപ്പോലെ

അമിത് ഷായെപ്പോലെ തിരുവായ്ക്ക് എതിര്‍വായില്ലാത്ത തമ്പ്രാന്‍മാരായിരുന്നു ഞങ്ങളുടെ നേതാക്കളെങ്കില്‍ കോണ്‍ഗ്രസിന് ഈ കൂറുമാറ്റങ്ങള്‍ നേരിടേണ്ടി വരുമായിരുന്നില്ല. ആര് മല്‍സരിക്കണം, സ്ഥാനാര്‍ഥി എങ്ങനെ ശ്വാസമെടുക്കണം, എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആര് മന്ത്രിയാകണം ഇതെല്ലാം ഷായും മോദിയും കൂടി മുറിക്കുള്ളില്‍ അടച്ചിരുന്ന് തീരുമാനിക്കുന്ന രീതി കോണ്‍ഗ്രസിനില്ല. ഫാസിസ്റ്റ് രീതി ഞങ്ങളുടെ വഴിയുമല്ല. ബിജെപിക്കുള്ളിലെ ഈ ഏകാധിപത്യം രാജ്യഭരണത്തിലും നിറയുന്ന കാലം വിദൂരമല്ല. കോണ്‍ഗ്രസ് ഒരു വലിയ തറവാടാണ്. അംഗങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തെ പൂര്‍ണമായി മാനിക്കുന്ന, സ്നേഹവും സഹിഷ്ണുതയും മൂല്യങ്ങളാക്കിയ തറവാട്.

തറവാടിന്‍റെ കുറ്റമല്ല

തറവാടിന്‍റെ കുറ്റമല്ല

അപ്പോ കണ്ടവനെ അപ്പനെന്ന് വിളിക്കുന്ന ചിലരും ആ തറവാട്ടില്‍ ജനിച്ചുപോയി എന്നത് തറവാടിന്‍റെ കുറ്റമല്ല. കോണ്‍ഗ്രസിന്‍റെ ദൗര്‍ബല്യം വിവരിക്കുന്ന ബുദ്ധിജീവികളൊന്നും ഭരണഘടനയെ വെല്ലുവിളിക്കുന്ന ബിജെപി രീതിയെക്കുറിച്ച് മിണ്ടുന്നില്ല. രാജ്യത്ത് നിലവിലുള്ള കൂറുമാറ്റനിരോധനനിയമം പ്രയോഗിക്കാന്‍ കോടതികള്‍ക്ക് പോലും ഭയമായിരിക്കുന്നു. ഉത്തരാഖണ്ഡില്‍ നിയമമനുസരിച്ച് പ്രവര്‍ത്തിച്ച ജസ്റ്റിസ് കെ.എം.ജോസഫിനെ മോദി സര്‍ക്കാര്‍ വെള്ളം കുടിപ്പിച്ചത് എല്ലാവരും മറന്നുപോയോ.
പണത്തിനുമേലെ പരുന്തുംപറക്കില്ല എന്നത് ചില രാഷ്ട്രീയക്കാര്‍ക്കും ബാധകമാണ്. കോര്‍പ്പറേറ്റുകളുടെ കോടികളെറിഞ്ഞാണ് ബിജെപി എംഎല്‍എമാരെയും മറ്റ് ജനപ്രതിനിധികളെയും ഒരു ഉളുപ്പുമില്ലാതെ വിലയ്ക്ക് വാങ്ങുന്നത്. ഇത് കൃത്യമായ അഴിമതിയാണ്.

തുല്യ ഉത്തരവാദിത്തമുണ്ട്

തുല്യ ഉത്തരവാദിത്തമുണ്ട്

അതെക്കുറിച്ചും ബുദ്ധിജീവികള്‍ക്ക് മൗനമാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ വിറ്റുതിന്നുന്ന, കശാപ്പ് ചെയ്യുന്ന ബിജെപിയ്ക്കെതിരെ കേരളത്തിലും സാംസ്കാരിക നായകരാരും പ്രതികരിച്ച് കണ്ടില്ല. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ നൂറുനാവാണ്. മറ്റത് പറഞ്ഞാല്‍ നാവ് പിഴുതെടുക്കും അമിത് ഷാ. ഇനിയുള്ള പ്രതീക്ഷ ഈ രാജ്യത്തെ സാധാരണക്കാരിലാണ്. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് ഇക്കാര്യങ്ങളില്‍ തുല്യ ഉത്തരവാദിത്തമുണ്ട്.ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ആശയങ്ങളും നയപരിപാടികളും ഉയര്‍ത്തിക്കാട്ടി വോട്ടുനേടിയിട്ട് ഇരുട്ടിവെളുക്കുമ്പോള്‍ അതെല്ലാം തള്ളിപ്പറയുന്നവരെ വീണ്ടും തിരഞ്ഞെടുക്കണോയെന്ന് ജനം തീരുമാനിക്കണം. അഴിമതി നിറഞ്ഞാടുന്ന ഈ കുതിരക്കച്ചവടം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ക്കേ കഴിയൂ.

ഫേസ്ബുക്ക് പോസ്റ്റ്

ജ്യോതികുമാര്‍ ചാമക്കാല

English summary
Jyothikumar Chamakkala on karnataka, goa crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X