• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മരിച്ചവരെക്കുറിച്ച് ദോഷം പറയരുത് എന്നാണ്, പക്ഷേ..; പി പരമേശ്വരനായി മാറ്റിവച്ച ഇടം ഞെട്ടിക്കുന്നത്

  • By Desk

തിരുവനന്തപുരം: അന്തരിച്ച ആര്‍എസ്എസ് സൈദ്ധാന്തികന്‍ പി പരമേശ്വനായി മലയാളത്തിലെ മുഖ്യധാരമാധ്യം മാറ്റിവെച്ചിരിക്കുന്ന ഇടം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല. മരിച്ചവരെക്കുറിച്ച് ദോഷം പറയരുത് എന്നാണ്. പക്ഷേ മാധ്യമങ്ങളെക്കുറിച്ച പറയാമെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജ്യോതികുമാര്‍ ചാമക്കാലയുടെ വിമര്‍ശനം.

പി. പരമേശ്വരനായി ഇത്ര വലിയ ഇടം മാറ്റിവെച്ചതിലൂടെ ആര്‍എസ്എസ് എന്ന വര്‍ഗീയ പ്രസ്ഥാനത്തെ, തീവ്രവാദ പ്രസ്ഥാനത്തെയാണ് പുകഴ്ത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

ഞെട്ടിക്കുന്നതാണ്

ഞെട്ടിക്കുന്നതാണ്

അന്തരിച്ച RSS നേതാവ് ശ്രീ പി.പരമേശ്വരന് ആദരാഞ്ജലികൾ....

മരിച്ചവരെക്കുറിച്ച് ദോഷം പറയരുത് എന്നാണ്. പക്ഷേ മാധ്യമങ്ങളെക്കുറിച്ച പറയാം. മലയാളത്തിലെ മുഖ്യധാരാമാധ്യമം പി.പരമേശ്വരനായി മാറ്റിവച്ചിരിക്കുന്ന ഇടം ഞെട്ടിക്കുന്നതാണ്. അതിലൂടെ RSS എന്ന വർഗീയ പ്രസ്ഥാനത്തെ, തീവ്രവാദ പ്രസ്ഥാനത്തെയാണ് പുകഴ്ത്തുന്നത്.

പത്രാധിപർ ചിന്തിക്കണം

പത്രാധിപർ ചിന്തിക്കണം

മഹാത്മജിയുടെ ഘാതകരെ, ഇന്ത്യയെ മതരാഷ്ട്രമാക്കാൻ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന പ്രസ്ഥാനത്തെ കേരളത്തിൽ നിന്ന് അകറ്റി നിർത്താൻ കോൺഗ്രസും മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കുമ്പോൾ അവർക്ക് ഇങ്ങനെ പിൻവാതിൽ പ്രവേശനത്തിന് സഹായിക്കുന്നത് ശരിയാണോയെന്ന് പത്രാധിപർ ചിന്തിക്കണം. കേരളത്തിലെ ന്യൂനപക്ഷങ്ങളോടും മതനിരപേക്ഷ പ്രസ്ഥാനങ്ങളോടുമുള്ള വഞ്ചനയാണിതെന്ന് പറയാതെ വയ്യ-ജ്യോതികുമാര്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നു.

വിമര്‍ശനം

വിമര്‍ശനം

അതേസമയം, ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവെച്ച ജ്യോതികുമാര്‍ ചാമലക്കാരയ്ക്കെതിരെ ആര്‍എസ്എസ് അനുഭാവികള്‍ ശക്തമായ വിമര്‍ശനമാണ് നടത്തുന്നത്. പലരും ഇത് അദ്ദേഹത്തിന്‍റെ കമന്‍റ് ബോക്സില്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. 'ശ്രീ പി പരമേശ്വരന്റെ മരണവാർത്തക്കു വേണ്ടി പ്രധാന പത്രങ്ങൾ മുൻ പേജ് ഇടം നൽകിയതിന് ഒരിക്കലും ഒരു കോൺഗ്രസ് പ്രവർത്തകൻ ഇത്തരത്തിൽ പ്രതികരിക്കരുതായിരുന്നു. മഹാമോശമായിപ്പോയി' എന്നാണ് ഒരാള്‍ കമന്‍റ് രേഖപ്പെടുത്തിയത്.

മഹത്വത്തിനു അനുസരിച്ച്

മഹത്വത്തിനു അനുസരിച്ച്

'മരിച്ച ആളുടെ മഹത്വത്തിനു അനുസരിച്ചാണ് മാദ്ധ്യമങ്ങൾ ആ മരണവാർത്തയ്ക്ക് പ്രാധാന്യം നിശ്ചയിക്കുന്നത്. അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല ജ്യോതികുമാറെ. ആരാധ്യനായ പരമേശ്വർജിയ്ക്ക് അദ്ദേഹം അർഹിക്കുന്ന പരിഗണന ആ മാദ്ധ്യമം നൽകി എന്നതാണ് വാസ്തവം'- എന്നാണ് മണികണ്ഠന്‍ എന്നയാള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്

ഇന്നലെ രാത്രി

ഇന്നലെ രാത്രി

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്ന ആര്‍എസ്എസ് സൈദ്ധാന്തികനായ പി പരമേശ്വരന്‍ (93) അന്തരിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒറ്റപ്പാലം പടിഞ്ഞാറേക്കര ആയൂര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പദവിയിലിരിക്കെയാണ് അന്ത്യം.

1957 ല്‍

1957 ല്‍

1957 ല്‍ ജനസംഘത്തിന്‍റെ സംഘടനാ സെക്രട്ടറിയായ അദ്ദേഹം തുടര്‍ന്ന് ദേശീയ ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു. കന്യാകുമാരി വിവേകാന്ദന കേന്ദ്രം അധ്യക്ഷൻ, ദില്ലി ദീൻ ദയാൽ റിസർച്ച് സെന്റർ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചു. അടിയന്തരാവസ്ഥ കാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2004ൽ പത്മശ്രീ പുരസ്കാരവും 2018ൽ പത്മവിഭൂഷൺ പുരസ്കാരവും പി പരമേശ്വരനെ തേടിയെത്തി

ഫേസ്ബുക്ക് പോസ്റ്റ്

ജ്യോതികുമാര്‍ ചാമക്കാല

ജോസ് കെ മാണിയെ കൂടെ കൂട്ടാന്‍ എല്‍ഡിഎഫ് നീക്കം; ഒന്ന് പോയാല്‍ രണ്ടെണ്ണത്തിനെ പിടിക്കാന്‍ യുഡിഎഫും

ദില്ലി: സീല്‍ ചെയ്ത വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലെത്തിയില്ല, ഗുരുതര ആരോപണവുമായി ആംആദ്മി

English summary
Jyothikumar Chamakkala say about p parameswaran death reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X