• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളം നാസ്തികന്‍മാരുടെ നാടായി എന്ന് പ്രചരിപ്പിക്കാനാണ് ശ്രമം; സിപിഎമ്മിനെതിരെ ചാമക്കാല

Google Oneindia Malayalam News

തിരുവനന്തപുരം; തിരഞ്ഞെടുപ്പ് ജയം എന്തും പറയാനുള്ള ലൈസെൻസ് ആണെന്ന തെറ്റിധാരണയിലാണ് നായര്‍ സര്‍വീസ് സൊസൈറ്റിക്കെതിരെ സിപിഎം നേതാക്കളും അണികളും രംഗത്തിറങ്ങുന്നതെന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. കമ്യൂണിസ്റ്റ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച നല്‍കിയിലൂടെ കേരളം പൂര്‍ണമായി നാസ്തികന്‍മാരുടെ നാടായി മാറി എന്നാണ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്.ആചാരം സംരക്ഷിക്കണമെന്ന് പറഞ്ഞതിന്റെ പേരിൽ എൻഎസ്എസ് ജനറൽ സെക്രട്ടറിയെ ഒറ്റതിരിഞ്ഞും എന്‍എസ്എസിനെയാകെത്തന്നെയും അധിക്ഷേപിക്കുന്നതിനോട് കേരളത്തിലെ പൊതുസമൂഹം യോജിക്കുമെന്ന് കരുതുന്നില്ല.തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ലഹരിയില്‍ സിപിഎം നടത്തുന്ന അഴിഞ്ഞാട്ടം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ചാമക്കാല ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

വിജയവും പരാജയവും ശാശ്വതമല്ല

വിജയവും പരാജയവും ശാശ്വതമല്ല

തിരഞ്ഞെടുപ്പ് രാഷ്ട്രീയം ചാക്രികമാണ്.
വിജയവും പരാജയവും ശാശ്വതമല്ല..
ജയിച്ചവര്‍ക്ക് എന്തും പറയാനുള്ള ലൈസന്‍സാണ് ജനം തന്നതെന്ന് തെറ്റിദ്ധരിക്കരുത്...ആ തെറ്റിദ്ധാരണയിലാണ് നായര്‍ സര്‍വീസ് സൊസൈറ്റിക്കെതിരെ സിപിഎം നേതാക്കളും അണികളും രംഗത്തിറങ്ങുന്നത്...

 നാസ്തികൻമാരുടെ നാടായെന്ന്

നാസ്തികൻമാരുടെ നാടായെന്ന്

ലോകം ചൊവ്വയ്ക്ക് ടിക്കറ്റ് എടുക്കുന്ന കാലത്താണ് അയ്യപ്പന്‍ ആചാരം എന്നൊക്കെപ്പറഞ്ഞ് ചിലര്‍ ഉറഞ്ഞുതുള്ളുന്നത് എന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും രാജ്യസഭാംഗവുമായ ജോണ്‍ ബ്രിട്ടാസ് തന്നെയാണ് ഈ സമൂഹമാധ്യമ അഴിഞ്ഞാട്ടത്തിന് തുടക്കമിട്ടത്.
കമ്യൂണിസ്റ്റ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച നല്‍കിയിലൂടെ കേരളം പൂര്‍ണമായി നാസ്തികന്‍മാരുടെ നാടായി മാറി എന്നാണ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്...

ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം

ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം

അഴിമതിയോ കള്ളപ്പണമോ അല്ല എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടത്.......പരമ്പരാഗതമായി ഒരു വിഭാഗം ഈശ്വരവിശ്വാസികള്‍ അനുഷ്ഠിച്ചുവരുന്ന ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നാണ്...
അതിന്‍റെ പേരില്‍ അദ്ദേഹത്തെ ഒറ്റതിരിഞ്ഞും എന്‍എസ്എസിനെയാകെത്തന്നെയും അധിക്ഷേപിക്കുന്നതിനോട് കേരളത്തിലെ പൊതുസമൂഹം യോജിക്കുമെന്ന് കരുതുന്നില്ല...

'കേരളത്തിലെ മാധ്യമങ്ങൾക്കോ സാംസ്കാരിക പ്രഭുക്കൾക്കോ പ്രതികരണശേഷി ഉണ്ടാവില്ല';സന്ദീപ് വാര്യർ'കേരളത്തിലെ മാധ്യമങ്ങൾക്കോ സാംസ്കാരിക പ്രഭുക്കൾക്കോ പ്രതികരണശേഷി ഉണ്ടാവില്ല';സന്ദീപ് വാര്യർ

അപലപിക്കണം

അപലപിക്കണം

ജാതിമതഭേദമില്ലാതെ ഈ നികൃഷ്ട നീക്കത്തെ എല്ലാവരും അപലപിക്കുമെന്ന് വിശ്വസിക്കുന്നു....കേരളീയ നവോത്ഥാനത്തില്‍ നിഷേധിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ ശ്രീ മന്നത്ത് പത്മനാഭന്‍റെ പ്രസ്ഥാനത്തെയാണ് സിപിഎമ്മും അണികളും ചേര്‍ന്ന് അധിക്ഷേപിക്കുന്നത്...
തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ലഹരിയില്‍ നിങ്ങള്‍ നടത്തുന്ന ഈ അഴിഞ്ഞാട്ടം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും....

നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചത് കോൺഗ്രസോ?ആ 9,948 വോട്ടെവിടെ?കുറഞ്ഞത് 25 ശതമാനം വളരെ വിചിത്രമെന്ന് കുമ്മനംനേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചത് കോൺഗ്രസോ?ആ 9,948 വോട്ടെവിടെ?കുറഞ്ഞത് 25 ശതമാനം വളരെ വിചിത്രമെന്ന് കുമ്മനം

കോൺഗ്രസ് ഉറച്ച് നിൽക്കുന്നു

കോൺഗ്രസ് ഉറച്ച് നിൽക്കുന്നു

എല്ലാ മതവിഭാഗങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണമെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചു നിൽക്കുന്നു....ആചാര സംരക്ഷണം അനാവശ്യമാണെന്ന് ഇപ്പോൾ പറയുന്നവർ തിരഞ്ഞെടുപ്പ് വന്നപ്പോൾ നിലപാട് മാറ്റിയത് എന്തിനായിരുന്നു എന്നും വ്യക്തമാക്കണം.

വിവാഹത്തിന് മുൻപ് സബീന എ ലത്തീഫ്.. മറച്ചുവെച്ച ഐഡന്റിറ്റിയിൽ ജീവിച്ചിട്ടില്ല;ലക്ഷ്മി പ്രിയവിവാഹത്തിന് മുൻപ് സബീന എ ലത്തീഫ്.. മറച്ചുവെച്ച ഐഡന്റിറ്റിയിൽ ജീവിച്ചിട്ടില്ല;ലക്ഷ്മി പ്രിയ

'രാഹുലിന്‍റെ പണി ഏറ്റു'..ചിരിച്ച് കോൺഗ്രസ്; തമിഴ്നാട്ടിൽ മികച്ച സ്ട്രൈക്ക് റേറ്റ്'രാഹുലിന്‍റെ പണി ഏറ്റു'..ചിരിച്ച് കോൺഗ്രസ്; തമിഴ്നാട്ടിൽ മികച്ച സ്ട്രൈക്ക് റേറ്റ്

വേറിട്ട ലുക്കില്‍ മംമ്ത മോഹന്‍ദാസ്: നടിയുടെ അടിപൊളി ചിത്രങ്ങള്‍

cmsvideo
  രണ്ടാം പിണറായി സർക്കാർ 18 ന് അധികാരമേൽക്കും..ടീച്ചറമ്മ ഇല്ല ?
  English summary
  jyothikumar chamakkala slams cpm says attck against nss won't be entertained
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X