കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാവങ്ങളെ ആട്ടിയകറ്റുന്നതോ കേരളമോഡൽ?ആ അമ്മയുടെ കണ്ണീരിന് ടീച്ചറമ്മ സമാധാനം പറയുമോ?'

Google Oneindia Malayalam News

എറണാകുളം: അബദ്ധത്തില്‍ നാണയം വിഴുങ്ങി ആലുവ കടങ്ങല്ലൂരില്‍ മൂന്നുവയസുകാരന്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെിരെ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചമക്കാല.പാവങ്ങളെ ആട്ടിയകറ്റുന്നതോ കേരളമോഡൽ എന്ന് ചാമക്കാല ചോദിച്ചു.കൂലിക്കാരുടെ മക്കൾക്ക് വിലയില്ലേ എന്ന അമ്മൂമ്മയുടെ ചോദ്യത്തിന് കരുതൽ മുഖ്യമന്ത്രിക്ക് ഉത്തരമുണ്ടോ ? ആ അമ്മയുടെ കണ്ണീരിന് ടീച്ചറമ്മ സമാധാനം പറയുമോ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചാമക്കാല ചോദിച്ചു. അദ്ദേഹത്തിന്‍റ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

പാവങ്ങളെ ആട്ടിയകറ്റുന്നതോ കേരളമോഡൽ ?കരുതൽ മനുഷ്യൻ്റെയും ടീച്ചറമ്മയുടെയും ഭരണമികവിൽ ഇന്നു പൊലിഞ്ഞത് മൂന്നു വയസുകാരൻ്റെ ജീവനാണ്..നാണയം വിഴുങ്ങിയ മൂന്നുവയസുകാരന് ചികിത്സ നിഷേധിച്ചത് മൂന്ന് സർക്കാർ ആശുപത്രികൾ.

 congress3-155462

കോവിഡ് കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് വന്നതിനാലാണ് ആശുപത്രികൾ പറഞ്ഞയച്ചതെന്ന് ബന്ധുക്കൾ പറയുന്നു.കോവിഡ് ബാധിത മേഖലയിൽ നിന്ന് വരുന്നവരെ ആട്ടിപ്പായിക്കുന്നതാണോ കേരളമോഡൽ ?

പണം വാങ്ങാതെ കുഞ്ഞുമായി നെട്ടോട്ടമോടിയ ഓട്ടോ ഡ്രൈവർക്കുള്ള കാരുണ്യം പോലും സർക്കാർ ആശുപത്രിയിലെ ജീവനക്കാർക്കില്ലാത്തത് ആരുടെ കുഴപ്പമാണ് ?
കൂലിക്കാരുടെ മക്കൾക്ക് വിലയില്ലേ എന്ന അമ്മൂമ്മയുടെ ചോദ്യത്തിന് കരുതൽ മുഖ്യമന്ത്രിക്ക് ഉത്തരമുണ്ടോ ?ആ അമ്മയുടെ കണ്ണീരിന് ടീച്ചറമ്മ സമാധാനം പറയുമോ ?, അദ്ദേഹം കുറിച്ചു.

രാജു- നന്ദിനി ദമ്പതികളുടെ മകന്‍ പൃഥ്വിരാജ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം . കുട്ടി നാണം വഴുങ്ങിയെന്ന് കണ്ടെത്തിതോടെ വീട്ടുകാര്‍ ആലുവ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചു. എന്നാല്‍ അവിടെ പീഡിയാട്രീഷന്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി മടക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ ആരോപിച്ചു. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പോയി.അവിടെയും ചികിത്സ ലഭ്യമായില്ല. അവിടെ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കുട്ടിയെ റഫര്‍ ചെയ്തു.

അവിടത്തെ ഡോക്ടര്‍മാരെ വിളിച്ച് ചോദിച്ചപ്പോള്‍ പഴവും വെള്ളവും കൊടുത്താല്‍ നാണയം ഇറങ്ങിപ്പൊയ്‌ക്കൊള്ളുമെന്നായിരുന്നത്രേ മറുപടി. ഇതോടെ വീട്ടിലേക്ക് കുട്ടിയേയും കൂട്ടി മടങ്ങി. എന്നാല്‍ ശനിയാഴ്ച കുട്ടിയുടെ സ്ഥിതി വഷളാകുകയും ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയുമായിരുന്നു.

English summary
Jyothikumar chamakkala slams govt ovr year old kid's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X