• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ചായകൊടുപ്പുകാരി അധോലോക നായിക.. രാജ്യദ്രോഹമാണ് സര്‍! ഉളുപ്പുണ്ടെങ്കില്‍ 'ചെയര്‍ 'ഒഴിയണം'

  • By Aami Madhu

തിരുവനന്തപുരം; സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാരക എന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷിനൊപ്പം കട ഉദ്ഘാടനം ചെയ്ത സംഭവം വിവാദമായ പശ്ചാത്തലത്തിൽ മറുപടിയുമായി സ്പീക്കർ പിശ്രീരാമകൃഷ്ണൻ രംഗത്ത് എത്തിയിരുന്നു. യുഎഇ കോണ്‍സുലേറ്റിലെ പ്രസ് സെക്രട്ടറി എന്ന നിലയില്‍ സ്വപ്‌ന സുരേഷിനെ പരിചയമുണ്ട്. കോണ്‍സുലേറ്റ് പ്രസ് സെക്രട്ടറി എന്ന നിലയില്‍ യുഎഇ ദിനാഘോഷത്തിനും ഇഫ്ത്തറിനും ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'കസ്റ്റംസിലും കമ്മികളുണ്ട്';'മുഖ്യമന്ത്രിക്ക് ക്ലീൻചീറ്റ് നൽകിയ അനീഷ് സിപിഎം നേതാവിന്റെ സഹോദരൻ'

കോണ്‍സുലേറ്റ് ജീവനക്കാരി എന്ന രീതിയില്‍ത ന്നെയാണ് ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്നും അതേസമയം സ്വര്‍ണക്കടത്തുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. അതേസമയം വിശദീകരമത്തിൽ സ്പീക്കർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

 'ചെയര്‍ 'ഒഴിയണം

'ചെയര്‍ 'ഒഴിയണം

രാജ്യദ്രോഹമാണ് സര്‍!......ഉളുപ്പുണ്ടെങ്കില്‍ 'ചെയര്‍ 'ഒഴിയണം.ബഹുമാനപ്പെട്ട സ്പീക്കറുടെ അടിയന്തര ശ്രദ്ധയ്ക്ക്. അങ്ങ് പുറത്തുതട്ടി ഉദ്ഘാടനം ചെയ്ത കാര്‍ബണ്‍ ഡോക്ടറുടെ ഉടമ സന്ദീപിനെ അന്വേഷിച്ച് കസ്റ്റംസ് പരക്കം പായുകയാണ് സര്‍. സ്വര്‍ണകള്ളക്കടത്തെന്ന രാജ്യദ്രോഹക്കുറ്റത്തിനാണ് ബഹു.സ്പീക്കര്‍, അങ്ങയുടെ സുഹൃത്തിനെ കസ്റ്റംസ് തിരയുന്നത്.....

 ചായകൊടുപ്പുകാരി

ചായകൊടുപ്പുകാരി

അങ്ങ് ഡിപ്ലോമാറ്റ് എന്ന് വിശേഷിപ്പിച്ച,നയതന്ത്രകാര്യാലയത്തിലെ ചായകൊടുപ്പുകാരി അധോലോക നായികയാണെന്ന് ബഹു.സ്പീക്കര്‍ക്ക് അറിയില്ലായിരുന്നു എന്നെല്ലാം പറഞ്ഞ് മലയാളിയുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യരുത്.......!'ഡിപ്ലോമാറ്റും ' സുഹൃത്തുക്കളും പിടിയിലാകും മുമ്പ് അങ്ങ് സ്പീക്കര്‍ കസേര വച്ചൊഴിയണം....

 അംഗീകരിക്കുമോ തള്ളിക്കളയുമോ

അംഗീകരിക്കുമോ തള്ളിക്കളയുമോ

ഏതോ തട്ടിപ്പുകാരി സ്വകാര്യവ്യക്തികളുമായി നടത്തിയ സോളര്‍ ഇടപാടിനെച്ചൊല്ലി എത്ര അടിയന്തരപ്രമേയത്തിനാണ് താങ്കള്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ നോട്ടീസ് നല്‍കിയത്....? അന്ന് സോളര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് താങ്കള്‍ ആവശ്യപ്പെട്ടതുപോലെ, ഇന്ന് സ്വര്‍ണക്കടത്തില്‍ താങ്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പ്രതിപക്ഷം മുന്നോട്ട് വച്ചാല്‍ ചെയര്‍ അംഗീകരിക്കുമോ തള്ളിക്കളയുമോ .....?

 പ്രതിപക്ഷ അംഗങ്ങൾ മുതിർന്നേക്കില്ല

പ്രതിപക്ഷ അംഗങ്ങൾ മുതിർന്നേക്കില്ല

താങ്കള്‍ ചെയ്തതുപോലെ പരിപാവനമായ സ്പീക്കര്‍ കസേര തള്ളിയിടാനൊന്നും പ്രതിപക്ഷ അംഗങ്ങള്‍ മുതിര്‍ന്നേക്കില്ല. പക്ഷേ സഭാനാഥനാവാനുള്ള അങ്ങയുടെ യോഗ്യത നഷ്ടപ്പെട്ടിരിക്കുന്നു.സാദാ പൂച്ചക്കുട്ടി കേസല്ല ഇത്, കുറ്റം രാജ്യദ്രോഹമാണ്.അവിടെ കൈകള്‍ ശുദ്ധമാണെന്ന് തെളിയിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം അങ്ങേക്കുണ്ട്.

 കസേരവിട്ട് ഒഴിയണം

കസേരവിട്ട് ഒഴിയണം

ശങ്കരനാരായണന്‍ തമ്പിയും സിഎച്ച് മുഹമ്മദ് കോയയും എ.പി കുര്യനുമെല്ലാമിരുന്ന കസേരയില്‍ ഉറച്ചിരിക്കാനുള്ള യോഗ്യത ഉണ്ടോയെന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കണം.ജനാധിപത്യത്തോട്, നിയമസഭയോട് അല്‍പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍, ഒരുനിമിഷം വൈകാതെ താങ്കള്‍ കസേരവിട്ടൊഴിയണം, ബഹുമാനപ്പെട്ട ചെയര്‍.....

ഈ കാര്യത്തില്‍ താന്‍ നരേന്ദ്രമോദിക്കൊപ്പം; 2013 ലെ ട്വീറ്റ്; പരിഹസിച്ച് ശശി തരൂരും സുര്‍ജേവാലയും

എഞ്ചിനിയറിംഗ് ഫാര്‍മസി പ്രവേശന പരീക്ഷ; അഡ്മിറ്റ് കാര്‍ഡുകൾ ഡൗണ്‍ലോഡ് ചെയ്യാം, നിര്‍ദ്ദേശങ്ങൾ ഇങ്ങനെ

English summary
Jyothikumar chamakkala slams Speaker Sreeramakrishnan over his gold smuggling controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more