Get Updates
Get notified of breaking news, exclusive insights, and must-see stories!

'തോന്നിവാസത്തിനും ഒരു അതിരുണ്ട്...സർക്കാരും കിങ്കരൻമാരും ഇതാദ്യമായല്ല ഇങ്ങനെ കാണിക്കുന്നത്'

തിരുവനന്തപുരം; അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ കൊച്ചി എഡിഷനില്‍ നിന്ന് നടൻ സലീം കുമാറിനെ ഒഴിവാക്കിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല.
കലയ്ക്ക് ജാതിയും മതവും രാഷ്ട്രീയവമില്ലെന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം പറയുന്നവരാണ് ഇവിടത്തെ കമ്യൂണിസ്റ്റുകാര്‍. പക്ഷേ, അവരുടെ ഏകാധിപത്യത്തില്‍ വിരുദ്ധ രാഷ്ട്രീയമുള്ളവരെ അപമാനിച്ചുകൊണ്ടേയിരിക്കും. ആദ്യമായിട്ടല്ല ഈ സര്‍ക്കാരും അവരുടെ കിങ്കരന്‍മാരും ഇത്തരത്തിലുള്ള തോന്നിവാസങ്ങള്‍ കാണിക്കുന്നതെന്ന് ചാമക്കാല ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

കോൺഗ്രസുകാരനായത് കൊണ്ട് മാത്രം

കോൺഗ്രസുകാരനായത് കൊണ്ട് മാത്രം

തോന്നിവാസത്തിനും ഒരു അതിരുണ്ട്...
രാജ്യം കണ്ട ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളെ ആണ് കൊച്ചിയിലെ ഐഎഫ്എഫ്‌കെ ഉദ്ഘാടന വേദിയില്‍ നിന്ന് പിണറായി വിജയന്റെ സര്‍ക്കാര്‍ മനപ്പൂര്‍വ്വം ഒഴിവാക്കി അപമാനിച്ചിരിക്കുന്നത്. എന്റെ പ്രിയ സുഹൃത്ത് കൂടിയായ സലീം കുമാറിന് ഈ അപമാനം സഹിക്കേണ്ടി വന്നത് ഒരു കോണ്‍ഗ്രസ്സുകാരന്‍ ആയതുകൊണ്ട് മാത്രമാണ്.

രാഷ്ട്രീയമില്ലെന്ന്

രാഷ്ട്രീയമില്ലെന്ന്

കലയ്ക്ക് ജാതിയും മതവും രാഷ്ട്രീയവമില്ലെന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം പറയുന്നവരാണ് ഇവിടത്തെ കമ്യൂണിസ്റ്റുകാര്‍. പക്ഷേ, അവരുടെ ഏകാധിപത്യത്തില്‍ വിരുദ്ധ രാഷ്ട്രീയമുള്ളവരെ അപമാനിച്ചുകൊണ്ടേയിരിക്കും. ആദ്യമായിട്ടല്ല ഈ സര്‍ക്കാരും അവരുടെ കിങ്കരന്‍മാരും ഇത്തരത്തിലുള്ള തോന്നിവാസങ്ങള്‍ കാണിക്കുന്നത്.

പിണറായി കൂട്ടരും മറക്കേണ്ട

പിണറായി കൂട്ടരും മറക്കേണ്ട

കഞ്ചാവ് സിനിമ എടുക്കുന്നവര്‍ക്ക് പോലും വേദിയില്‍ സ്ഥാനം കൊടുത്തവരാണ് അഭിനയത്തിലെ അപൂര്‍വ്വ ബഹുമതിയ്ക്ക് അര്‍ഹനായ സലീം കുമാറിനെ പ്രായത്തിന്റെ പേര് പറഞ്ഞ് മാറ്റി നിര്‍ത്തിയിരിക്കുന്നത്. മികച്ച നടന്‍, മികച്ച രണ്ടാമത്തെ നടന്‍, മികച്ച ഹാസ്യതാരം എന്നിങ്ങനെ ഒരു നടന് കിട്ടാവുന്ന എല്ലാ പുരസ്‌കാരങ്ങളും ലഭിച്ച ഏക നടനെയാണ് നിങ്ങള്‍ അപമാനിച്ചിരിക്കുന്നത് എന്ന് പിണറായിയും കൂട്ടരും മറക്കണ്ട..

സിനിമാക്കാരെ കൊണ്ടുവന്നോളൂ

സിനിമാക്കാരെ കൊണ്ടുവന്നോളൂ

ചലച്ചിത്ര മേളയ്ക്ക് പകരം സിപിഎം മേള നടത്തുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ, അതിന് പൊതുജനത്തിന്റെ നികുതിപ്പണം അല്ല ഉപയോഗിക്കണ്ടത്. ബക്കറ്റ് പിരിവ് നടത്തി പാര്‍ട്ടി ഫണ്ട് ഉണ്ടാക്കി, അതുകൊണ്ട് മേള നടത്തണം. അതില്‍ നിങ്ങളുടെ വാലാട്ടികളായ സിനിമാക്കാരെ കൊണ്ടുവന്നോളൂ. ആരും ചോദിക്കില്ല.

സലീം കുമാർ തളരരുത്

സലീം കുമാർ തളരരുത്

എന്റെ പ്രിയപ്പെട്ട സലീം കുമാര്‍... നിങ്ങള്‍ തളരരുത്. കോണ്‍ഗ്രസ്സുകാരനായതിന്റെ പേരില്‍ ഇനിയും നിങ്ങള്‍ വേട്ടയാടപ്പെട്ടേക്കാം. ആ അക്രമണങ്ങള്‍ക്ക് മുന്നില്‍ നിങ്ങള്‍ തളര്‍ന്ന് തലകുനിക്കില്ല എന്നറിയാം. എന്നും, എപ്പോഴും ഈ സംഘടനയുടെ തണല്‍ നിങ്ങള്‍ക്കുണ്ടാകും. നിള്‍ക്കെതിരെയുള്ള ഒരു അനീതിയും വച്ചുപൊറുപ്പിക്കാന്‍ ഈ പ്രസ്ഥാനം അനുവദിക്കില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+