'ശിവന്‍കുട്ടി മേശക്കു മുകളില്‍ കുന്തം മറിഞ്ഞത് ഉമ്മന്‍ ചാണ്ടിയെ തടയാനായിരുന്നു', ട്രോളി ചാമക്കാല
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെഎം മാണിയെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയായിരിക്കുകയാണ്. കെഎം മാണിയുടെ പേര് പറഞ്ഞിട്ടില്ലെന്നും ഇടത് എംഎല്‍എമാരുടെ സമരം യുഡിഎഫിന് എതിരെ ആയിരുന്നുവെന്നുമാണ് സിപിഎം വാദം. ഇത് കേരള കോണ്‍ഗ്രസ് എം അംഗീകരിക്കുകയും ചെയ്തതോടെ മുന്നണിക്ക് ആശ്വാസമായിരിക്കുകയാണ്. ഇതിനെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല..

ജ്യോതികുമാര്‍ ചാമക്കാലയുടെ വാക്കുകൾ: '' കേരളത്തിന് തെറ്റു പറ്റി...! അത് മാണി സാറിനെക്കുറിച്ചായിരുന്നില്ല... "കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തീയില്‍ എരിയും'' എന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത് യുഡിഎഫ് നേതാക്കളെക്കുറിച്ചായിരുന്നു... നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് യുഡിഎഫ് കണ്‍വീനറുടെ വീട്ടിലായിരുന്നു... ശിവന്‍കുട്ടി മന്ത്രി മേശക്കു മുകളില്‍ കുന്തം മറിഞ്ഞത് ഉമ്മന്‍ ചാണ്ടിയെ തടയാനായിരുന്നു.
Recommended Video
ജയരാജനും ശ്രീരാമകൃഷ്ണനും കൂടി കസേര വലിച്ചെറിഞ്ഞത് രമേശ് ചെന്നിത്തലയുടെ നേരെയായിരുന്നു. സെക്രട്ടററിയറ്റ് വളഞ്ഞതും പ്രാഥമിക കൃത്യങ്ങള്‍ക്ക് സ്ഥലമില്ലാതെ വലഞ്ഞതും ഷിബു ബേബി ജോണിനെ തല്ലാനായിരുന്നു. ഇതെല്ലാം മാണി സാറിനെയായിരുന്നു എന്ന് കരുതിയ മലയാളിയുടെ ഓര്‍മ്മ ശക്തിക്ക് കാര്യമായ എന്തോ തകരാറുണ്ട്! അന്നത്തെ ധനമന്ത്രി അഴിമതിക്കാരനായിരുന്നു എന്ന് സര്‍ക്കാര്‍ വക്കീല്‍ സുപ്രീംകോടതിയില്‍ പറഞ്ഞത് കുഞ്ഞാലിക്കുട്ടിയെക്കുറിച്ചായിരുന്നു. സുപ്രീംകോടതി ലേഖകരുടെ കേൾവി അടിയന്തരമായി പരിശോധിക്കണം... പിന്നെ, സത്യവാങ്മൂലത്തില്‍ പേരില്ലാത്ത കൊണ്ട് അവിടെയും പ്രശ്നമില്ല...! ലേശം ഉളുപ്പ്? ( കടപ്പാട്: ശങ്കരാടി )''












Click it and Unblock the Notifications