കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഹസനങ്ങളല്ല പ്രവൃത്തി.. ഇതു താൻടാ പ്രതിപക്ഷം! പിണറായി സര്‍ക്കാരിനെതിരെ ചാമക്കാല

Google Oneindia Malayalam News

തിരുവനന്തപുരം:തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസമ്മതിച്ചതോടെ വെട്ടിലായിരിക്കുകയാണ് സര്‍ക്കാര്‍. ഓര്‍ഡിനന്‍സിന് വഴിയില്ലെന്നും നിയമസഭയില്‍ ചര്‍ച്ച ചെയ്ത് പാസാക്കുകയാണ് വേണ്ടതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

നേരത്തേ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കത്ത് നല്‍കിയിരുന്നു. ർഡിനൻസിലെ വ്യവസ്​ഥകൾ സെൻസസ്​ നിയമത്തി​​െൻറ ലംഘനമാണെന്നായിരുന്ന അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയത്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 പ്രതിപക്ഷം വേണ്ടി വന്നിരിക്കുന്നു

പ്രതിപക്ഷം വേണ്ടി വന്നിരിക്കുന്നു

ഇതു താൻടാ പ്രതിപക്ഷം !കേരളത്തിൽ ഇപ്പോൾ വിവേകമുള്ള ഏത് തീരുമാനവുമെടുപ്പിക്കാൻ പ്രതിപക്ഷം വേണ്ടി വന്നിരിക്കുന്നു.മുഖ്യമന്ത്രിയും ഗവർണറും പ്രതിപക്ഷ നേതാവിന്റെ നിലപാടുകൾ അതേപടി അംഗീകരിക്കുന്നു എന്നതാണ് പുതിയ കാഴ്ച.

 ചെന്നിത്തല ആവശ്യപ്പെട്ടത്

ചെന്നിത്തല ആവശ്യപ്പെട്ടത്

ഏറ്റവുമൊടുവിൽ തദ്ദേശവാർഡ് വിഭജനം സംബന്ധിച്ച ഓർഡിനൻസ് അനുവദിക്കാത്ത ഗവർണറുടെ തീരുമാനവും പ്രതിപക്ഷത്തിന്റെ ആവശ്യമാണ്.2021 ൽ സെൻസസ് നടക്കാനിരിക്കുമ്പോൾ വാർഡ് പുനർനിർണയം നടത്തരുതെന്ന് ചട്ടങ്ങളുദ്ധരിച്ചാണ് ശ്രീ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.

 എല്ലാവര്‍ക്കുമറിയാം

എല്ലാവര്‍ക്കുമറിയാം

അത് ന്യായമാണെന്ന് ഗവർണർക്ക് ബോധ്യപ്പെട്ടിരിക്കുന്നു.
അർധരാത്രി കുടപിടിക്കുന്ന മുഖ്യമന്ത്രിയും കൂട്ടരും പൗരത്വ ഭേദഗതി നിയമത്തിനെതിരായ നീക്കത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നടന്നത് എന്തെന്ന് എല്ലാവർക്കുമറിയാം.....

 ആവശ്യപ്പെട്ടത് പ്രതിപക്ഷം

ആവശ്യപ്പെട്ടത് പ്രതിപക്ഷം

നിയമസഭാംഗങ്ങളുടെ യോജിച്ചുള്ള സമരത്തിന് ആഹ്വാനം ചെയ്തത് രമേശ് ചെന്നിത്തല.....സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടത് UDF......നിയമസഭ വിളിച്ച് പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടതും പ്രതിപക്ഷം.....

 കോടതിയെ സമീപിച്ചു

കോടതിയെ സമീപിച്ചു

ഒടുവിൽ സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചതും പ്രതിപക്ഷ നേതാവിന്റെ ആവശ്യം മാനിച്ചാണെന്ന് ബാലൻ മന്ത്രി തന്നെ പറയുന്നു.....ശ്രീ രമേശ് ചെന്നിത്തല സ്വന്തം നിലയ്ക്ക് ആദ്യമെ സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്......

 പ്രഹസനങ്ങളല്ല പ്രവൃത്തി

പ്രഹസനങ്ങളല്ല പ്രവൃത്തി

രാജ്യത്ത് മതേതരത്വവും നിയമവാഴ്ചയും ആത്മാർഥമായി ആഗ്രഹിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് ...ഐക്യജനാധിപത്യ മുന്നണിയാണ്.......പ്രഹസനങ്ങളല്ല ,പ്രവർത്തി...

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
Jyothikumar Chammakala about Pinarayi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X