കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നുപേരും കൂടി കസേര പൊക്കി ഒറ്റ ഏറ് ! എന്നിട്ട് ഞെളിഞ്ഞു നിന്ന കഥാനായകന്‍; പരിഹാസവുമായി ചാമക്കാല

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംഎഎല്‍എക്കെതിരായ പോലീസ് അതിക്രമത്തില്‍ തന്‍റെ ഡയസില്‍ കയറി പ്രതിഷേധിച്ച നാല് എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നടപടി സ്വീകരിച്ചതി പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
റോജി എം ജോണ്‍, ഐസി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത് എന്നീ നാല് കോണ്‍ഗ്രസ് എംഎല്‍എമാരെയാണ് സ്പീക്കര്‍ ശാസിച്ചത്.

കൂടിയാലോചിക്കാതെയാണ് സ്പീക്കര്‍ നടപടിയെടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. ബുധനാഴ്ച്ചയായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചത്. ഇതോടെ അംഗങ്ങള്‍ക്കെതിരെ നടപടി ഉണ്ടാവുമെന്ന സൂചന ഇന്നലെ തന്നെ സ്പീക്കര്‍ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ നിയമസഭയിലെ സംഭവങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല ഫേസ്ബുക്കിലൂടെ രംഗത്ത് വന്നിരിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

2015 മാർച്ച് 13 : ഒരു ഫ്ലാഷ് ബാക്ക്

2015 മാർച്ച് 13 : ഒരു ഫ്ലാഷ് ബാക്ക്

സ്ഥലം കേരളനിയമസഭ. ധനമന്ത്രി ശ്രീ കെ.എം മാണി തന്റെ പതിമൂന്നാം ബജറ്റ് അവതരണത്തിന് എത്തുന്നു.
ഒരു കാരണവശാലും ബജറ്റ് അവതരണമോ സർക്കാരിന്റെ പ്രവർത്തനമോ അനുവദിക്കില്ലെന്ന ആക്രോശവുമായി ഇടതുപക്ഷ അംഗങ്ങൾ ചാടിയിറങ്ങുന്നു.

അദ്ദേഹമാണ് പി.ശ്രീരാമകൃഷ്ണൻ

അദ്ദേഹമാണ് പി.ശ്രീരാമകൃഷ്ണൻ

അവരുടെ ആദ്യ ലക്ഷ്യം തന്നെ സ്പീക്കറുടെ ഡയസാണ്. പരിപാവനമായ സ്പീക്കറുടെ ഡയസിലേക്ക് ഇടതു എംഎൽഎമാർ ഇരച്ചുകയറുന്നു. അവരുടെ ഇടയിൽ അതാ ഇളം ബ്രൗൺ കളറിലെ ഷർട്ടിട്ട് നിൽക്കുന്ന സാമാജികനെ കാണുന്നില്ലേ ? അദ്ദേഹമാണ് പി.ശ്രീരാമകൃഷ്ണൻ.

വി ശിവൻകുട്ടി

വി ശിവൻകുട്ടി

ആക്രമണോത്സുകതയിൽ താൻ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ച് മുദ്രാവാക്യം വിളിയുമായാണ് നിൽപ്... അപ്പോഴതാ താൻ ഒരുപടി കൂടി മുന്നിലാണെന്ന് തെളിയിക്കാൻ സ്പീക്കറുടെ മേശയിൽ പിടിച്ചു കയറാൻ ശ്രമിക്കുന്നു വി.ശിവൻകുട്ടി സഖാവ്...

നമ്മുടെ കഥാനായകൻ

നമ്മുടെ കഥാനായകൻ

സഖാക്കൾക്കിടയിൽ ഉണ്ടാവേണ്ട സാർവലൗകിക സാഹോദര്യം ഓർമവന്ന ശ്രീരാമകൃഷ്ണൻ സഖാവ് കൈത്താങ്ങു കൊടുത്ത് ശിവൻകുട്ടിയെ മേശയിൽ കയറ്റുന്നു. സഭാനാഥൻ /ബഹുമാനപ്പെട്ട സ്പീക്കറുടെ മേശയിൽ (സ്പീക്കറുടെ നെഞ്ചത്ത് ) ചവിട്ടിയുള്ള ശിവൻകുട്ടി സഖാവിന്റെ നിൽപ് കണ്ട് പുളകിതനായി നിൽക്കുകയാണ് നമ്മുടെ കഥാനായകൻ.

കസേരയും ഉന്തി ജലീല്‍

കസേരയും ഉന്തി ജലീല്‍

ഇതൊന്നും പോര എന്ന ചിന്ത അദ്ദേഹത്തെ അലട്ടുന്നുണ്ട്. ജനാധിപത്യത്തിന്റെ ശ്രീ കോവിലല്ലേ ? (കോവിലെന്ന് കേട്ടാൽ കലിയ്ക്കണമെന്ന് പാർട്ടി ക്ലാസിൽ പഠിച്ചിട്ടുണ്ട് ) എന്തു ചെയ്യണമെന്നാലോചിച്ച് നിൽക്കുമ്പോഴാണ് സ്റ്റഡിക്ലാസിൽ പഠിക്കാതെ മിടുക്കനായ ജലീൽ സഖാവ് സ്പീക്കറുടെ കസേരയും ഉന്തി വരുന്നത്.

ഇപ്പോൾ സ്പീക്കറാണ്

ഇപ്പോൾ സ്പീക്കറാണ്

കസേര കണ്ട് അലറി വരുന്ന ജയരാജൻ സഖാവിനെയും കണ്ടതോടെ കഥാനായകന് ആവേശം അണപൊട്ടിയൊഴുകി. മൂന്നു പേരും ചേർന്ന് സഭാനാഥന്റെ കസേര പൊക്കി ഒറ്റ ഏറ് ! എന്നിട്ട് ഞെളിഞ്ഞു നിന്നു കഥാനായകൻ. കാലം മാറി ,കഥ മാറി. നമ്മുടെ കഥാനായകൻ ഇപ്പോൾ സ്പീക്കറാണ് സുഹൃത്തുക്കളെ.

വിറപ്പിക്കും സ്പീക്കർ

വിറപ്പിക്കും സ്പീക്കർ

സഭയിലെ അച്ചടക്കത്തിന്റെ കാര്യത്തിൽ കണിശക്കാരനായി മാറിയിരിക്കുന്നു അദ്ദേഹം. പ്രതിപക്ഷമെങ്ങാൻ ഒച്ചയൊന്നുയർത്തിയാൽ വിറപ്പിക്കും സ്പീക്കർ. ആരെങ്കിലും മുഖ്യമന്ത്രിയോട് (ബഹു തറുതല പറഞ്ഞാൽ തലയറുത്തു കളേം! ....

യോഗ്യത

യോഗ്യത

ഇന്നിപ്പോ സ്പീക്കറുടെ ഡയസിൽ കയറിയ പ്രതിപക്ഷത്തെ യുവാക്കളുടെ തലവെട്ടുമെന്ന ഉത്തരവാണ് വന്നിട്ടുള്ളത്.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലെ പരിപാവനമായ സ്പീക്കറുടെ ഡയസിൽ കാലുകുത്തുകയേ !. മറ്റാര് പൊറുത്താലും പി. ശ്രീരാമകൃഷ്ണൻ പൊറുക്കില്ല. കാരണം അതു പറയാൻ തനിക്കുള്ള യോഗ്യതയെക്കുറിച്ച് നല്ല ബോധ്യമുണ്ട് അദ്ദേഹത്തിന്.

ഫേസ്ബുക്ക് പോസ്റ്റ്

ജ്യോതി കുമാര്‍ ചാമക്കാല

മഹാരാഷ്ട്രയില്‍ ബിജെപി പുറത്ത്!' മഹാ വികാസ ആഗധി' അധികാരത്തിലേക്ക്?പ്രഖ്യാപനം നാളെമഹാരാഷ്ട്രയില്‍ ബിജെപി പുറത്ത്!' മഹാ വികാസ ആഗധി' അധികാരത്തിലേക്ക്?പ്രഖ്യാപനം നാളെ

 ഗോഖക്കില്‍ കറുത്ത കുതിരയാവാന്‍ പൂജാരി; രമേശ് ജാര്‍ക്കിഹോളിക്കെതിരെ കോണ്‍ഗ്രസിന് വിജയ പ്രതീക്ഷ ഗോഖക്കില്‍ കറുത്ത കുതിരയാവാന്‍ പൂജാരി; രമേശ് ജാര്‍ക്കിഹോളിക്കെതിരെ കോണ്‍ഗ്രസിന് വിജയ പ്രതീക്ഷ

English summary
JyothikumarChamakkala against p sreeramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X