കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തല്ല് കിട്ടാതിരിക്കാന്‍ ജ്യോത്സ്യന്‍മാരുടെ സമരം

  • By Meera Balan
Google Oneindia Malayalam News

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് ജ്യോതിഷ ശാസ്ത്ര പരിഷത്ത് ക്ഷേത്രത്തിന് മുന്നില്‍ ഉപവാസം നടത്തി. ക്ഷേത്രജീവനക്കാര്‍ക്കിടയിലെ ഗ്രൂപ്പ് പോര് അവസാനിപ്പിയ്ക്കുക, ഭക്തര്‍ക്ക് സംരക്ഷണം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ക്ഷേത്ര പരിസരത്ത് സമരങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. കിഴക്കേ നടയിലെ ദീപസ്തംഭത്തിനരികെ ഉപവാസ സമരം നടത്താനെത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി സികെ മുരളീധരപ്പണിക്കര്‍ ഉള്‍പ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

Guruvayur

ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനത്തിനെത്തിയ വൃദ്ധയേയും മനോവൈകല്യമുള്‌ല മകനേയും ക്ഷേത്രജീവനക്കാര്‍ തല്ലുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. ക്ഷേത്രം ജീവനക്കാര്‍ക്കിടയിലെ ഗ്രൂപ്പ് പോര് അവസാനിപ്പിയ്ക്കുക, ഭക്തര്‍ക്ക് സംരക്ഷണം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

English summary
Jyothisha Sastra Parishath protest against assault on Devotee at Guruvayoor Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X