കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇരിക്കാൻ പറഞ്ഞാൽ ഇഴയണം! കണ്ണൂർ കലക്ടറും റവന്യു സെക്രട്ടറിയുമെല്ലാം ഇതിന്‍റെ തെളിവുകള്‍'

Google Oneindia Malayalam News

കണ്ണൂര്‍: പൊതുചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വയോധികയോട് ദേഷ്യപ്പെടുന്ന വീഡിയോ ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പരാതി പറയാനെത്തിയ സ്ത്രീയോട് മുഖ്യമന്ത്രി അപമര്യാദയായി പെരുമാറുന്നുവെന്ന തരത്തിലായിരുന്നു പ്രചരണം. എന്നാല്‍ സംഭവത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി ചടങ്ങില്‍ പങ്കെടുത്ത കണ്ണൂര്‍ ജില്ലാ കളക്ടര്‍ തന്നെ രംഗത്തെത്തി. സ്ത്രീക്ക് മാനസിക അസ്വാസ്ഥമുണ്ടെന്നും പ്രചപണങ്ങള്‍ അപലപനീയമാണെന്നുമായിരുന്നു കളക്ടര്‍ പറഞ്ഞത്. എന്നാല്‍ കളക്ടറുടെ പ്രതികരത്തില്‍ വിമര്‍ശനവും പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. ഇരിക്കാന്‍ പറഞ്ഞാല്‍ ഇഴയുന്ന ഐഎഎസുകാരാണ് ഈ സര്‍ക്കാരിന്‍റെ ഐശ്വര്യമെന്ന് ചാമക്കാല ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം.

kannurcollecto

ഇരിക്കാൻ പറഞ്ഞാൽ ഇഴയണം! "ഷീയെ" പ്രീതിപ്പെടുത്തിയില്ലെങ്കിൽ പണി പോകും. ചിലപ്പോൾ നാടുവിടേണ്ടി വരും. നാടുഭരിക്കുന്ന പൊന്നുതമ്പുരാനെ പേടിച്ചാണ് ചൈനയിൽ സർക്കാർ ഉദ്യോഗസ്ഥർ കഴിയുന്നത്.
എന്തിനും ഏതിനും ഷി ചിങ് പിങ്ങിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും താൽപര്യം സംരക്ഷിക്കണം." മധുരമനോജ്ഞ ചൈന "യിലെ അതേ അവസ്ഥയാണ് കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്കും.

<strong>കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ പുകഴ്ത്തുന്നത് വെറുതേയല്ല; കോണ്‍ഗ്രസ് തന്ത്രം, കാരണം ഇതാണ്</strong>കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ പുകഴ്ത്തുന്നത് വെറുതേയല്ല; കോണ്‍ഗ്രസ് തന്ത്രം, കാരണം ഇതാണ്

കണ്ണൂർ കലക്ടറും റവന്യു സെക്രട്ടറിയുമെല്ലാം ഇതിന്റെ തെളിവുകൾ.പ്രീണിപ്പിക്കാതെ പിടിച്ച് നിൽക്കാനാവില്ല.മുഖ്യമന്ത്രി കൈ തട്ടിത്തെറുപ്പിച്ച സ്ത്രീയുടെ കുടുംബപുരാണമന്വേഷിക്കുകയാണ് കണ്ണൂർ കലക്ടർ.റവന്യു സെക്രട്ടറി വേണുവാകട്ടെ സഖാവ് ഓമനക്കുട്ടനോട് മാപ്പ് പറയുന്നു.ഫേസ്ബുക്കിൽ മാപ്പപേക്ഷയും വിശദീകരണമെഴുത്തുമാണ് IAS കാരുടെ പ്രധാന പണി.

<strong>കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ഡികെ ശിവകുമാര്‍; ദില്ലിയില്‍ സോണിയയുമായി തിരക്കിട്ട ചര്‍ച്ച</strong>കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ഡികെ ശിവകുമാര്‍; ദില്ലിയില്‍ സോണിയയുമായി തിരക്കിട്ട ചര്‍ച്ച

ഇതിലൊന്നും IAS അസോസിയേഷന് ഒരു പരിഭവവുമില്ല.മുഖ്യമന്ത്രിക്കൊപ്പം ഉലകം ചുറ്റുന്ന ചീഫ് സെക്രട്ടറി ഓരോ മാപ്പപേക്ഷയെയും അഭിമാനത്തോടെയാണ് കാണുന്നത്.അവധിയെടുക്കലില്ല ,പ്രതിഷേധങ്ങളില്ല.മുഖ്യമന്ത്രിയോ പാർട്ടിയോ ഇരിക്കാൻ പറഞ്ഞാൽ ഇഴയുന്ന IAS കാരാണ് ഈ സർക്കാരിന്റെ ഐശ്വര്യം.

<strong>ഇന്ത്യ കളിക്കുന്നത് തീ കളി, കാശ്മീര്‍ പിടിച്ചെടുക്കാനാണ് ഉദ്ദേശമെങ്കില്‍ നടത്തില്ല; പാക് പ്രസിഡന്‍റ്</strong>ഇന്ത്യ കളിക്കുന്നത് തീ കളി, കാശ്മീര്‍ പിടിച്ചെടുക്കാനാണ് ഉദ്ദേശമെങ്കില്‍ നടത്തില്ല; പാക് പ്രസിഡന്‍റ്

English summary
Jyothykumar Chamakkala against PInarayi and IAS officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X