വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന്റെ സസ്പെന്‍സ് ജ്യോതി വിജയകുമാര്‍?പ്രശാന്തെങ്കില്‍ വെട്ടാന്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണമത്സരത്തിനാണ് വട്ടിയൂര്‍ക്കാവില്‍ അരങ്ങൊരുങ്ങിയിരിക്കുന്നത്. മൂന്ന് മുന്നണികള്‍ക്കും ഒരു പോലെ സ്വാധീനമുള്ള മണ്ഡലമാണിത്. ഇത്തവണയും മൂന്ന് കൂട്ടരും ഇവിടെ വിജയം പ്രതീക്ഷയുണ്ട്. 2016 ലേതിന് സമാനമായി ഇത്തവണയും കുമ്മനം രാജശേഖരനെ തന്നെ ബിജെപി സ്ഥാനാര്ത്ഥിയാകേക്കുമെന്നാണ് സൂചന. മത്സരിക്കാന്‍ തയ്യാറാണെന്ന് കുമ്മനവും വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ വികെ പ്രശാന്തിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എല്‍ഡിഎഫ് പ്രശാന്തിനെ ഇറക്കിയാല്‍ അറ്റകൈക്ക് കോണ്‍ഗ്രസ് യുവ നേതാവ് ജ്യോതി വിജയകുമാറിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ശക്തമായ ത്രികോണ മത്സരം
നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാണ് വട്ടിയൂര്‍ക്കാവ്. ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനായിരിക്കും മണ്ഡലം സാക്ഷ്യം വഹിക്കുക. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തവണ കുമ്മനം രാജശേഖരനെ തറപറ്റിച്ചാണ് കെ മുരളീധരന് രണ്ടാം തവണയും സീറ്റ് നിലനിര്‍ത്തിയത്. അന്ന് 7622 വോട്ടുകളാണ് മുരളീധരന് നേടിയത്. ഇത്തവണയും കുമ്മനം രാജശേഖരനെ തന്നെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.

ഇത്തവണയും കുമ്മനം?
ലോക്സഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമായിരുന്നു വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപി കാഴ്ചവെച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി തരൂരിന് മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് 53,545 വോട്ടുകളാണ്. അതേസമയം കുമ്മനം നേടിയത് 50,709 വോട്ടുകളും. അതുകൊണ്ട് തന്നെ കുമ്മനത്തിലൂടെ കേരളത്തിലെ രണ്ടാം എംഎല്‍എയെ തങ്ങള്‍ക്ക് ലഭിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.

വികെ പ്രശാന്തിനെ ഇറക്കാന്‍ എല്‍ഡിഎഫ്
ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. എല്‍ഡിഎഫിന് 29414 വോട്ട് മാത്രമേ ഇത്തവണ നേടാനായുള്ളൂ. ഇത്തരമൊരു സാഹചര്യത്തില്‍ മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്ത് ഇറക്കിയാലെ മണ്ഡലത്തില്‍ സിപിഎമ്മിന് തിരിച്ചു വരാന്‍ സാധിക്കുകയുള്ളു. പ്രളയകാലത്തെ ഹീറോ വികെ പ്രശാന്തിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വെട്ടാന്‍ ഉറച്ച് കോണ്‍ഗ്രസ്
യുവ നേതാവായ പ്രശാന്തിന്റെ ജന പിന്തുണ വോട്ടാകുമെന്നാണ് എല്‍ഡിഎഫ് കണക്കാക്കുന്നത്. വികെ പ്രശാന്ത് സ്ഥാനാര്ത്ഥിയായില് കോണ്‍ഗ്രസിന്റെ യുവ നേതാവ് ജ്യോതി വിജയകുമാറിനെ യുഡിഎഫ് ഇറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ മികച്ച രീതിയില്‍ പരിഭാഷപ്പെടുത്തിയതിലൂടെ കേരളം ശ്രദ്ധിച്ച നേതാവാണ് ജ്യോതി വിജയകുമാര്‍.

കൈയ്യടി നേടിയ നേതാവ്
തിരുവന്തപുരത്ത് സിവില്‍ സര്‍വ്വീസ് അക്കാദമി അധ്യാപികയും മുന്‍ മാധ്യമ പ്രവര്‍ത്തയുമാണ് ഇവര്‍. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ആദ്യ വനിതാ ചെയര്‍പേഴ്സണായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ജ്യോതി ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്യുന്നുമുണ്ട്.നിലവില്‍ തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി വിഭാഗം ഫാക്കല്‍റ്റിയാണ്.

മത്സരിക്കാന്‍ തയ്യാറെന്ന്
സ്ഥാനാര്‍ത്ഥികളായി ജ്യോതി വിജയകുമാറും വികെ പ്രശാന്തും എത്തുകയാണെങ്കിലും യുവ നേതാക്കളുടെ പോരാട്ട ചൂടിന് വട്ടിയൂര്‍ക്കാവ് സാക്ഷ്യം വഹിച്ചേക്കും. അതേസമയം ജ്യോതിക്ക് പുറമേ മുന്‍ എംപി എന്‍ പീതാംബരക്കുറുപ്പിന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പീതാംബരകുറുപ്പും വ്യക്തമാക്കി.

പിന്തുണയ്ക്കുമെന്ന്
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. സാധാരണ പ്രവര്‍ത്തകനില്‍ നിന്ന് ഡിസിസി പ്രസിഡന്റുവരെയുള്ള പ്രവര്‍ത്തന പരിചയം മുതല്കൂട്ടമാകുമെന്നും സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ പീതാംബര കുറുപ്പ് പ്രതികരിച്ചു.

പ്രതീക്ഷയോടെ
അതേസമയം എഐസിസി ജനറല്‍ സെക്രട്ടറി പിസി വിഷ്ണുനാഥ്, മനുഷ്യാവകാശ കമ്മീഷന് അംഗം കെ മോഹന്‍കുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് എന്നിവരുടെ പേരുകളും യുഡിഎഫ് ക്യാമ്പില്‍ ചര്‍ച്ചയാകുന്നുണ്ട്. കെ മുരളീധരന്റെ കൂടി അഭിപ്രായം തേടിയാകും സ്ഥാനാര്‍ത്ഥിയെ തിരുമാനിക്കുകയെന്നാണ് കണക്കാക്കപ്പെടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് വിജയവും കോണ്‍ഗ്രസിന് മണ്ഡലത്തില്‍ അനുകൂല സാഹചര്യമാണെന്നും ഉപതിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും പാര്‍ട്ടി പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.
-
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി












Click it and Unblock the Notifications