'ചോറ് ചോറ് എന്ന് തന്നെ അല്ലേ പറഞ്ഞത്.. ജലീല്‍ മന്ത്രിയുടെ ഈന്തപ്പഴം വാങ്ങലും സ്പീക്കറുടെ തലോടലും'
തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശ ശിവശങ്കരറിനെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിരിക്കുകയാണ്. ഇന്നലെ വൈകീട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. ശിവശങ്കറുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷ്ണൽ ചീഫ് സെക്രട്ടറിയും നടത്തിയ വകുപ്പ് തല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെരുമാറ്റ ചടങ്ങളുടെ ലംഘനം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

തെറ്റൊന്നും ചെയ്തിട്ടില്ലെന്ന്
ശിവശങ്കരന്‍റെ സസ്പെന്‍ഷന്‍ ഒരു ഫ്ലാഷ് ബാക്ക്......ചോറ് ചോറ് എന്നു തന്നെയല്ലേ പ്രതിപക്ഷവും മാധ്യമങ്ങളും ഇത്രനാള്‍ പറഞ്ഞത് മുഖ്യമന്ത്രീ....?ശിവശങ്കരനെതിരെ നടപടി വേണ്ടെയെന്ന് ആദ്യദിനം മുതല്‍ ഞങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ തക്ക തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായം!

പിഡബ്ല്യുസിയുടെയോ സ്റ്റാഫ് കൂടിയായോ ?
സ്വപ്നയുടെ നിയമനത്തെക്കുറിച്ച് അന്വേഷിക്കേണ്ടെ എന്ന് ചോദിച്ചപ്പോള്‍ അത് വിഷന്‍ ടെക്കിന്‍റെയും പിഡബ്ള്യുസിയുടെയും ഉത്തരവാദിത്തമാണെന്ന് പറഞ്ഞു!
ചീഫ് സെക്രട്ടറിയും ഫിനാന്‍സ് സെക്രട്ടറിയും ഇപ്പോള്‍ വിഷന്‍ടെക്കിലെയോ പിഡബ്ല്യുസിയുടെയോ സ്റ്റാഫ് കൂടിയായോ ?
Recommended Video

കുണ്ടന്നൂർ പാലം തൊഴിലാളികൾ എന്ന് വരെ
ശിവശങ്കരനെതിരെ വകുപ്പുതല അന്വേഷണം നടത്താത്തത് എന്തെന്ന് ചോദിച്ചപ്പോള്‍ ആരോപണവിധേയയായ സ്ത്രീയുമായുള്ള സൗഹൃദത്തിന്‍റെ പേരില്‍ വകുപ്പുതല അന്വേഷണം നടത്താനാവില്ലെന്നായിരുന്നു ന്യായം!പെട്രോള്‍ പമ്പിലെ ജീവനക്കാരനും കുണ്ടന്നൂര്‍ പാലംപണിയുന്ന തൊഴിലാളിയുമെൊക്ക ഉദാഹരണമായി നിരന്നു!

ഇപ്പോള്‍ സമ്മതിക്കുകയാണോ?
പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍റെ കുറ്റത്തിന് പെട്രോള്‍ കമ്പനി എംഡിക്കെതിരെ അന്വേഷണമാവാം എന്ന് ഇപ്പോള്‍ സമ്മതിക്കുകയാണോ?നിങ്ങള്‍ ഉയര്‍ത്തിയ തൊടുന്യായങ്ങളും കള്ളത്തരങ്ങളും കേരളത്തിലെ പ്രതിപക്ഷവും ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ഒന്നൊന്നായി പൊളിച്ചില്ലേ മുഖ്യമന്ത്രീ?

ഡേട്ടി ഫെലോയാണ്
ഇതില്‍ തീരുന്നില്ല.മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോയായിരുന്ന അരുണ്‍ ബാലചന്ദ്രന്‍ വെറും 'ഡേര്‍ട്ടി ഫെലോ'യാണെന്ന് ഞങ്ങള്‍ക്ക് മുമ്പേ ബോധ്യമുള്ളതാണ്..ഇത്തരം നിരവധി 'ഡേര്‍ട്ടി ഫെലോ'കള്‍ മുഖ്യമന്ത്രിയുടെ സ്വന്തം ഐടി വകുപ്പില്‍ ഇനിയുമുണ്ട്.കാര്യങ്ങള്‍ ഒന്നൊന്നായി പുറത്ത് വരട്ടെ.

ഈന്തപ്പഴം വാങ്ങലും തലോടലും
ജലീല്‍ മന്ത്രിയുടെ ഈന്തപ്പഴം വാങ്ങലും സ്പീക്കറുടെ തലോടലും പ്രതിപക്ഷം വെറുതെ വിടാന്‍ പോകുന്നില്ല..സൈബര്‍ കമ്മികള്‍ എത്ര തെറിവിളിച്ചാലും ചര്‍ച്ചകളില്‍ എത്ര കുരച്ച്ചാടിയാലും കേരളത്തിലെ പ്രതിപക്ഷം പിന്നോട്ടില്ല..












Click it and Unblock the Notifications