കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കവളപ്പാറയിലെ രക്ഷാദൗത്യം നേരിട്ട് വിലയിരുത്താനെത്തിയ രാഹുൽ ഗാന്ധിയെ മറന്നോ?' അന്‍വറിന് മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: അനുവദിച്ച സമയത്ത് എത്തിയിട്ടും ഒരു മണിക്കൂർ കാത്ത് നിന്നിട്ടും വയനാട് എംപി രാഹുൽ ഗാന്ധിയെ കാണാൻ കഴിഞ്ഞില്ലെന്ന് പി വി അൻവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രളയ നഷ്ടം വിലയിരുത്താൻ നിലമ്പൂരിൽ എം പി യോഗം വിളിച്ചില്ലെന്നും നിലമ്പൂരിലെ ജനങ്ങൾ എന്തു തെറ്റ് ചെയ്തെന്ന് മനസിലാകുന്നില്ലെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

'അതിനെതിരെ കേസിന് പോവാൻ തോന്നാതിരുന്ന ബെഹ്റയാണ് ഇപ്പോൾ ഉമ്മാക്കി കാട്ടാൻ നോക്കുന്നത്''അതിനെതിരെ കേസിന് പോവാൻ തോന്നാതിരുന്ന ബെഹ്റയാണ് ഇപ്പോൾ ഉമ്മാക്കി കാട്ടാൻ നോക്കുന്നത്'

എന്നാല്‍ അനവറിന്‍റെ പോസ്റ്റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. ദുരന്തത്തിൽ രാഷ്ട്രീയം കലർത്തില്ല എന്ന അദ്ദേഹത്തിന്റെ മാന്യതയാണോ താങ്കൾ ചെയ്യുന്നതാണോ ഒരു നാടിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ നല്ലതെന്ന് ചാമക്കാല ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം

അന്‍വറിന്‍റെ വിമര്‍ശനം

അന്‍വറിന്‍റെ വിമര്‍ശനം

രാഹുലിനെ കാണാന്‍ അനുവാദം ലഭിച്ചിരുന്നു. പറഞ്ഞ സമയത്തിന് മുന്‍പേ തന്നെ അവിടെ എത്തുകയും ചെയ്തു. എന്നാല്‍ രാഹുല്‍ ഉറക്കം ഉണര്‍ന്നില്ലെന്ന അറിയിപ്പാണ് തനിക്ക് ലഭിച്ചത്. ഇതോടെ താന്‍ ദുരന്തബാധിതനായ വ്യക്തിക്ക് പുതിയ വീട് വെച്ച് കൊടുക്കുന്ന ചടങ്ങിന് പോയി എന്നായിരുന്നു അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്കല്ല,നിലമ്പൂരിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എം.പിയുടെ മുന്നില്‍ അവതരിപ്പിക്കാനാണ് അദ്ദേഹത്തെ തേടി പോയത്. നിലമ്പൂരിലെ ജനങ്ങള്‍ അദ്ദേഹത്തിനോട്,അല്ലെങ്കില്‍ അദ്ദേഹം വിശ്വസിക്കുന്ന നേതാക്കളോട് എന്ത് തെറ്റ് ചെയ്തു എന്ന് മനസ്സിലാകുന്നില്ലെന്നും അനവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

 താങ്കളുടെ ശ്രമം ഹീനമാണ്

താങ്കളുടെ ശ്രമം ഹീനമാണ്

എന്നാല്‍ അനവറിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജ്യോതികുമാര്‍ ചാമക്കാല. അദ്ദേഹത്തിന്‍റെ കുറിപ്പ് വായിക്കാം. ശ്രീ പി.വി. അൻവർ,
താങ്കൾ രാഹുൽ ഗാന്ധിയെ കാണാൻ വന്നിട്ട് കാണാനാവാതെ മടങ്ങിയെന്ന FB Post കണ്ടു. .ദുരന്തമുഖത്ത് രാഷ്ട്രീയം കലർത്താനുള്ള താങ്കളുടെ ശ്രമം ഹീനമാണ്.നിലമ്പൂരിനെ എം.പി അവഗണിക്കുന്നു എന്ന് പറയുന്ന താങ്കൾ കവളപ്പാറയിലെ രക്ഷാദൗത്യം നേരിട്ട് വിലയിരുത്താനെത്തിയ രാഹുൽ ഗാന്ധിയെ മറന്നോ ?

രാഹുല്‍ അയച്ച സഹായങ്ങളും മറന്നോ

രാഹുല്‍ അയച്ച സഹായങ്ങളും മറന്നോ

മണ്ണിനടിയിൽ കിടക്കുന്ന മനുഷ്യരെ കണ്ടെത്താൻ അത്യാധുനിക തിരച്ചിൽ ഉപകരണങ്ങൾ എത്തിക്കണമെന്ന് ആദ്യം NDRFനോട് ആവശ്യപ്പെട്ടത് എം.പിയാണെന്നത് മറന്നോ ?അന്ന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് അദ്ദേഹം പങ്കെടുത്തത്.നിലമ്പൂരിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് അദ്ദേഹമയച്ച സഹായങ്ങളും ശ്രീ അൻവർ മറന്നു.

 ദുരന്തമുഖത്ത് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ

ദുരന്തമുഖത്ത് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ

ഇക്കുറി മാവോയിസ്റ്റ് ഭീഷണി ഉയർത്തിക്കാട്ടി നിലമ്പൂരിലെ ഒരു പരിപാടി റദ്ദാക്കിച്ചത് കേരള പൊലീസാണ്.രാഹുൽ ഗാന്ധി തുടക്കം മുതൽ പറയുന്ന ഒന്നുണ്ട്. ദുരന്തമുഖത്ത് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ കൈകോർക്കുന്ന വയനാട് മണ്ഡലം അദ്ദേഹത്തിന്റെ അഭിമാനമാണെന്ന്.

ജനപ്രതിനിധി ആലോചിക്കണം

ജനപ്രതിനിധി ആലോചിക്കണം

രാജ്യം മുഴുവൻ ആ ഐക്യം മാതൃകയാക്കണമെന്ന് അദ്ദേഹം പറയുന്നു.ദുരന്തത്തിൽ രാഷ്ട്രീയം കലർത്തില്ല എന്ന അദ്ദേഹത്തിന്റെ മാന്യതയാണോ താങ്കൾ ചെയ്യുന്നതാണോ ഒരു നാടിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ നല്ലതെന്ന് ശ്രീ പി.വി.അൻവർ എന്ന ജനപ്രതിനിധി ആലോചിക്കണം.

ഫേസ്ബുക്ക് പോസ്റ്റ്

ജ്യോതികുമാര്‍ ചാമക്കാല ഫേസ്ബുക്ക് പോസ്റ്റ്

കോണ്‍ഗ്രസില്‍ 500 പേര്‍ രാജിക്കൊരുങ്ങുന്നു.. സിന്ധ്യയ്ക്കെതിരെ ചരട് വലിച്ച് കമല്‍നാഥ്

English summary
Jyotikumar-chamakkala-facebook-post-against-pv-anwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X