കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചട്ടലംഘനം;ജനുവരി 30 ന് നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണ്ണര്‍ തയ്യാറാകരുതെന്ന് ചാമക്കാല

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: ജനുവരി 30 ന് നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണ്ണര്‍ തയ്യാറാകരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. അസാധാരണ സാഹചര്യങ്ങളിലൊഴികെ സഭ ചേരുന്നത് സംബന്ധിച്ച് 15 ദിവസത്തിന് മുമ്പ് അംഗങ്ങൾക്ക് നോട്ടീസ് നൽകണം. ബജറ്റ് സമ്മേളനം അസാധാരണ സമ്മേളനമല്ല. ഇന്ന് തീരുമാനിച്ച് 30 ന് ചേരാൻ ചട്ടം അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

ചട്ടലംഘനം വച്ചുപൊറുപ്പിക്കില്ലാത്ത ബഹു.ഗവർണർ ഇന്നേയ്ക്ക് 15 ദിവസം കഴിഞ്ഞേ സഭ വിളിച്ചു ചേർക്കാവുവെന്നും ജ്യോതികുമാര്‍ ചാമക്കാല ഫേസ്ബുക്ക് കുറിപ്പിലൂടെ നിര്‍ദ്ദേശിക്കുന്നു.ചാമക്കാലയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ

hamakkalanew2

നിയമസഭ വിളിക്കരുത് യുവർ എക്സലൻസി........
..........................റൂൾസ് ഓഫ് ബിസിനസിൽ കടുകിട വീഴ്ച വരുത്താത്ത ബഹു. ഗവർണർ അറിയാൻ....ഈ മുപ്പതിന് അങ്ങ് നിയമസഭ വിളിച്ചു ചേർക്കരുത്....

സഭയുടെ റൂൾസ് ഓഫ് പ്രൊസിജ്യറിന് വിരുദ്ധമാണത്.....നിയമസഭ Rules of Procedure, അധ്യായം 2, 3 (2) അങ്ങ് വായിച്ചു നോക്കണം....അസാധാരണ സാഹചര്യങ്ങളിലൊഴികെ സഭ ചേരുന്നത് സംബന്ധിച്ച് 15 ദിവസത്തിന് മുമ്പ് അംഗങ്ങൾക്ക് നോട്ടീസ് നൽകണം....

ബജറ്റ് സമ്മേളനം അസാധാരണ സമ്മേളനമല്ല.....ഇന്ന് തീരുമാനിച്ച് 30 ന് ചേരാൻ ചട്ടം അനുവദിക്കുന്നില്ല സർ.....ഇന്നത്തെ മന്ത്രിസഭായോഗം ശുപാർശ ചെയ്യുമ്പോൾ ഇനിയുള്ളത് 10 ദിവസം മാത്രം....ചട്ടലംഘനം വച്ചുപൊറുപ്പിക്കില്ലാത്ത ബഹു.ഗവർണർ ഇന്നേയ്ക്ക് 15 ദിവസം കഴിഞ്ഞേ സഭ വിളിച്ചു ചേർക്കാവൂ....

സഭാ നാഥനെന്ന നിലയിൽ ചട്ടം പാലിക്കപ്പെടുന്നെന്ന് ഉറപ്പു വരുത്താൻ സ്പീക്കർക്കും ഉത്തരവാദിത്തമുണ്ട്.....2010 ൽ അന്നത്തെ സ്പീക്കർ കെ.രാധാകൃഷ്ണനാണ് നിയമസഭാ ചട്ടങ്ങൾ പരിഷ്ക്കരിക്കാൻ മുൻ സ്പീക്കർ എം.വിജയകുമാർ അധ്യക്ഷനായ സമിതിയുണ്ടാക്കിയത്.......

അവർ നിയമസഭയുടെ മേശപ്പുറത്ത് വച്ച ശുപാർശകളാണ് പിന്നീട് ചട്ടമായത് ........
എല്ലാം ചട്ടപ്രകാരമാകട്ടെ ,അപ്പോഴല്ലേ ഭരണഘടനാ സംരക്ഷണം ഉറപ്പാകൂ സർ....... ?

English summary
Jyotikumar chamakkala fb post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X