Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരണംവിളിയും ആര്‍പ്പുവിളിയുമായി മോദി ഓടിനടന്ന് ജനക്കൂട്ടത്തയല്ലേ അഭിസംബോധന ചെയ്തത്?;നദ്ദയ്ക്കെതിരെ ചാമക്കാല

തിരുവനന്തപുരം; കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലികളാണ് കൊവിഡ് രൂക്ഷമാകാൻ കാരണമായതെന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. കേരളത്തിലും ബംഗാളിലും അസമിലും തമിഴ്നാട്ടിലുമെല്ലാം താങ്കളുടെ പ്രധാനമന്ത്രിയുടെയും അമിത്‌ഷായുടെയുമെല്ലാം പരിപാടിയില്‍ പങ്കെടുത്തവരെ ജനങ്ങളായി നിങ്ങള്‍ കണക്കാക്കുന്നില്ലേയെന്ന് ചാമക്കാല പരിഹസിച്ചു.ശരണംവിളിയും ആര്‍പ്പുവിളിയുമായി മോദി ഓടിനടന്ന് അഭിസംബോധന ചെയ്തത് ജനക്കൂട്ടങ്ങളെത്തന്നെയല്ലേയെന്നും ചാമക്കാല ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് ചാമക്കാലയുടെ പ്രതികരണം . പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

 കണ്ണ് നിറഞ്ഞ് പോയി

കണ്ണ് നിറഞ്ഞ് പോയി

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ സോണിയാജിക്കയച്ച കത്ത് വായിച്ച് കണ്ണു നിറഞ്ഞുപോയി....കോണ്‍ഗ്രസുകാരാണത്രെ രാജ്യത്ത് കോവിഡ് പരത്തുന്നത്...!മോദിജിക്കൊരു കത്തെഴുതാന്‍ മോഹമുണ്ടെങ്കിലും ധൈര്യമില്ലാത്തിനാലാവണംസോണിയാജിക്ക് അയച്ചത്...!എന്തായാലും ഇന്ത്യ മഹാമാരിയുടെ പിടിയിലമരാന്‍ കാരണം കേരളത്തിലടക്കം കോണ്‍ഗ്രസ് നടത്തിയ തിരഞ്ഞെടുപ്പ് റാലികളാണെന്നാണ് നഡ്ഡജിയുടെ കണ്ടെത്തല്‍ ......( ദോഷം പറയരുത് പാത്രം കൊട്ടിയും പശുമൂത്രം കുടിച്ചും കൊറോണ വൈറസിനെ ഓടിക്കാമെന്ന് പറഞ്ഞ പാര്‍ട്ടിയുടെ അധ്യക്ഷനാണ് !)

 തള്ളിയത് താങ്കളുടെ സംസ്ഥാനനേതൃത്വമല്ലേ

തള്ളിയത് താങ്കളുടെ സംസ്ഥാനനേതൃത്വമല്ലേ

പ്രിയ പ്രസിഡന്‍റ് ജി, കേരളത്തിലും ബംഗാളിലും അസമിലും തമിഴ്നാട്ടിലുമെല്ലാം താങ്കളുടെ പ്രധാനമന്ത്രിയുടെയും അമിത്‌ഷായുടെയുമെല്ലാം പരിപാടിയില്‍ പങ്കെടുത്തവരെ ജനങ്ങളായി നിങ്ങള്‍ കണക്കാക്കുന്നില്ലേ ...?ശരണംവിളിയും ആര്‍പ്പുവിളിയുമായി മോദി ഓടിനടന്ന് അഭിസംബോധന ചെയ്തത് ജനക്കൂട്ടങ്ങളെത്തന്നെയല്ലേ...?കാര്യവട്ടത്ത് നടന്നത് കേരളത്തില്‍ മോദിയുടെ ഏറ്റവും വലിയ പരിപാടിയാണെന്ന് തള്ളിയത് താങ്കളുടെ സംസ്ഥാനനേതൃത്വമല്ലേ...?

 തടിച്ചുകൂടിയത് മനുഷ്യരല്ലേ..?

തടിച്ചുകൂടിയത് മനുഷ്യരല്ലേ..?

തൃപ്പൂണിത്തുറയിലും പൊന്‍കുന്നത്തും കഞ്ചിക്കോട്ടുമെല്ലാം അമിത് ഷാ കളംനിറഞ്ഞാടിയപ്പോള്‍ തടിച്ചുകൂടിയത് മനുഷ്യരല്ലേ..?നേമത്തും വര്‍ക്കലയിലും ധര്‍മടത്തും താങ്കള്‍ തന്നെ നടത്തിയ റോഡ് ഷോയില്‍ പങ്കെടുത്തത് ആരായിരുന്നു...?രാജ്യം മുഴുവന്‍ യാത്ര ചെയ്തിട്ട് മാസ്ക് പോലും ധരിക്കാതെ സ്ഥാനാര്‍ഥികളെ കൂടെ നിര്‍ത്തി പ്രകടനം നടത്തിയത് താങ്കളല്ലേ ..?ഇവിടെയൊന്നും കോവിഡ് വ്യാപനമുണ്ടായില്ലേ...?അതോ അവിടെല്ലാം "ഗോ കൊറോണ ഗോ" എന്നു പറഞ്ഞ് വൈറസിനെ വിരട്ടിയോടിച്ചിരുന്നോ ...?

 ഉപദേശിക്കുന്നതാണ് നല്ലത്

ഉപദേശിക്കുന്നതാണ് നല്ലത്

ബംഗാളില്‍ രോഗവ്യാപനം രൂക്ഷമായിട്ടും റാലികള്‍ മാറ്റാന്‍ നരേന്ദ്രമോദി തയാറായില്ല...രാഹുല്‍ ഗാന്ധിയാണ് രോഗതീവ്രതയുടെ ഗൗരവം ചൂണ്ടിക്കാട്ടി പ്രചാരണപരിപാടികള്‍ അവസാനിപ്പിച്ച് മാതൃകയായതെന്ന് മറക്കരുത്...കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഉപദേശിക്കുന്ന സമയത്ത് മനുഷ്യ ശരീരങ്ങളെ മൃഗതുല്യം നദിയിലൊഴുക്കുന്ന താങ്കളുടെ യോഗിവര്യനെ ഉപദേശിക്കുകയാവും നല്ലത്...

Recommended Video

cmsvideo
    Lancet Editorial Slams Modi Government for Ignoring Second Wave Warnings
     പരാജയമാണെന്ന്ന്

    പരാജയമാണെന്ന്ന്

    കേരളത്തിലെ കോണ്‍ഗ്രസുകാരോടുള്ള കലി മനസിലാവും, നേമത്തെയും പാലക്കാട്ടെയും സ്വപ്നങ്ങളെ പൊളിച്ചടുക്കിയതിന്‍റെ കലി...പക്ഷേ കത്തെഴുതി കോണ്‍ഗ്രസിനെ ഉപദേശിച്ചും സമൂഹമാധ്യവിമര്‍ശനങ്ങലെ വിരട്ടിയൊതുക്കിയും എത്ര മൂടിവച്ചാലും തീരാത്ത മഹാപാതകമാണ് ഈ രാജ്യത്തോട് നിങ്ങള്‍ ചെയ്യുന്നത്...നരേന്ദ്രമോദി എന്ന വിഗ്രഹം സമ്പൂര്‍ണ പരാജയമാണെന്ന് ഇന്ത്യ തിരിച്ചറിയുകയാണ്...വരും തലമുറ നിങ്ങളോട് കണക്കുതീര്‍ക്കുക തന്നെ ചെയ്യും.....

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+