'കെബി ഗണേഷ് കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത 'പരനാറി', ഷംസീർ ലീഗുകാരൻ';വെള്ളാപ്പള്ളി
മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിനും മുന്‍ സ്പീക്കര്‍ എഎന്‍ ഷംസീറിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ഗണേഷ് കുമാർ വ്യക്തിശുദ്ധിയില്ലാത്ത ആളാണെന്നും ഉമ്മൻ ചാണ്ടിയെ ചതിച്ചതിനാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എഎൻ ഷംസീറിൻ്റെ ലീഗുകാരുടെ മനസാണെന്നും ഇടതുപക്ഷത്തെയും പിണറായിയെയും തോൽപിച്ചത് സ്‌ഥാനമോഹികളായ കമ്യൂണിസ്റ്റുകാരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
'ആർ ബാലകൃഷ്ണന്റെ മകൻ, ഇത്രയും പരമനാറി ലോകത്തുണ്ടോ? സ്ത്രീ വിഷയത്തിലാണെങ്കിലും സാമ്പത്തിക കാര്യത്തിൽ ആണെങ്കിലും ഇത്രയും കുഴപ്പം കാണിച്ച ആരേലും ഉണ്ടോ? ഉമ്മൻചാണ്ടിയെ ചതിച്ചതിന് കൂലി കിട്ടിയതല്ലേ എംഎൽഎ സ്ഥാനവും മന്ത്രിസ്ഥാനവും. സ്വഭാവശുദ്ധി ജീവിതത്തിലുണ്ടോ ?ഇതും ഈ രാഷ്ട്രത്തിൽ നമ്മൾ കാണുന്നുണ്ട്, വെള്ളാപ്പള്ളി പറഞ്ഞു.

' ഷംസീർ ആരാണ്, കഴിഞ്ഞ നിയമസഭയിലെ സ്പീക്കർ . ആ സ്പീക്കർ പറയുകയാണ് എന്നെ എതിർത്തത് പോരാ അതുകൊണ്ടാണ് പരാജയം സംഭവിച്ചതെന്ന്. ഈ ഷംസീർ ആരാണ് ?ഷംസീർ കമ്മ്യൂണിസ്റ്റ് മനസ്ഥിതിക്കാരനാണോ അതോ ലീഗ് മനസുകാരനോ? ഷംസീർ യഥാർത്ഥത്തിൽ കമ്മ്യൂണിസ്റ്റുകാരനല്ല, ലീഗുകാരനാണ്.ഇടതുപക്ഷം ഇവിടെ രണ്ട് ടേം ഭരിച്ചില്ലേ. പിണറായി രണ്ട് വർഷം ഭരിച്ചപ്പോൾ ആ തണലിൽ ഒരുപാട് സഖാക്കൻമാർ സുഖിച്ചു. ഇതോടെ മൂന്നാം ഭരണം പോയി. അല്ലാതെ മലപ്പുറം പ്രസംഗത്തിൽ വെള്ളാപ്പള്ളിയെ എതിർക്കാത്തതുകൊണ്ടാണ് എന്ന് പറഞ്ഞാൽ പിണറായി വിജയനെതിരെതിരെ പണി വെക്കലാണ്. ഷംസുദ്ദീന് ഇത്തവണ മത്സരിക്കാൻ നേരത്ത് സീറ്റ് കിട്ടിയില്ല. ഇങ്ങനെ ഓരോ വിരോധമെല്ലാം പിണറായിക്കെതിരെ മനസ്സിൽ വെച്ചുകൊണ്ട് പിണറായിക്കിട്ട് പണി വെക്കുകയാണ്..
മുസ്ലിം സമുദായത്തിൽ പെട്ടവര് പണം കൊടുത്ത് നമുക്കെതിരായിട്ട് പ്രകടനം നടത്തി. അതിൻ്റെ തെളിവ് ഫോട്ടോ എൻ്റെ കൈയ്യിൽ ഇരിപ്പുണ്ട് , ആളുടെ പേര് ഉണ്ട്,എന്നിട്ട് പറയുകയാണ് രാജി വെയ്ക്കൂ പുറത്തുപോകൂവെന്ന്. ഇതല്ല ഇതിനേക്കാൾ വലിയ പെരുന്നാൾ വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല. ഇതൊന്നും എന്റെ അടുത്ത് എടുത്താൽ ചിലവാകില്ല. എനിക്കൊരു രാഷ്ട്രീയ മോഹവുമില്ല. മതേതരത്വം പറഞ്ഞുനടന്ന ഈഴവർ ഒരിടത്തും എത്തിയിട്ടില്ല. ഇനി നൂറ് കൊല്ലം കഴിഞ്ഞാൽ പോലും കേരളത്തിലെ ഒരു രാഷ്ട്രീയ മുന്നണിയിലും ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടാകില്ല',', വെള്ളാപ്പള്ളി പറഞ്ഞു.


Click it and Unblock the Notifications