രാജിവയ്ക്കുമ്പോള്‍ മുഖ്യമന്ത്രിയെ കണ്ടാല്‍ മതി, കെപിസിസി പ്രസിഡന്റിനെ കാണണ്ട: കെ ബാബു
കൊച്ചി: മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിന് മുമ്പ് കെപിസിസി പ്രസിഡന്റിനെ കാണാതിരുന്നതില്‍ അസ്വാഭാവികയില്ലെന്ന് കെ ബാബു. മന്ത്രിമാര്‍ രാജിവയ്ക്കുമ്പോള്‍ രാജി നല്‍കേണ്ടത് മുഖ്യമന്ത്രിക്കാണെന്നും അല്ലാതെ കെപിസിസി പ്രസിഡന്റിനല്ലെന്നും കെ ബാബു പറഞ്ഞു.
താന്‍ കെപിസിസി പ്രസിഡന്റിനെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കിട്ടിയില്ല. അദ്ദേഹം കൊച്ചിയിലുള്ളതായി അറിയില്ലായിരുന്നില്ലെന്നും ബാബു പറഞ്ഞു. കെപിസിസി ഭാരവാഹിത്വം രാജിവയ്ക്കുകയാണെങ്കില്‍ മാത്രമാണ് കെപിസിസി പ്രസിഡന്റിനെ അറിയിക്കേണ്ടതെന്നും ബാബു പറഞ്ഞു.

കോടതി വിധിയില്‍ തനിക്കെതിരെ വ്യക്തിപരമായി യാതൊരു പരാമര്‍ശവും ഇല്ല. കോടി വിധി മാധ്യമങ്ങല്‍ വായിച്ച് നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ എഫ്‌ഐആര്‍ ഇടണമെന്ന പരാമര്‍ശം കോടതി നടത്തിയെന്ന മാധ്യമ വാര്‍ത്തയുടെ പേരിലാണ് താന്‍ രാജിവച്ചതെന്ന് കെ ബാബു പറഞ്ഞു.












Click it and Unblock the Notifications