Get Updates
Get notified of breaking news, exclusive insights, and must-see stories!

ഋഷിരാജ് സിങ്ങിന് സംസ്‌കാരമില്ലെന്ന് മന്ത്രി ബാബു

കൊച്ചി: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സല്യൂട്ട് ചെയ്തു സ്വീകരിക്കാത്ത എഡിജിപി ഋഷിരാജ് സിങ്ങിനെ പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി കെ ബാബു. മന്ത്രിമാര്‍ വരുമ്പോള്‍ ചടഞ്ഞു കൂടിയിരിക്കുന്നത് സംസ്‌കാരമില്ലാത്തതുകൊണ്ടാണൈന്ന് മന്ത്രി പറഞ്ഞു. കേരളാ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മന്ത്രിവരുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാനും സല്യൂട്ട് ചെയ്യാനും സംസ്‌കാരമുണ്ടങ്കിലെ സാധിക്കൂ. സിവില്‍ പോലീസ് ഓഫീസറായാലും എഡിജിപിയായാലും സംസ്‌കാരം ഉണ്ടായിരിക്കണം. തങ്ങളാണ് ലോകത്തിലെ വലിയ ആള്‍ക്കാര്‍ എന്നാണ് ചിലരുടെ വിചാരം. എന്നാല്‍. പോലീസിലെ ക്രിമിനലിസം മാത്രമല്ല അച്ചടക്കവും വച്ചുപൊറുപ്പിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.

rishiraj-singh

മുഖ്യമന്ത്രിക്കും എജി ഓഫീസിനും നേരെ വിമര്‍ശനം ഉന്നയിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെയും മന്ത്രി വെറുതെ വിട്ടില്ല. ഇരിക്കുന്ന സ്ഥാനത്തിന്റെ വിലമനസിലാക്കണമെന്നും മറ്റുള്ളവരെ വിമര്‍ശിക്കുമ്പോഴും ഉത്തരവുകള്‍ പുറത്തിറക്കുമ്പോഴും സാമാന്യ ബുദ്ധി ഉപയോഗിക്കണമെന്നും മന്ത്രി പരിഹസിച്ചു.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അത് ജഡ്ജിമാര്‍ക്ക് ഓര്‍മവേണം. ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോട് ചായ്‌വ് വച്ചു പുലര്‍ത്തുന്നത് ശരിയല്ല. നിഷ്പക്ഷത ഉയര്‍ത്തിപ്പിക്കാന്‍ ചില ജഡ്ജിമാര്‍ വോട്ടു ചെയ്യാന്‍ പോലും പോകാറില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇരിക്കുന്നതിന്റെ മഹത്വം മനസിലാക്കി പെരുമാറണമെന്നും മന്ത്രി ജഡ്ജിയെ ഉപദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+