Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിനെതിരെ നിയമനടപടിക്ക് നോട്ടീസ് അയക്കുമെന്ന് കെ.ബാബു

തിരുവനന്തപുരം: ബാര്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനെതിരെ നിയമനടപടിക്ക് നോട്ടീസ് അയക്കുമെന്ന് മന്ത്രി കെ.ബാബു. മദ്യനയത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയും കെ.എം മാണിയും മാത്രമല്ല ബാര്‍ ഉടമകളില്‍ നിന്നു കോഴ വാങ്ങിയത്. രമേശ് ചെന്നിത്തലയും കെ.ബാബുവും കോഴ വാങ്ങിയിട്ടുണ്ടെന്നും ഇവരും രാജിവക്കണമെന്നുമാണ് വിഎസ് ആരോപിച്ചത്. വിഎസിന്റെ ഈ അങ്ങാടി പാട്ട് തരംതാണതാണെന്നും തെളിവുണ്ടെങ്കില്‍ വിഎസ് തെളിയിക്കട്ടെയെന്നും കെ.ബാബു വെല്ലുവിളിച്ചിരുന്നു.

k-babu

ഇതിനു പിന്നാലെയാണ് വിഎസിനെതിരെ നിയമനടപടിക്ക് നോട്ടീസ് അയയ്ക്കുമെന്ന് കെ.ബാബു വ്യക്തമാക്കിയത്. പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികളെ അറസ്റ്റു ചെയ്ത വൈരാഗ്യമാണ് വിഎസ് തീര്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. പാര്‍ക്കുള്ളിലെ പ്രശ്‌നങ്ങളെ മറയ്ക്കാനാണ് വിഎസിന്റെ ശ്രമം.

വിഎസിന്റെ പ്രായം മാനിച്ച് ഇത് വരെ താന്‍ വെല്ലുവിളിച്ചിട്ടില്ല. എന്നാല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ വിഎസ് തെളിയിക്കട്ടെ. ഇങ്ങനെ അനാവശ്യം വിളിച്ചു പറയുന്ന വിഎസിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+