Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ഇത്രയും തരംതാണത് ശരിയായില്ലെന്ന് കെ.ബാബു

തിരുവനന്തപുരം: ചെന്നിത്തലയും കെ.ബാബുവും ബാര്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ആരോപണത്തിന് ചുട്ട മറുപടിയുമായി മന്ത്രി കെ.ബാബു രംഗത്ത്. ആരോപണം ഉന്നയിക്കുന്ന വി.എസിന്റെ കൈയ്യില്‍ തെളിവുകളുണ്ടോയെന്നാണ് ബാബുവിന്റെ ചോദ്യം. തെളിവു നല്‍കാന്‍ വിഎസിനെ വെല്ലുവിളിക്കുന്നതായും മന്ത്രി പറഞ്ഞു.

വിഎസിന്റെ ഈ അങ്ങാടി പാട്ട് തരംതാണതാണെന്നും കെ.ബാബു പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനാണ് വിഎസിന്റെ ശ്രമമെന്നും ബാബു പറഞ്ഞു.
വൈരാഗ്യം ഉള്ളില്‍ വച്ചാണ് വിഎസിന്റെ ഓരോ ആരോപണങ്ങളും. ഇത് നാണംകെട്ട ഏര്‍പ്പാടാണെന്നും കെ.ബാബു പറഞ്ഞു.

k-babu

ഉമ്മന്‍ ചാണ്ടിയും കെ.എം മാണിയും മാത്രമല്ല ബാര്‍ ഉടമകളില്‍ നിന്നു കോഴ വാങ്ങിയത്. രമേശ് ചെന്നിത്തലയും കെ.ബാബുവും കോഴ വാങ്ങിയിട്ടുണ്ടെന്നും ഇവരും രാജിവക്കണമെന്നുമാണ് വിഎസ് ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ചോദ്യം ചെയ്യാനാവാതെ ബാര്‍ക്കോഴ അന്വേഷണം പ്രഹസനമാവുകയാണെന്നും വി.എസ് ആരോപിച്ചിരുന്നു. പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികളെ അറസ്റ്റു ചെയ്ത വൈരാഗ്യമാണ് വിഎസ് തീര്‍ക്കുന്നതെന്ന് ചെന്നിത്തലയും പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+