ബാബുവിന്റെ വാദം പൊളിഞ്ഞു, എതിരെ മൊഴിയുണ്ട്... ഇനി കോടതിയില്‍ കാണാം
തിരുവനന്തപുരം: കെഎം മാണിയ്ക്ക് ശേഷം ഇനി കെ ബാബുവിനും മന്ത്രിക്കസേരയില്‍ നിന്ന് ഇറങ്ങേണ്ടി വരുമോ? കാര്യങ്ങളുടെ പോക്ക് അങ്ങോട്ടാണ്.
ബാര്‍ കോഴ ആരോപണത്തില്‍ തനിയ്‌ക്കെതിരെ ആരും ഇതുവരെ മൊഴി കൊടുത്തിട്ടില്ലെന്നായിരുന്നു കെ ബാബു ഇത്ര നാളും പറഞ്ഞിരുന്നത്. എന്നാല്‍ കെ ബാബുവിന്റെ വാദങ്ങളെല്ലാം തെറ്റാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്.
കെ ബാബുവിനെതിരെ ബിജു രമേശ് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ട്. ബിജുവിന്റെ ആരോപണത്തിന് രണ്ട് സാക്ഷികളും ഉണ്ട്. എന്നാല്‍ സാക്ഷി മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ വിജിലന്‍സ് ശ്രമിച്ചു എന്നാണ് ഇപ്പോഴത്തെ ആരോപണം.

പത്ത് കോടി
കെ ബാബുവിന് പത്ത് കോടി രൂപ കോഴി നല്‍കിയെന്നാണ് ആരോപണം ഉയര്‍ന്നത്. താന്‍ നേരിട്ട് 50 ലക്ഷം നല്‍കിയെന്നാണ് ബിജു രമേശ് ആരോപിച്ചിട്ടുള്ളത്.

മജിസ്‌ട്രേറ്റിന് മുന്നില്‍
കെ ബാബുവിനെതിരെയുള്ള മൊഴി 164 -ാം വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിന് മുന്നിലാണ് ബിജു രമേശ് നല്‍കിയിട്ടുള്ളത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിലാണ് മൊഴി നല്‍കിയത്.

എന്ന് നല്‍കി
2015 മാര്‍ച്ച് 30 നാണ് ബിജു രമേശ് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയത്. ഇതിന്റെ തെളിവുകള്‍ ചാനലുകള്‍ പുറത്തുവിട്ടു.

ക്വിക്ക് വെരിഫിക്കേഷന്‍
ബിജു രമേശ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയത്. എന്നാല്‍ മാണിക്കെതിരെയുള്ള കേസ് അന്വേഷിച്ച എസ്പി സുകേശനായിരുന്നില്ല ഇത് നടത്തിയത്. ഡിവൈഎസ്പി എംഎന്‍ രമേശ് ആയിരുന്നു.

രണ്ട് സാക്ഷികള്‍
ബിജു രമേശ് പണം കൊടുത്തതിന് രണ്ട് സാക്ഷികളുണ്ടെന്നാണ് പറയുന്നത്. ബിജു രമേശിന്റെ സഹായി രാധാസ്, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് മുഹമ്മദ് റസീഫ് എന്നിവരാണത്രെ കൂടെ ഉണ്ടായിരുന്നത്.

മൊഴിയില്‍ വൈരുദ്ധ്യം
ക്വിക്ക് വെരിഫിക്കേഷന്റെ ഭാഗമായി ഈ രണ്ട് സാക്ഷികളുടേയും മൊഴിയെടുത്തിരുന്നു. ഈ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

ബിജുവിന്റെ മൊഴി
ബിജു രമേശ് മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയെ തള്ളിക്കൊണ്ടാണ് വിജിലന്‍സ് അന്തിമ തീരുമാനമെടുത്തത്. ഇതിനി വിവാദമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

കോടതിയിലേയ്ക്ക്
തന്റെ ന്യായങ്ങള്‍ നിരത്തി ബിജു രമേശ് ഹൈക്കോടതിയെ സമീപിയ്ക്കാന്‍ ഒരുങ്ങിയിരിയ്ക്കുകയാണ്.












Click it and Unblock the Notifications