മന്ത്രി ബാബുവിനെതിരെ കേസെടുക്കാത്തതെന്തെന്ന് ഹൈക്കോടതി
കൊച്ചി: ബാര്‍കോഴക്കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മന്ത്രി കെ ബാബുവിനെതിരെ എന്ത് കൊണ്ടാണ് ഇതുവരെ എഫ്‌ഐആര്‍ എടുക്കാത്തതെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ എന്ത് നടപടി എടുത്തു എന്നും കോടതി ചോദിച്ചു.
ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധി അനുസരിച്ച് എന്ത് കൊണ്ട് മന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് കോടതി ചോദിച്ചു.

പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട് എന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രാഥമിക അന്വഷണത്തെത്തുടര്‍ന്ന് എന്ത് നടപടിയാണ് എടുത്തെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം.
ബാര്‍ കോസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് സുനില്‍കുമാര്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടിയുടെ പരാമര്‍ശം.












Click it and Unblock the Notifications