കട്ടമുതലുമായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്ന പെരുംകള്ളനാണ് പിണറായിയെന്ന് കെ ബാബു
തിരുവനന്തപുരം: എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മന്ത്രിസഭയില്‍ മാണിമാരും ബാബുമാരും ഉണ്ടാകില്ലെന്ന പിണറായി വിജയന്റെ പരാമര്‍ശത്തിന് ചുട്ടമറുപടിയുമായി മന്ത്രി കെ.ബാബു എത്തി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെന്നാണ് കെ.ബാബു ആരോപിക്കുന്നു.
പിണറായി വിജയന്റെ മേനിനടിക്കല്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ കള്ളന്‍ വിളിയെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് കെ.ബാബു പറയുന്നു. കട്ടമുതലുമായി ഓടിരക്ഷപ്പെടുമ്പോഴുള്ള കള്ളന്മാരുടെ തന്ത്രമാണ് പിണറായി വിജയന്‍ ഇറക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് അണക്കെട്ടുകള്‍ തുരന്ന് അതില്‍ നിന്ന് വല്ലതും കിട്ടുമോയെന്ന് നോക്കിയ പുണ്യാളനാണ് പിണറായിയെന്നും ബാബു കുറ്റപ്പെടുത്തി.

പിണറായി വിജയനേക്കാള്‍ വലിയ അഴിമതി വില്ലന്‍ ഈ കേരളത്തിലില്ലെന്നും മന്ത്രി പറഞ്ഞു. അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്ന മറ്റൊരു നേതാവും ഇന്ന് കേരളത്തില്‍ ജീവിച്ചിരിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തട്ടിപ്പും അഴിമതി കള്ളിയുമായ സരിത എസ് നായരെ പുണ്യാളത്തിയാക്കിയും മാതൃകാ വ്യവസായ സംരംഭയാക്കിയും നിര്‍ത്താനുള്ള സിപിഎമ്മിന്റെ ശ്രമം ജനങ്ങള്‍ മനസിലാക്കുമെന്നും കെ ബാബു പറഞ്ഞു. സരിതയിലൂടെയും ബിജു രമേശിലൂടെയും മുഖ്യമന്ത്രി കസേരയില്‍ എത്താനുള്ള പിണറായി വിജയന്റെ ആഗ്രഹമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications